Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ ഒരു സ്കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിൽ ഇറക്കം ഇറങ്ങിവന്ന ലോറി ആദ്യം സമീപത്തെ മതിലിൽ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മണ്ണ് ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഇതിനൊപ്പം തകർന്ന ബസ് സ്റ്റോപ്പിന്റെയും മതിലിന്റെയും അവശിഷ്ടങ്ങളും ആളുകളുടെ മേൽ […]
Read more

വാണിയപ്പാറ പള്ളി സെമിത്തേരി ദുരൂഹത; കല്ലറയിൽ മൂന്നാമത്തെ മൃതദേഹമെന്ന സംശയം

കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഔദ്യോഗികമായി അടക്കം ചെയ്ത രണ്ട് മൃതദേഹങ്ങൾക്കു പുറമെ, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൂന്നാമതൊരു മൃതദേഹമാണെന്ന സംശയമാണ് ശക്തമാകുന്നത്. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആർഡിഒയുടെ അനുമതി ലഭിച്ച ഉടൻ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനകളും ഡി.എൻ.എ പരിശോധനയും നടത്താനാണ് തീരുമാനം. നിലവിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങളാണ് ഔദ്യോഗികമായി […]
Read more

അയോധ്യ രാമക്ഷേത്രത്തിൽ കോടികളുടെ തട്ടിപ്പ്; ഹർജി കേൾക്കാതെ ഹൈക്കോടതി

അലഹബാദ്: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. കേസെടുക്കാനും കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ ലഖ്നൗ ബെഞ്ച് തയ്യാറായില്ല. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി കേൾക്കാൻ വിസമ്മതിച്ചത്. അതേസമയം, സംഭാവന തട്ടിപ്പിനൊപ്പം ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി വാങ്ങൽ ഇടപാടുകളിലും വൻ ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. വിപണി വിലയെക്കാൾ പലമടങ്ങ് അധികം തുക നൽകി […]
Read more

MLC തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; BJP എംഎൽഎമാരോട് ധർമ്മസ്ഥലയിൽ സത്യം ചെയ്യാൻ നിർദേശം

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി കോൺഗ്രസിന് വോട്ട് ചെയ്തെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം ശക്തമാക്കി. വിഷയത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി ധർമ്മസ്ഥലയിൽ ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ എംഎൽഎമാരോട് ധർമ്മസ്ഥല മഞ്ജുനാഥ സ്വാമിയുടെ സന്നിധിയിൽ സത്യം ചെയ്യാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കൂറുമാറിയുള്ള വോട്ടെടുപ്പിനെ പാർട്ടിയോടുള്ള വഞ്ചനയെന്ന് വിശേഷിപ്പിച്ച വിജയേന്ദ്ര, ദൈവവിശ്വാസികളായ അംഗങ്ങൾ വിശുദ്ധ […]
Read more

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

ലഖ്‌നൗ: ലഖ്‌നൗവിലെ അലിഗഞ്ചിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഉൾപ്പെട്ട മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. സംഭവത്തിൽ 12ഓളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അലിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഷ മേത്ത മാർഗിലുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകയും തീയും അതിവേഗം പടർന്നു. ഇതോടെ നിരവധി വിദ്യാർഥികൾ […]
Read more

വൈദ്യുതി കണക്ഷൻ അനുവദിക്കാൻ കൈക്കൂലി; KSEB സബ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെ (53) ആണ് കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്. എസ്.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുമ്മല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ് പ്രോസസിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ആറുമാസം മുമ്പ് പുതിയ വൈദ്യുതി കണക്ഷനായി സ്ഥാപന ഉടമ കെഎസ്ഇബിയെ സമീപിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി […]
Read more

മുംബൈയിൽ വൈറൽ പനി വ്യാപനം; കോവിഡ്, എച്ച്1എൻ1 കേസുകളിലും വർധന

മുംബൈ: വൈറൽ പനി കേസുകൾ വർധിക്കുന്നതിനിടെ കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിലും ഉയർച്ച രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. പ്രതിദിനം ഏഴിലധികം കോവിഡ്-19, എച്ച്1എൻ1 കേസുകൾ കണ്ടെത്തുന്നുണ്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ്-19, എച്ച്1എൻ1, ഇൻഫ്ലുവൻസ എ വൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നിവയുടെ വ്യാപനവും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരേസമയം ഒന്നിലധികം വൈറസുകൾ സമൂഹത്തിൽ പ്രചരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബോംബെ ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ. ഗൗതം ഭൻസാലി വ്യക്തമാക്കി. ഉയർന്ന പനി, ഗുരുതരമായ ശ്വാസകോശ അണുബാധ എന്നിവയ്ക്ക് ഈ വൈറസുകൾ കാരണമാകുന്നുണ്ടെന്നും […]
Read more

‘സത്യത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം’; ‘അമ്മ’യിൽ നിന്ന് മല്ലികാ സുകുമാരൻ രാജിവെച്ചു

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടി മല്ലികാ സുകുമാരൻ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ രാജിക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച ശ്വേതാ മേനോന് പിന്തുണ അറിയിച്ചുകൊണ്ടാണ് മല്ലികയുടെ പടിയിറക്കം. “‘അമ്മ’യിൽ നിന്നും സ്‌നേഹപൂർവം പടിയിറങ്ങുന്നു… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം…” എന്നാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് അവരുടെ തീരുമാനത്തെ അനുകൂലിച്ച് പ്രതികരണങ്ങളുമായി എത്തിയത്. കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ കടുത്ത ഭിന്നതകൾക്ക് […]
Read more

പിറന്നാൾ ചോക്ലേറ്റിൽ പുഴുക്കൾ; കുട്ടികൾ ആശുപത്രിയിൽ, 55,000 രൂപ നഷ്ടപരിഹാരം

നെല്ലൂർ: പത്ത് വയസുകാരിയുടെ പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ചോക്ലേറ്റ് നിർമ്മാതാക്കൾക്കും റീട്ടെയിൽ വ്യാപാരിക്കുമെതിരെ ഉപഭോക്തൃ കോടതി നടപടി. കേടായ ചോക്ലേറ്റ് കഴിച്ചതിനെ തുടർന്ന് പിറന്നാളുകാരിയുൾപ്പെടെ നിരവധി കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് കുടുംബം പരാതി നൽകിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നടന്ന സംഭവത്തിൽ പരാതിക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി 210 രൂപ വിലവരുന്ന ചോക്ലേറ്റുകളാണ് […]
Read more

പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവം; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്

കണ്ണൂർ: ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ കൊല്ലാട സ്വദേശിനി അഞ്ജു മാത്യു (30) ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് സോനു സെബാസ്റ്റ്യനും പൈതൽമലയിലെ വാച്ചറായ അരങ്ങം സ്വദേശി സതീശനും പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പരിശീലിക്കുന്നതിനായി ഭർത്താവിനൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix