Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അവിശ്വാസനീക്കത്തിൽ സൂക്ഷിച്ച് സി.പി.എം.; ശിവൻകുട്ടിയുടെ പ്രതികരണത്തിൽ അതൃപ്തി

തിരുവനന്തപുരം: കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്കെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ നീക്കത്തിൽ അതീവ ജാഗ്രത പുലർത്താനാണ് സി.പി.എമ്മിന്റെ തീരുമാനം. അവിശ്വാസപ്രമേയത്തിൽ യു.ഡി.എഫുമായി സഹകരിക്കാമെന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടിയുടെ പരസ്യ പ്രതികരണം പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് വഴിവെച്ചതായാണ് സൂചന. ഇതോടെ ജില്ലാ നേതൃത്വത്തിലെ അഭിപ്രായഭിന്നതയും വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയും സി.പി.എമ്മിൽ ഭിന്നത നിലനിന്നിരുന്നു. എം.എൽ.എയായ വി. ജോയിക്കു പകരം വി. ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയെങ്കിലും […]
Read more

നന്ദിഹിൽസിന് സമീപം യുവതി മരിച്ചനിലയിൽ; മലയാളി യുവാവിനെതിരെ കൊലക്കേസ്

ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള നന്ദിഹിൽസിന് സമീപത്തെ ഹോം സ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി സ്വദേശിനിയായ സായി സുരഭി (25)യാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലി (28) ചികിത്സയിലാണ്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. മകളെ സഞ്ജീത് അലി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ […]
Read more

അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനമൊഴിയുന്നു

ഡബ്ലിൻ: ഇന്ത്യക്കെതിരായ ചരിത്ര ടി20 പരമ്പരവിജയത്തിന് പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. നാല് വർഷത്തിലേറെ നീണ്ട സേവനത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത പടിയിറക്കം. ലോകചാമ്പ്യൻമാരായ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി പരമ്പര വിജയം നേടിയതിന് പിന്നാലെയാണ് മലാൻ തന്റെ തീരുമാനം ടീം അംഗങ്ങളെയും സഹപ്രവർത്തകരെയും അറിയിച്ചത്. 2027 വരെ കരാർ ഉണ്ടായിരുന്നെങ്കിലും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു. 2022 ജനുവരിയിലാണ് ദക്ഷിണാഫ്രിക്കക്കാരനായ ഹെൻറിച്ച് മലാൻ അയർലൻഡ് ടീമിന്റെ മുഖ്യപരിശീലകനായി […]
Read more

മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 65കാരന് വധശിക്ഷ

പുണെ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 65-കാരനായ ഭീംറാവു കാംബ്ലെയ്ക്ക് പുണെ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ജഡ്ജി എസ്.ആർ. സാലുങ്കെ ശിക്ഷ വിധിച്ചത്. ഈ കുറ്റകൃത്യം “അപൂർവങ്ങളിൽ അപൂർവം” (Rarest of Rare) വിഭാഗത്തിൽപ്പെടുന്നതാണെന്നും സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്ന തരത്തിലുള്ള ക്രൂരകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വിധിയിൽ വ്യക്തമാക്കി. മെയ് 1-ന് പുണെ ജില്ലയിലെ നസ്രാപൂർ […]
Read more

രാമക്ഷേത്ര കാണിക്കത്തട്ടിപ്പ്; പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണ തട്ടിപ്പ് കേസിലെ പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. പ്രതികൾക്കുവേണ്ടി ഏതെങ്കിലും അഭിഭാഷകൻ ഹാജരായാൽ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കലിക പ്രസാദ് മിശ്ര അറിയിച്ചു. ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും പ്രതികളുടെ കേസ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിന് യോഗത്തിൽ പങ്കെടുത്ത അഭിഭാഷകർ ശക്തമായ പിന്തുണയാണ് നൽകിയത്. […]
Read more

OLX വഴിയും ഹാർഡ്‌വെയർ കടകളിലും തട്ടിപ്പ്; 38കാരൻ അറസ്റ്റിൽ

മലപ്പുറം: ഹാർഡ്‌വെയർ സ്ഥാപനങ്ങളിലും ഒ.എൽ.എക്‌സ് വഴിയും വ്യാജ ചെക്കുകൾ നൽകി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാരം മടത്തറ സ്വദേശി പറയാട്ട് ഹൗസിൽ അഖിൽ (38) ആണ് പിടിയിലായത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഒരു ഹാർഡ്‌വെയർ കടയിലെത്തി സൈറ്റ് എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ പ്രതി വാട്ടർപ്രൂഫ് പെയിന്റ് വാങ്ങിയ ശേഷം പണത്തിനുപകരം വ്യാജ ചെക്ക് നൽകി കടന്നുകളയുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ സാധനങ്ങൾ വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയിൽ വിൽക്കാൻ […]
Read more

ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുക്കും

ന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയിദ് അത്ത ഹസ്നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തോടൊപ്പമുണ്ടാകും. ജൂലൈ 4 മുതൽ 9 വരെ ഇറാനിൽ വിവിധ ഘട്ടങ്ങളിലായി സംസ്കാരച്ചടങ്ങുകൾ നടക്കും. ചടങ്ങുകളോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലാപയാത്രകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അന്തിമ ശുശ്രൂഷകൾ മഷാദിൽ നടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ […]
Read more

അപകടത്തിൽ മസ്തിഷ്‌ക മരണം; അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവൻ നൽകി നവോമി

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി നവോമി വിൻസെന്റ് (23) അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവൻ നൽകി. അപ്രതീക്ഷിത വിയോഗത്തിന്റെ നടുവിലും അവയവദാനത്തിന് സമ്മതം നൽകിയ നവോമിയുടെ കുടുംബത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിനന്ദിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലേക്കും, മറ്റൊരു വൃക്കയും […]
Read more

ശബരിമല സ്വർണക്കൊള്ളക്കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ പ്രതിചേർത്തു. 2025-ൽ നടന്ന ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിലെ മറ്റ് പ്രതികളുടെ പങ്കും പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Read more

ഒൻപത് വയസുകാരന്റെ കൊലപാതകം; 17കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാർക്കൊപ്പം കളിക്കാൻ വീട്ടിൽ നിന്ന് പോയ കുട്ടി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, നാട്ടുകാരനായ 17 വയസുകാരനൊപ്പം കുട്ടി പോയിരുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix