Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഖത്തർ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം; മരിച്ചവരിൽ മലയാളിയും

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയും പ്ലാന്റ് സൂപ്പർവൈസറുമായ അർജുൻ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അറ്റകുറ്റപ്പണികൾക്കിടെ പ്ലാന്റിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ആകെ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്താൻ സ്വദേശിയുമാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. […]
Read more

ഡൽഹിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ മെഹ്‌റോളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവറായ 25-കാരൻ അറസ്റ്റിൽ. ബബ്ലു എന്നയാളെയാണ് മെഹ്‌റോളി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ടാക്സി ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും ചെയ്തു. തുടർന്ന് നാല് മണിക്കൂറിനുള്ളിൽ പ്രതിയെ […]
Read more

ഹിന്ദി അടിച്ചേൽപ്പിക്കലിനും നീറ്റിനുമെതിരെ ജോസഫ് വിജയ്

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തെയും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെയും ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം കേന്ദ്ര നയങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭരണപരമായ കഴിവിനെയും പാർട്ടിയുടെ രാഷ്ട്രീയ ഭാവിയെയും ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് ഈ സർക്കാർ നൽകിയതെന്ന് വിജയ് പറഞ്ഞു. നിരവധി വെല്ലുവിളികളും രാഷ്ട്രീയ ഗൂഢാലോചനകളും അതിജീവിച്ചാണ് ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ ‘ഒരു നടന്റെ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിൽ വിവാദ സ്‌ക്രീൻഷോട്ട് സൃഷ്ടിച്ചത് ജിതിൻ ഭാസ്‌കർ തന്നെയാണെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. തുടർന്ന് ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉപയോഗിച്ച് സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, സ്‌ക്രീൻഷോട്ട് തയ്യാറാക്കലിന്റെയും പ്രചാരണത്തിന്റെയും പിന്നിലെ ഏക ആസൂത്രകൻ ജിതിൻ മാത്രമല്ലെന്ന സംശയവും എസ്‌ഐടിക്കുണ്ട്. […]
Read more

അയോധ്യ രാമക്ഷേത്ര ഭരണത്തിൽ നിർണായക മാറ്റം; ചുമതല ജില്ലാ മജിസ്‌ട്രേറ്റിന്

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണനിർവഹണത്തിൽ നിർണായക മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ കാര്യങ്ങളും ഇനി മുതൽ അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. ഇതുവരെ ആർഎസ്എസ്-സംഘപരിവാർ ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും സംഭാവനകളുടെ പരിപാലനവും നിയന്ത്രിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിലേക്കെത്തുന്ന പണത്തിലും മറ്റ് സംഭാവനകളിലും ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് ഭരണച്ചുമതലകളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. ഏകദേശം 200 […]
Read more

സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കുരുങ്ങി; അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ വാഹനത്തിൽ കുടുങ്ങി കഴുത്ത് മുറുകിയതിനെ തുടർന്ന് അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. വടക്കാഞ്ചേരി പുതുരുത്തി സ്വദേശിനിയായ ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. അങ്കണവാടിയിലേക്ക് പോകുന്നതിനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മിനി ധരിച്ചിരുന്ന ഷാൾ സ്‌കൂട്ടറിന്റെ ഭാഗത്ത് കുടുങ്ങിയതോടെ കഴുത്തിൽ മുറുകുകയും തുടർന്ന് റോഡിലേക്ക് വീഴുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. […]
Read more

‘ഭീഷണിക്ക് വഴങ്ങില്ല’; യുഎസ് ചർച്ച പാതിവഴിയിൽ അവസാനിപ്പിച്ച് ഇറാൻ

ടെഹ്‌റാൻ: സ്വിറ്റ്‌സർലൻഡിൽ നടന്ന ഇറാൻ–അമേരിക്ക ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പ്രസ്താവനകളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘവുമായി ഇറാൻ പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 80 മിനിറ്റോളം ചർച്ചകൾ പുരോഗമിച്ച ശേഷമാണ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങൾ പുറത്തുവന്നതെന്ന് ഘാലിബാഫ് പറഞ്ഞു. കരാറിലെ ആദ്യ വ്യവസ്ഥ തന്നെ […]
Read more

44 കിലോ തിമിംഗല ഛർദി പിടിച്ചെടുത്തു; രണ്ടുപേർ ഒളിവിൽ

ആലപ്പുഴ: പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്നതായി കരുതുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) പിടിച്ചെടുത്തു. ഹരിപ്പാട് പൊലീസിന്റെ പരിശോധനയിലാണ് 44 കിലോഗ്രാം ഭാരമുള്ള സംശയാസ്പദ വസ്തു കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിടിച്ചെടുത്ത വസ്തു സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ നിതീഷിനെയും ജസ്റ്റിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. വന്യജീവി […]
Read more

ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

കണ്ണൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് മട്ടന്നൂരിൽ തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ശിവപുരത്താണ് സംഭവം. ബസിലുണ്ടായിരുന്ന 42 യാത്രക്കാരും സുരക്ഷിതരായതിനാൽ വൻ ദുരന്തം ഒഴിവായി. മാനന്തവാടിയിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീപിടിത്തമുണ്ടായത്. ശിവപുരം ടൗണിലെത്തിയപ്പോൾ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തി. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും അവരുടെ ബാഗുകളും മറ്റ് സാധനങ്ങളും മാറ്റുകയും ചെയ്തു. യാത്രക്കാരെ ഇറക്കിയതിന് […]
Read more

ഇന്ത്യയിൽ ടെലിഗ്രാം തിരിച്ചെത്തി; ചില സേവനങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണം അവസാനിച്ചതോടെ പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാം വീണ്ടും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിത്തുടങ്ങി. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജൂൺ 22 വരെ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണം പിൻവലിച്ചതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലിഗ്രാം വീണ്ടും ലഭ്യമായി. നിരവധി ഉപയോക്താക്കൾക്ക് സേവനം സാധാരണ നിലയിലായിട്ടുണ്ടെങ്കിലും ചിലർക്ക് ഇപ്പോഴും ആപ്പ് പൂർണമായി പ്രവർത്തിക്കുന്നില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ. സന്ദേശങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix