Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ബിഎംഡബ്ല്യു ഡിവൈഡറിൽ ഇടിച്ചു; യുവതി ഉൾപ്പെടെ രണ്ട് മരണം

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അതിവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുണ്ടായ അപകടത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബദ്‌ലാപൂരിന് സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം അപകടസമയത്ത് വാഹനം മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടത്തിൽ […]
Read more

നീറ്റ് പുനഃപരീക്ഷ തട്ടിപ്പ്; ബിഹാറിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ 24 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ആൾമാറാട്ട തട്ടിപ്പുകേസിൽ കൂടുതൽ പേർ അറസ്റ്റിൽ. കേസിൽ ഇതുവരെ 24 പേരെ പൊലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. 40 ലക്ഷം രൂപയുടെ ഇടപാടാണ് തട്ടിപ്പിനായി നടന്നതെന്നും, അറസ്റ്റിലായവർ സോൾവർ ഗ്യാങ്ങിലെ അംഗങ്ങളാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായവരിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാർത്ഥ പരീക്ഷാർഥികൾക്ക് പകരം മറ്റുള്ളവരെ പരീക്ഷ എഴുതാൻ നിയോഗിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബിഹാറിൽ ആൾമാറാട്ടം നടത്തിയ […]
Read more

പെപ്പർ സ്‌പ്രേ പ്രയോഗിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പുളിയനത്ത് അഞ്ച് DYFI പ്രവർത്തകർക്ക് പരിക്ക്

കൊച്ചി: എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ക്രൂരാക്രമണം. പെപ്പർ സ്‌പ്രേ പ്രയോഗിച്ചശേഷം വടിവാൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ച് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് രാഹുൽ രാജു, സെക്രട്ടറി ജിതിൻ ജോസ്, എം.കെ. മിഥുൻ, എം.കെ. നിധിൻ, സലിംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30ഓടെ പുളിയനം കൽകുരിശ് ഭാഗത്തായിരുന്നു സംഭവം. യൂണിറ്റ് കമ്മിറ്റി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രവർത്തകർ ആക്രമിക്കപ്പെട്ടത്. ലഹരിസംഘം ആദ്യം യുവാക്കളുടെ […]
Read more

ന്യൂസിലൻഡിനെ വീഴ്ത്തി ഈജിപ്ത്; ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്ത്

വാൻകൂവർ: തങ്ങളുടെ ലോകകപ്പ് ക്യാമ്പയിനിലെ ആദ്യ വിജയം സ്വന്തമാക്കി ഈജിപ്ത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 3-1ന് തോൽപ്പിച്ചാണ് മുഹമ്മദ് സലയും സംഘവും നിർണായക മൂന്ന് പോയിന്റ് നേടിയത്. ബെൽജിയം സമനിലയിൽ കുടുങ്ങിയതോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കും ഈജിപ്ത് ഉയർന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലൻഡാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോഴും ആ ലീഡ് അവർ നിലനിർത്തി. എന്നാൽ രണ്ടാംപകുതിയിൽ ശക്തമായി തിരിച്ചുവന്ന ഈജിപ്ത് 58-ാം മിനിറ്റിൽ […]
Read more

ജനറൽ സെക്രട്ടറിയും ട്രഷററുമാണ് പദവി ഒഴിയേണ്ടിയിരുന്നത്: മല്ലിക സുകുമാരൻ

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന നടി മല്ലികാ സുകുമാരൻ. വൈസ് പ്രസിഡന്റായിരുന്ന ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെയാണ് മല്ലികയുടെ പ്രതികരണം. ശ്വേതാ മേനോൻ രാജിവെക്കേണ്ട സാഹചര്യമല്ല ഉണ്ടായിരുന്നതെന്നും, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയേണ്ടിയിരുന്നതെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. വാർഷിക റിപ്പോർട്ടും കണക്കുകളും പാസാക്കാൻ കഴിയാതിരുന്നതിൽ ശ്വേതയ്ക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നും, നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വൈകാരികമായാണ് അവർ രാജി തീരുമാനമെടുത്തതെന്നും മല്ലിക അഭിപ്രായപ്പെട്ടു. ചില […]
Read more

കോടികളുടെ ക്രമക്കേട്; എഫ്ഐആർ പോലും ഇല്ലെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. വിഷയത്തിൽ ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമായ രാമക്ഷേത്രത്തിൽ നിന്നാണ് കോടികളുടെ സംഭാവനകളും വിലപിടിപ്പുള്ള ആഭരണങ്ങളും കാണാതായെന്ന ആരോപണം ഉയരുന്നതെന്നും, ഇത്രയും ഗുരുതരമായ വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളോ ഉത്തർപ്രദേശ് പൊലീസോ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും […]
Read more

വടശ്ശേരിക്കരയിൽ വേട്ടയ്ക്കിറങ്ങിയ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ വടശ്ശേരിക്കര റേഞ്ച് പരിധിയിൽ കേഴമാനെ വെടിവെച്ച് കൊന്ന നാലംഗ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. പ്രതികളിൽ നിന്ന് തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തു. ഗുരുനാഥൻമണ്ണ് സ്വദേശികളായ ജോർജുകുട്ടി, ബാബു, അലക്സ് എന്നിവരുള്‍പ്പെടെയുള്ള സംഘത്തെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇവർ വേട്ടയ്ക്കിറങ്ങിയത്. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്നംഭാഗത്ത് കേഴമാനെ വെടിവെച്ച് കൊന്നശേഷം മടങ്ങുന്നതിനിടെയാണ് സംഘം പിടിയിലായത്. റാന്നി ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ […]
Read more

തിരുവള്ളൂരിൽ അമോണിയ വാതക ചോർച്ച; ഏഴ് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കടൽവിഭവ കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് 60-ലധികം തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ പലരുടെയും ആരോഗ്യനില ആശങ്കാജനകമാണെന്നാണ് റിപ്പോർട്ടുകൾ. ബാധിതരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. ശ്വാസതടസ്സവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട തൊഴിലാളികളെ അടിയന്തരമായി ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. […]
Read more

യാത്രാ നിയന്ത്രണങ്ങൾ ടീമിനെ ബാധിക്കുന്നു; യുഎസിനെതിരെ ഇറാൻ കോച്ച്

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീമിനോട് ആതിഥേയരാജ്യമായ അമേരിക്ക അനീതിപരമായാണ് പെരുമാറുന്നതെന്ന് ഇറാൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ അമീർ ഗാലെനോയി ആരോപിച്ചു. യാത്രാ നിയന്ത്രണങ്ങളും വിസ നിഷേധവും ടീമിന്റെ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. അടുത്ത ആഴ്ചകളിൽ ഫിഫയുടെ ഇടപെടലിലൂടെ ഈ നിയന്ത്രണങ്ങളിൽ ചിലതെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഗാലെനോയി പറഞ്ഞു. ഇറാൻ ജനതയുടെ പിന്തുണ തങ്ങൾക്ക് ശക്തിയാണെന്നും, രാജ്യത്തിനുവേണ്ടിയും രക്തസാക്ഷികൾക്കുവേണ്ടിയും തങ്ങൾ കളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിനായി […]
Read more

നീറ്റ് പരീക്ഷാർത്ഥികൾക്കായി യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികൾക്ക് യാത്രാസൗകര്യത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ തന്റെ യാത്ര 45 മിനിറ്റ് വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയ്ക്ക് 1.15-ന് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, പരീക്ഷ ആരംഭിച്ച ശേഷം മാത്രമാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. സാധാരണ സാഹചര്യങ്ങളിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ, ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാൽ അത്തരം നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്ന വിലയിരുത്തലിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix