Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മുഹറം റാലിയിൽ വിഷഗുളിക വിതരണം; 15,000 പേരെ കൊല്ലാൻ പദ്ധതിയിട്ടെന്ന് പ്രതി

മുംബൈ: ദക്ഷിണ മുംബൈയിൽ ഷിയാ സമൂഹത്തിന്റെ മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പുണെ സ്വദേശി ഫയാസ് പ്രേംജി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതായി പോലീസ്. ഭാര്യ രണ്ട് വർഷം മുൻപ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് “ലോകത്തോട് പ്രതികാരം ചെയ്യണം” എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇയാൾ മൊഴി നൽകിയതായി അന്വേഷണ സംഘം അറിയിച്ചു. മുഹറം ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് വേദനസംഹാരികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫയാസ് വിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്തത്. നിരവധി […]
Read more

PSC പരീക്ഷയിൽ വൻ ക്രമക്കേട്; പുനർമൂല്യനിർണയത്തിന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേടിനെ തുടർന്ന് പുനർമൂല്യനിർണയത്തിനും ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും പി.എസ്.സി തീരുമാനിച്ചു. വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. പി.എസ്.സി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനിടെയാണ് ഗുരുതര വീഴ്ച ഉണ്ടായത്. പരീക്ഷയിലെ […]
Read more

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

കൊച്ചി: സിനിമ – സീരിയൽ രംഗത്തെ നടീനടൻമാരുടെയും സാങ്കേതിക വിദ്ഗദരെയും ബന്ധപ്പെടാൻ പുതിയൊരു വഴികാട്ടിയായ സൂര്യ ചിത്ര ഫിലിം ഡയറക്ടറിയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തി. കാൽനൂറ്റാണ്ടായി മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് സൂര്യ ചിത്ര ഫിലിം ഡയറക്ടറിയുടെ എഡിറ്റർ. മലയാള സിനിമയിലെ പൊതു വിവരങ്ങൾ അടങ്ങിയ ആധികാരികതയുള്ളതാണ് ഈ ഫിലിം ഡയറക്ടറി. സിനിമയ്ക്ക് ആവശ്യമായ എ ടു സെഡ് വിവരങ്ങൾ ഈ ഡയറക്ടറിയിലുണ്ട്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മുതൽ ടി […]
Read more

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് അസം പോലീസ്; രണ്ട് ഉൾഫ കമാൻഡർമാർ പിടിയിൽ

ഗുവാഹത്തി: അസം പോലീസിന്റെ നിർണായക നീക്കത്തിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു. സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് നിരോധിത സംഘടനയായ ഉൾഫ (ഇൻഡിപെൻഡന്റ്) ആസൂത്രണം ചെയ്ത ആക്രമണമാണ് പോലീസ് പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉൾഫയുടെ രണ്ട് കമാൻഡർമാരായ ഹുമൻ ജോതി ബർവ, പപ്പു മോറൻ എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് എകെ-56 റൈഫിളുകൾ, വെടിയുണ്ടകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവയും പിടിച്ചെടുത്തു. കാട്ടിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ […]
Read more

രാമക്ഷേത്ര സംഭാവന തട്ടിപ്പ്; എട്ട് പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ്

അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന കേസിൽ നിർണായക നടപടിയുമായി അയോധ്യ പോലീസ്. കേസിലെ എട്ട് പ്രതികളുടെ വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തി. മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുള്‍പ്പെടെയുള്ള പ്രതികളുടെ വീടുകളിലായിരുന്നു പരിശോധന. എട്ട് പ്രതികളും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭാവന തട്ടിപ്പിനെക്കുറിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. ട്രസ്റ്റ് ജനറൽ […]
Read more

ഇമെയിൽ വഴി ആക്രമണ ഭീഷണി; അതീവ ജാഗ്രത

ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്ന സൂചനയാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിൽ അറസ്റ്റിലായ നാല് നിഹാംഗുകളെ വിട്ടയക്കണമെന്ന ആവശ്യത്തെ തുടർന്ന് മൂന്ന് ദിവസം നീണ്ട പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ […]
Read more

ഇ.ഡി. ആക്രമണക്കേസ്; ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ ഒൻപതാം പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകും. മ്യൂസിയം എസ്.എച്ച്.ഒയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രോസിക്യൂട്ടറുടെ നിലപാട് […]
Read more

‘മോദിയുടെ ചിത്രം പാവങ്ങളുടെ വീടുകളിൽ വേണ്ട’; ലീഗിനെതിരെ കെ.ടി. ജലീലിന്റെ വിമർശനം

തിരുവനന്തപുരം: പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) വിവാദത്തിൽ കേന്ദ്ര സർക്കാരിനോടുള്ള മുസ്ലിം ലീഗ് മന്ത്രിമാരുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയുടെയും ഷംസുദ്ദീന്റെയും സമീപനം മതേതര വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവർ ഇന്ന് ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ജലീൽ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കാമെന്ന […]
Read more

വിദേശത്ത് പഠിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക; പാസ്‌പോർട്ട് ഫീസ് ജൂലൈ 1 മുതൽ വർധിക്കും

ന്യൂഡൽഹി: വിദേശത്ത് ഉന്നതപഠനം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിർണായക അറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ പാസ്‌പോർട്ട് അപേക്ഷാ ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലുള്ളത് പുതുക്കുന്നവർക്കും തത്കാൽ സേവനം ഉപയോഗിക്കുന്നവർക്കും പുതുക്കിയ ഫീസ് ബാധകമാണ്. വിദേശ സർവകലാശാലകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്ന വിദ്യാർഥികൾ യാത്രാ ബജറ്റ് തയ്യാറാക്കുമ്പോൾ പുതിയ നിരക്കുകൾ കൂടി പരിഗണിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. 18 വയസ്സിന് മുകളിലുള്ളവർക്കുള്ള […]
Read more

മുൻ വ്യോമയാന മന്ത്രി വീണ്ടും കോക്പിറ്റിൽ; ഇൻഡിഗോ വിമാനം പറത്തി കൊച്ചിയിലെത്തി

ന്യൂഡൽഹി: പാർലമെന്റിലെ ജലവിഭവ വകുപ്പ് സ്ഥിരസമിതി ചെയർമാനും മുൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി എംപി, ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനമോടിച്ചാണ് കേരളത്തിലെത്തിയത്. ഇന്നലെ വൈകിട്ടാണ് അദ്ദേഹം ഇൻഡിഗോയുടെ ബെംഗളൂരു–കൊച്ചി സർവീസിന്റെ പൈലറ്റായി കൊച്ചിയിൽ എത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെ സ്ഥിരസമിതിയിലെ മറ്റ് അംഗങ്ങളും ഇതേ വിമാനത്തിലുണ്ടായിരുന്നു. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്റ് അംഗമാണ് രാജീവ് പ്രതാപ് റൂഡി. പൈലറ്റ് ലൈസൻസ് സജീവമായി നിലനിർത്തുന്നതിനായി അദ്ദേഹം ഇൻഡിഗോയിൽ സ്ഥിരമായി വിമാനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix