ഹേമചന്ദ്രൻ കൊലക്കേസ്; ആറാം പ്രതിയായ ലീബ വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിലെ ആറാം പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനിയായ ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. തുടർന്ന് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്. കേസിലെ മറ്റ് പ്രതികൾ അറസ്റ്റിലായ സമയത്ത് ലീബ വിദേശത്തായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്തി ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നെങ്കിലും അവർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ലെന്നാണ് വിവരം. 2024 […]
Read more