Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

14 വർഷമായി ഞായറാഴ്ച ഒഴികെ അവധിയില്ല; സേവനമാതൃകയായി ഡോ. ജെനു അലക്‌സ്

കോട്ടയം: “ഡോ. ജെനു അലക്‌സ് ഒ.പി.യിലുണ്ടോ?” എന്ന ചോദ്യം കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിലെ ജീവനക്കാർക്ക് അപരിചിതമാണ്. കാരണം, ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ആശുപത്രിയിൽ ഡോക്ടർ ഉണ്ടാകുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ 14 വർഷമായി ഒരു മുടക്കവുമില്ലാതെ ഈ പതിവ് തുടരുകയാണ് അദ്ദേഹം. കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ഇ.എൻ.ടി. സർജനുമായ വാഴൂർ പുളിക്കൽകവല സ്വദേശി ഡോ. ജെനു അലക്‌സിനെ വേറിട്ടുനിർത്തുന്നത് ആശുപത്രിയോടുള്ള ആത്മബന്ധവും ചികിത്സാരംഗത്തോടുള്ള അർപ്പണബോധവുമാണ്. മിക്ക ദിവസങ്ങളിലും ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ താമസം. […]
Read more

സ്കൂൾ മൈതാനത്ത് കാർ റേസിങ് തടഞ്ഞ പൊലീസുകാർക്ക് നേരെ ആക്രമണം

കാസർകോട്: കാസർകോട് ബേക്കലിൽ സ്കൂൾ മൈതാനത്ത് അനുമതിയില്ലാതെ അപകടകരമായി കാർ റേസിങ് നടത്തിയ സംഘത്തെ തടയാനെത്തിയ പ്രൊബേഷൻ എസ്.ഐ. ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആറ് കാറുകളിലായി എത്തിയ സംഘം സ്കൂൾ വിട്ട് കുട്ടികൾ മടങ്ങുന്ന സമയത്ത് അപകടകരമായ രീതിയിൽ കാർ റേസിങ് നടത്തുകയായിരുന്നു. പുറത്തുനിന്നെത്തിയ സംഘം അനുമതിയില്ലാതെ സ്കൂൾ മൈതാനത്തേക്ക് അതിക്രമിച്ച് കയറുകയും […]
Read more

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് അപകടം; 27 പേർക്ക് പരിക്ക്

എറണാകുളം: മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് എം.സി. റോഡിലെ 130 ജങ്ഷനിൽ അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ടൂറിസ്റ്റ് ബസിലാണ് അപകടം സംഭവിച്ചത്. പച്ചക്കറി കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ബസിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസിലുണ്ടായിരുന്ന 27 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ […]
Read more

ട്രെയിലറുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; രാജസ്ഥാനിൽ ഏഴ് മരണം

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെയിലർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ചൊവ്വാഴ്ച അർധരാത്രി രണ്ടരയോടെയായിരുന്നു അപകടം. ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനും ട്രെയിലറിനും തീപിടിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങൾ പ്രകാരം, തീ ആളിപ്പടർന്നതോടെ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായി. അപകടത്തിന്റെ ആഘാതത്തിൽ സ്ലീപ്പർ ബർത്തുകളിൽ കിടന്നിരുന്ന […]
Read more

ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം; സുഹൃത്തായ ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ

തൃശ്ശൂർ: എടമുട്ടം കൊല്ലാറ സ്വദേശി ജ്യോതി (32)യെയും പ്രസവിച്ച നവജാത ശിശുവിനെയും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, യുവതിയുടെ സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊലീസ് അന്വേഷണത്തിൽ, യുവതിയും ഓട്ടോഡ്രൈവറും കുറച്ചുകാലമായി അടുത്ത പരിചയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ ലോഡ്ജിൽ മുറിയെടുത്തിരുന്നതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ യുവതി പീഡനപരാതി നൽകിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവദിവസം യുവതിയെ ലോഡ്ജിൽ ഇറക്കിയശേഷം പലതവണ […]
Read more

സിന്ധു നദീജല കരാർ; ഇന്ത്യക്കെതിരെ ആഗോള പ്രചാരണത്തിന് പാകിസ്താൻ ഒരുങ്ങുന്നു

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെ ആസ്പദമാക്കി അന്താരാഷ്ട്രതലത്തിൽ പുതിയ നയതന്ത്ര പ്രചാരണം ആരംഭിക്കാൻ പാകിസ്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ ആസിം മുനീറിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സിന്ധു നദീജല വിഷയത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ നിലപാടിനെതിരെ അന്താരാഷ്ട്ര പിന്തുണ തേടുകയും ചെയ്യുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ നടപടികൾ രാജ്യത്തെ ഗുരുതര ജലക്ഷാമത്തിലേക്ക് തള്ളിവിടുന്നുവെന്നും അത് പാകിസ്താന്റെ […]
Read more

വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ

കോഴിക്കോട്: വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ ജിതിൻ ഭാസ്കറിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ അത് നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയെ സമീപിച്ചു. അതേസമയം, കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ […]
Read more

മഞ്ചേശ്വരത്ത് യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും തട്ടിയെടുത്തതോടൊപ്പം ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഉദ്യാവർ സ്വദേശികളായ അൻവർ (46), സെനോഹർ (28) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27-കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജൂൺ 23-ന് രാത്രി 10.30ഓടെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തിയെന്നാണ് പരാതി. […]
Read more

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അഷറഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉറങ്ങിക്കിടന്ന നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷയുടെ ഡ്രൈവറായ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. അഷറഫും മുസ്തഫയും അന്ന് ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്നു. […]
Read more

മാവൂരിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട്ടെ മാവൂർ കൽപ്പള്ളിയിൽ യാതൊരു യാത്രാരേഖകളുമില്ലാതെ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ബംഗ്ലാദേശിലെ കുഷ്തിയ ജില്ല സ്വദേശികളായ മുഹമ്മദ് വുള ഹുസൈൻ (42), മുഹമ്മദ് മഹ്ദി ഹസ്സൻ (28), മുഹമ്മദ് ഹസ്സൻ അലി (27) എന്നിവരാണ് അറസ്റ്റിലായത്. മാവൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കൽപ്പള്ളിയിലെ ഒരു കോട്ടേജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix