Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ദുരഭിമാനക്കൊല വിരുദ്ധ നിയമനിർമാണത്തിന് നിർദേശങ്ങൾ ക്ഷണിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: ദുരഭിമാനക്കൊലകൾ തടയുന്നതിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച് തമിഴ്നാട് സർക്കാർ. വിഷയത്തിൽ നിയമം രൂപപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകാൻ സർക്കാർ പ്രത്യേക കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ദുരഭിമാനക്കൊലകൾ തടയുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടുന്നത്. പൊതുജനങ്ങൾക്ക് കമ്മിഷൻ മുൻപാകെ തങ്ങളുടെ നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാം. നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാരിതര സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർക്കും നിർദേശങ്ങൾ നൽകാൻ അവസരമുണ്ട്. […]
Read more

പായയിൽ പൊതിഞ്ഞ മൃതദേഹം; DNA പരിശോധന വേണമെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മൃതദേഹം ഏഴ് വർഷമായി കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാകാമെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബപ്രശ്നങ്ങളെ തുടർന്ന് 2014-ലാണ് സിജോ ഭാര്യവീടായ വാണിയപ്പാറയിലേക്ക് താമസം മാറിയത്. 2020 മുതൽ സിജോയെ കാണാതായതായി ഭാര്യവീട്ടുകാർ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ടായിരുന്ന സിജോ […]
Read more

പയ്യാമ്പലത്ത് തിരയിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകുന്നേരം മുതൽ കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉൾപ്പെടെ ഉപയോഗിച്ച് രാത്രിവരെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഡിടിപിസി ലൈഫ് ഗാർഡുമാർ, […]
Read more

കാർ ആക്‌സസറീസ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; രണ്ടുപേർ പിടിയിൽ

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ കാർ ആക്‌സസറീസ് കടയുടെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് ചെന്നനപറമ്പ് സ്വദേശി മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം സ്വദേശി മനേഷ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.530 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും മലപ്പുറം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. കാർ ആക്‌സസറീസ് കടയുടെ […]
Read more

കാഞ്ഞങ്ങാട് അപകടം; പരിക്കേറ്റ പൊലീസുകാർക്ക് സഹായവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിങ്ങിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്കായി ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ സൂരജും അലോഷ്യസും നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് വിവരങ്ങൾ തേടി. മികച്ച ചികിത്സ […]
Read more

ജന്തർ മന്തറിൽ വിദ്യാർഥി പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. കോക്റോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. നീറ്റ് പുനഃപരീക്ഷ നടക്കുന്ന ദിവസമായ ഇന്ന് പ്രതിഷേധം കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പ്രതിഷേധത്തിന് കോടതി അനുമതി നൽകിയിരുന്നതെങ്കിലും, പ്രതിഷേധക്കാർ പിന്നീട് സ്ഥലത്ത് തുടരുകയായിരുന്നു. സിജെപി നേതാവ് അഭിജീത് ദീപ്കെ […]
Read more

ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ രാമംകുത്തിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) ആണ് നിലമ്പൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ജൂൺ 5-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമംകുത്ത് സ്വദേശിനി റുഖിയയുടെ വീട്ടിന്റെ പിൻവാതിൽ ആയുധം ഉപയോഗിച്ച് തകർത്ത് അകത്തുകയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നതായി പോലീസ് അറിയിച്ചു. റുഖിയയുടെ മകൻ നാസർ ബിസിനസ് […]
Read more

ലോഡ് ഷെഡിങ് വിഷമകരം; പക്ഷേ സർക്കാരിന്റെ വീഴ്ചയല്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും നിലവിലെ സാഹചര്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രത്യേകിച്ച് ഫുട്ബോൾ ആരാധകർ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉഷ്ണതരംഗവും മഴക്കുറവും മൂലമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. നേരത്തെ വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും നിലവിലെ സാഹചര്യത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സർക്കാരിന്റെ വീഴ്ചയല്ലെന്നും രാജ്യത്താകമാനം മഴ കുറഞ്ഞ സാഹചര്യമാണ് […]
Read more

70 അടി നീളമുള്ള വീട്ടിമരം കടത്താൻ ശ്രമം; നാലംഗ സംഘം പിടിയിൽ

കൽപ്പറ്റ: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച നാലംഗ സംഘത്തിന്റെ നീക്കം നാട്ടുകാരും പോലീസും ചേർന്ന് തടഞ്ഞു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പി.കെ. അസ്രത്ത് (46), ഇ.പി. റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. മുട്ടിൽ നോർത്ത് വില്ലേജിലെ 644/62 നമ്പർ സ്ഥലത്തുള്ള, സർക്കാർ നോട്ടിഫൈ ചെയ്ത ഏകദേശം 70 അടി നീളമുള്ള വീട്ടിമരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ […]
Read more

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻഡിഎസ്എ) ഏകപക്ഷീയമായി മുൻ ചീഫ് എഞ്ചിനീയറായ ടി.കെ. ശിവരാജനെ ഒഴിവാക്കി പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമയെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജനെ ലഭ്യമാകുന്നില്ലെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ, സമിതിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ നടപടി കേരളത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നാണ് ഉയരുന്ന വിമർശനം. അണക്കെട്ടിന്റെ സമഗ്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix