Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന; 101 കുപ്പി വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ

​തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോഴിക്കടയുടെ മറവിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), കോഴിക്കടയിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ ജോസ് (42) എന്നിവരെയാണ് കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മിന്നൽ പരിശോധനയിൽ ഇവരിൽ നിന്ന് ആകെ 101 കുപ്പി വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച […]
Read more

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് യുവതികൾ ഉൾപ്പെടെ 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സംഭവത്തിൽ സുഹാഗ് മൻസൂർ അലി (29), മുകുൾ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പത്ത് യുവതികളെയും ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറിയിട്ടുണ്ട്. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് […]
Read more

വെനസ്വേലയിൽ മരിച്ച നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ; കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

ന്യൂഡൽഹി: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ രഞ്ജന ചൗഹാൻ രംഗത്തെത്തി. ഭർത്താവിനെ കപ്പലിൽ വെച്ച് കൊലപ്പെടുത്തിയതാണെന്നാണ് അവരുടെ ആരോപണം. ഭർത്താവ് ഉപയോഗിച്ചിരുന്ന വ്യക്തിപരമായ സാധനങ്ങൾ ഇതുവരെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും, അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതർ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമായി അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസം മൃതദേഹം ഇന്ത്യയിലെത്തിച്ചതിന് ശേഷം […]
Read more

കോംബോ ഓഫറിൽ വാങ്ങിയ ഷവായയും ഷവർമയും; 21 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ കോംബോ ഓഫറിൽ വാങ്ങിയ ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ഇവരിൽ 12 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി. എൽ.പി. സ്കൂളിന് സമീപത്തെ ഭക്ഷണശാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സൂപ്പർമാർക്കറ്റിനോട് ചേർന്ന് പുതുതായി പ്രവർത്തനം ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. ഷവായയും ഷവർമയും കഴിച്ചവരിലാണ് കൂടുതലായും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കം, ഛർദി, […]
Read more

എട്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന് പരാതി; PT അധ്യാപകനെതിരെ കേസ്

കണ്ണൂർ: പയ്യന്നൂരിലെ തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പി.ടി അധ്യാപകൻ രഘുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഭവത്തിലാണ് നടപടി. 13 വയസ്സുകാരനായ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) വകുപ്പുകൾക്കൊപ്പം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും […]
Read more

കൃഷിയിടത്തിൽ നിന്ന് അരക്കിലോയോളം സ്വർണം; ഉടമസ്ഥാവകാശ തർക്കവുമായി മുൻ സ്ഥലമുടമ

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ ഒരു കൃഷിയിടത്തിൽ നിന്ന് അരക്കിലോയോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം ഉടമസ്ഥാവകാശ തർക്കത്തിലേക്ക് വഴിമാറി. മുൻ ഭൂവുടമയുടെ മകൻ പോലീസിൽ പരാതി നൽകിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജൂൺ 24-ന് ആറേക്കർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ കളപറിക്കുകയായിരുന്ന വനിതാ തൊഴിലാളികളാണ് മണ്ണിനടിയിൽ തിളങ്ങുന്ന ലോഹവസ്തുക്കൾ ശ്രദ്ധിച്ചത്. തുടർന്ന് കൂടുതൽ കുഴിച്ചപ്പോൾ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഗ്രാമവാസികളുടെ കണക്കുപ്രകാരം ഏകദേശം 583.19 ഗ്രാം തൂക്കമുള്ള സ്വർണശേഖരമാണ് ലഭിച്ചത്. എന്നാൽ, ഇതിന്റെ തൂക്കമോ മൂല്യമോ […]
Read more

അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും

കൊച്ചി: നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക […]
Read more

വെള്ളാപ്പള്ളിയുടെ പത്മഭൂഷണിൽ ഇടപെടാനാകില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകൾ നിലവിലുണ്ടെന്നത് മാത്രം ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ മതിയായ കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശനെതിരായ കേസുകളിലൊന്നിലും ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഭാവിയിൽ ഒരു വ്യക്തി നിയമപരമായി കുറ്റക്കാരനാണെന്ന് തെളിയുകയോ, പുരസ്കാരം പിൻവലിക്കേണ്ട സാഹചര്യം രൂപപ്പെടുകയോ […]
Read more

അമേരിക്ക–ഇറാൻ ചർച്ച അനുകൂലം; ഹോർമൂസിൽ സംഘർഷം കുറയ്ക്കാൻ ധാരണ

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് ദീർഘകാല പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടത്തിയ ചർച്ചകൾ അനുകൂലമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും പ്രാഥമിക ധാരണയിലെത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരാഴ്ചത്തേക്ക് ഹോർമൂസ് മേഖലയിൽ സംഘർഷം കുറയ്ക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ നിയന്ത്രണം ആരുടെ കൈവശമാകണം എന്ന വിഷയത്തിൽ ഭിന്നത തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാൻ പരമോന്നത നേതാവായിരുന്ന […]
Read more

അപകടത്തിൽ മരിച്ച അമലിന്റെ മൃതദേഹത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

ഉദയംപേരൂർ: മാങ്കായിക്കവലയ്ക്ക് സമീപം ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികൻ വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ സ്വദേശിയായ അമൽ (29)യുടെ മൃതദേഹം ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ ദേഹപരിശോധനയിൽ 0.03 ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രത്യേക കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി.ജി. രാജേഷ് അറിയിച്ചു. അപകടസമയത്ത് അമലിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുലശേഖരമംഗലം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix