Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഹ്രസ്വകാല സാമ്പത്തിക ബാധ്യതകൾ മുൻനിർത്തി 10 വർഷത്തെ ലൈഫ് കവറുമായി ICICI പ്രുഡൻഷ്യൽ ലൈഫ്

കൊച്ചി: ഭവന വായ്പ, ബിസിനസ്സ് വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളുള്ള ഉപഭോക്താക്കൾക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പുതിയ 10 വർഷത്തെ ലൈഫ് കവർ അവതരിപ്പിച്ചു. ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസ് എന്ന പേരിലാണ് പുതിയ പോളിസി പുറത്തിറക്കിയിരിക്കുന്നത്. നിർദ്ദിഷ്ട കാലാവധിയുള്ള ബിസിനസ്സ് വായ്പകളെടുക്കുന്ന സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ഭവന വായ്പ എടുത്തിട്ടുള്ളവർക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ആസൂത്രണം ചെയ്യുന്ന മാതാപിതാക്കൾക്കും ഈ പോളിസി ഏറെ പ്രയോജനകരമാണ്. 10 വർഷത്തെ […]
Read more

പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണു; 14 കുട്ടികൾ മരിച്ചു

ലാഹോർ: പാകിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണ് 14 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലാഹോറിലെ കഹ്‌ന മേഖലയിലാണ് ദാരുണ അപകടം ഉണ്ടായത്. പഴക്കമേറിയ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച കുട്ടികൾക്ക് അഞ്ച് മുതൽ 16 വയസ് വരെയാണ് പ്രായം. ഇവരിൽ ഭൂരിഭാഗവും ഒൻപത് വയസ്സിൽ താഴെയുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 30 വയസ്സുള്ള അധ്യാപികയെയും നിരവധി കുട്ടികളെയും രക്ഷാപ്രവർത്തകർ […]
Read more

തിരുവനന്തപുരത്ത് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; പത്തോളം പേർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘വി മാർട്ട്’ എന്ന സ്ഥാപനത്തിൽ നിന്ന് ഷവർമ കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് പത്തോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷവർമ കഴിച്ചവർക്ക് ശ്വാസംമുട്ടൽ, ഛർദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി സ്ഥാപനം അടപ്പിച്ചു. കടയ്ക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പരസ്ത്രീബന്ധം ചോദ്യംചെയ്ത ഭാര്യയെ കൊലപ്പെടുത്തി; സൈനികൻ അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ സൈനികൻ അറസ്റ്റിൽ. കർണാടകയിലെ ഭാൽകി സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറിനെയാണ് (Bhagwat Jnaneshwar) ഭാര്യ സഞ്ജനയെ (26) കൊലപ്പെടുത്തിയ കേസിൽ ധന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് സഞ്ജന നൽകിയ മരണമൊഴിയാണ് പ്രതിക്കെതിരായ അന്വേഷണത്തിൽ നിർണായക തെളിവായത്. അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ഭാഗവത്, ഭാര്യയെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കാറിൽ കൂട്ടിക്കൊണ്ടുപോയത്. വഴിമധ്യേ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിജനമായ സ്ഥലത്ത് കാർ നിർത്തി, മുൻകൂട്ടി ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് […]
Read more

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 5 വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. കൂടാതെ വടക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ബംഗ്ലാദേശിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ജൂലൈ […]
Read more

പൊതുയോഗ്യതാ പ്രവേശന പരീക്ഷയിലും വീഴ്ചയെന്ന് പരാതി; നെഗറ്റീവ് മാർക്കിങ്ങിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പ്രവേശന പരീക്ഷയിലും ഗുരുതര ക്രമക്കേടുണ്ടായെന്ന പരാതിയുമായി വിദ്യാർഥികൾ. ഭിന്നശേഷിക്കാർക്കായുള്ള വിവിധ ദേശീയ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ചോദ്യപേപ്പറിലെ നിർദേശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയത്. പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നെഗറ്റീവ് മാർക്കിങ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ചോദ്യപേപ്പറിലെ നിർദേശങ്ങളിൽ ശരിയുത്തരത്തിന് നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയ്ക്കുമെന്നും അച്ചടിച്ചിരുന്നതാണ് വിവാദമായത്. ഈ നിർദേശം വിശ്വസിച്ച നിരവധി വിദ്യാർഥികൾ ഉറപ്പില്ലാത്ത ചോദ്യങ്ങൾക്ക് […]
Read more

ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലയുടെ ആകാശം ചുവന്നു; ആശങ്കയ്ക്ക് പിന്നിലെ ശാസ്ത്രീയ കാരണം ഇതാണ്

കാരക്കാസ്: രാജ്യത്ത് വൻ നാശം വിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം കടുംചുവപ്പ് നിറത്തിലായത് ജനങ്ങളിൽ ആശങ്ക പരത്തി. ജൂൺ 24-ലെ ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം കരകയറുന്നതിനിടെയാണ് ഈ അപൂർവ കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഭൂകമ്പം കഴിഞ്ഞ് ആറാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരമാണ് ആകാശം അസാധാരണമായി ചുവന്നതായി കാണപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, ഇത് മറ്റൊരു ദുരന്തത്തിന്റെ മുന്നറിയിപ്പാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും […]
Read more

മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ സർക്കാർ നീക്കമെന്ന് പ്രകൃതി സംരക്ഷണ സമിതി

വയനാട്: രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിൽ വലിയ വിവാദമായ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. മുൻ സർക്കാരിന്റെ കാലത്തും സമാനമായ നീക്കങ്ങൾ നടന്നിരുന്നുവെന്നും സമിതി ഭാരവാഹികൾ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സർക്കാർ പ്ലീഡർ ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) കൈമാറാൻ തയ്യാറാകാത്തത് ശക്തമായ രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമാണെന്നാണ് സമിതിയുടെ ആരോപണം. സർക്കാരിന്റെ മൗനാനുവാദമോ പിന്തുണയോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥന് ഇത്തരത്തിൽ […]
Read more

കുവൈത്തിൽ ലഹരിവേട്ട ശക്തം; മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലായി. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത ബെദൂൻ വംശജനായ അറബ് യുവാവുമാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 358 ലഹരിഗുളികകളും ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മൂർച്ചയേറിയ മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. മനുഷ്യക്കടത്തും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും ആയുധങ്ങളും […]
Read more

KMML വാഹനവിൽപ്പനയിൽ ക്രമക്കേടെന്ന് പരാതി; ഇന്നോവ ക്രിസ്റ്റ വിറ്റത് 7 ലക്ഷം രൂപയ്ക്ക്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) വാഹനവിൽപ്പനയിൽ വൻ ക്രമക്കേടുണ്ടായെന്ന ആരോപണം ഉയർന്നു. 2018 മോഡൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഹൈ-എൻഡ് പതിപ്പ് വെറും ഏഴ് ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചതെന്നാണ് പരാതി. വിപണിയിൽ നിലവിൽ 15 ലക്ഷം രൂപയ്ക്ക് മുകളിൽ വില ലഭിക്കാവുന്ന വാഹനമാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് വിറ്റതെന്നാണ് ആരോപണം. ഇതുമൂലം സ്ഥാപനത്തിന് സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിൽപ്പന സംബന്ധിച്ച കണക്കുകളും രേഖകളും പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix