Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഓപ്പറേഷൻ തൂഫാൻ; തൃശ്ശൂരിൽ 320 ഗ്രാം MDMA പിടികൂടി, അഞ്ച് പേർ അറസ്റ്റിൽ

തൃശ്ശൂര്‍: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശ്ശൂരിൽ നടത്തിയ വ്യാപക പരിശോധനയിൽ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഒരു റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം പോലീസിന്റെ വലയിലായത്. അറസ്റ്റിലായവരിൽ കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ഉൾപ്പെട്ടത്. പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എംഡിഎംഎ ഉപയോഗിച്ച ശേഷം യാത്ര തിരിച്ചതായാണ് പോലീസ് […]
Read more

രഞ്ജിത്തിന്റെ പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’; ടൈറ്റിൽ പുറത്തുവിട്ട് മമ്മൂട്ടി

സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ മാസ് എന്റർടെയിനർ ചിത്രത്തിന് ‘ലോ ആൻഡ് ഓർഡർ’ എന്ന പേരിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി.യും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘തുടരും’ ഫെയിം പ്രകാശ് വർമയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ പുറത്തിറങ്ങിയ […]
Read more

പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ചിന് 47 വർഷം തടവ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40)വിനാണ് ശിക്ഷ. ഇയാൾക്കെതിരായ മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി. ഇതിന് മുമ്പുള്ള രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. രണ്ടാം കേസിൽ 35 വർഷം കഠിന തടവാണ് ലഭിച്ചത്. നിലവിലെ കേസിലെ ശിക്ഷ ആദ്യ […]
Read more

വ്യാജ ചികിത്സയും ആഭിചാരക്രിയയും; കാസർകോട് ഫൈസിയുടെ വീട്ടിൽ റെയ്ഡ്

കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തിയെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യവകുപ്പും പോലീസും സംയുക്തമായി റെയ്ഡ് നടത്തി. ചെർക്കള സ്വദേശിയായ ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധന. റെയ്ഡിനിടെ ഇയാൾ ചികിത്സ നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ തേൻ, വെള്ളം, വിവിധ കുപ്പികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ശിഹാബുദ്ധീന്റെ സഹായിയെ ചോദ്യം ചെയ്തു. രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടായിരുന്ന മറ്റ് സാധനങ്ങളെല്ലാം മാറ്റിയെന്നാണ് സഹായി അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പ്രതിപക്ഷ […]
Read more

‘മോദിയുടെ വലിയ ആരാധകനാണ് ഞാൻ’; പ്രശംസയുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച വളർച്ചയെയും പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചും മോദിയെക്കുറിച്ചും റൂബിയോ വിശദമായി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും തമ്മിൽ അടുത്ത സൗഹൃദബന്ധമാണുള്ളതെന്നും, അത് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികം, ആഗോള വിതരണശൃംഖല, ഊർജം, […]
Read more

മഹാരാഷ്ട്രയിൽ വീണ്ടും ടെറ്റ് ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു

താനെ: മഹാരാഷ്ട്രയിൽ വീണ്ടും അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ഞായറാഴ്ച നടത്താനിരുന്ന പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. സംസ്ഥാനത്തുടനീളമുള്ള 1,028 പരീക്ഷാകേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയ്ക്ക് വെറും 24 മണിക്കൂർ മുമ്പാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ഭീവണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ ചില പേജുകൾ ചിലരുടെ കൈവശം കണ്ടെത്തിയത്. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി, കണ്ടെത്തിയത് […]
Read more

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: കരവിരുതിന്‍റെയും കൈപ്പുണ്യത്തിന്‍റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോ എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ചു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമീണ ഉത്പ്പന്നങ്ങളുടെയും നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുടെ സമൃദ്ധിയുമായിട്ടാണ് ഗ്രാമോദയ ലോഞ്ച് എക്സ്പോ ആരംഭിച്ചിരിക്കുന്നത്.ഹൈബി ഈഡൻ എം.പി ഉത്ഘാടനം ചെയ്ത്. മേയർ അഡ്വ. മിനിമോൾ , എറണാകുളം ഡി ഐ.സി ജനറൽ മാനേജർ രാകേഷ് , ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ,സി ഇ ഒ യുമായ ഡോജോ ജോസ് എന്നിവർ […]
Read more

വെനസ്വേല ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് പുതിയ തിരിച്ചടി

ന്യൂഡൽഹി: വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പം ഇന്ത്യയുടെ വർധിച്ചുവരുന്ന അസംസ്കൃത എണ്ണ ഇറക്കുമതിക്ക് പുതിയ ആശങ്കയുയർത്തുന്നു. ഭൂകമ്പത്തെത്തുടർന്ന് കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ, തുറമുഖങ്ങളിലെ പ്രവർത്തനമുടക്കം, ഇൻഷുറൻസ് ചെലവിലെ വർധനവ് എന്നിവ ഇന്ത്യയിലേക്കുള്ള എണ്ണവിതരണത്തെ ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക-വ്യവസായ വിദഗ്ധരുടെ മുന്നറിയിപ്പ്. ജൂൺ 24-നാണ് വെനസ്വേലയെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രതയുള്ള രണ്ട് ശക്തമായ ഭൂകമ്പങ്ങൾ നടുക്കിയത്. രാജ്യത്തിന്റെ കഴിഞ്ഞ 125 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ദുരന്തത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും […]
Read more

ജങ്ക് ഫുഡ് മാത്രം, ചികിത്സയും നിഷേധിച്ചു; ഏഴ് വയസ്സുകാരന്റെ മരണത്തിൽ മാതാപിതാക്കൾക്ക് കൊലക്കുറ്റം

മിഷിഗൺ: അമിതഭാരത്തെത്തുടർന്ന് ഏഴ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ ദമ്പതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഡാമിയൻ ഒബ്രിയൻ (40), ജെസീക്ക ഒബ്രിയൻ (41) എന്നിവർക്കെതിരെയാണ് കൊലപാതകം, കുട്ടിയെ പീഡിപ്പിക്കൽ, കുട്ടിക്കെതിരായ അതിക്രമം എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. 2025 നവംബർ 4-നാണ് ഇവരുടെ മകൻ കാസ്പർ ഒബ്രിയൻ മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അമിതഭാരത്തെത്തുടർന്ന് ഉണ്ടായ ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണ് കുട്ടിയുടെ മരണകാരണം. മരണസമയത്ത് കാസ്പറിന് 116 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുട്ടിയുടെ ഭക്ഷണക്രമം പ്രധാനമായും ചിപ്സും ഫ്രഞ്ച് […]
Read more

വിവാഹാഭ്യർഥന നിരസിച്ചതിന് പ്രതികാരം; കോളജ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതും വിവാഹാഭ്യർഥന നിരസിച്ചതുമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് അറിയിച്ചു. ഉജ്ജയിനിയിലെ ബാപ്പുനഗർ സ്വദേശിനിയായ 19കാരി പൂജയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില നിരീക്ഷിച്ചുവരികയാണ്. കേസിലെ പ്രതിയായ സുനിൽ ജരോലിയയെ സംഭവത്തിന് പിന്നാലെ പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ പ്രതിയുടെ കാൽ ഒടിഞ്ഞതിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix