Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ലോഡ് ഷെഡിങ് വിഷമകരം; പക്ഷേ സർക്കാരിന്റെ വീഴ്ചയല്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും നിലവിലെ സാഹചര്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രത്യേകിച്ച് ഫുട്ബോൾ ആരാധകർ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉഷ്ണതരംഗവും മഴക്കുറവും മൂലമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. നേരത്തെ വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും നിലവിലെ സാഹചര്യത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സർക്കാരിന്റെ വീഴ്ചയല്ലെന്നും രാജ്യത്താകമാനം മഴ കുറഞ്ഞ സാഹചര്യമാണ് […]
Read more

70 അടി നീളമുള്ള വീട്ടിമരം കടത്താൻ ശ്രമം; നാലംഗ സംഘം പിടിയിൽ

കൽപ്പറ്റ: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച നാലംഗ സംഘത്തിന്റെ നീക്കം നാട്ടുകാരും പോലീസും ചേർന്ന് തടഞ്ഞു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പി.കെ. അസ്രത്ത് (46), ഇ.പി. റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. മുട്ടിൽ നോർത്ത് വില്ലേജിലെ 644/62 നമ്പർ സ്ഥലത്തുള്ള, സർക്കാർ നോട്ടിഫൈ ചെയ്ത ഏകദേശം 70 അടി നീളമുള്ള വീട്ടിമരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ […]
Read more

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻഡിഎസ്എ) ഏകപക്ഷീയമായി മുൻ ചീഫ് എഞ്ചിനീയറായ ടി.കെ. ശിവരാജനെ ഒഴിവാക്കി പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമയെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജനെ ലഭ്യമാകുന്നില്ലെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ, സമിതിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ നടപടി കേരളത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നാണ് ഉയരുന്ന വിമർശനം. അണക്കെട്ടിന്റെ സമഗ്ര […]
Read more

‘വാഴ 2’ ഹിറ്റിന് പിന്നാലെ അർക്കാഡോയുടെ ‘യുഎഫ്ഒ മോഡ്’ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ”പ്ലൂട്ടോ” (Pluto) യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. “യുഎഫ്ഒ മോഡ്” (UFO Mode) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ വൻ തരംഗമായി മാറിയ ‘വാഴ 2’ (Vaazha 2) എന്ന ചിത്രത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ മനംകവർന്ന “തൂക്കി ചുവന്ന കരങ്ങളോടെ…” (Thooki) എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ […]
Read more

ജപ്പാന്റെ ഗോളൊഴുക്ക്; ട്യുണീഷ്യക്കെതിരെ എതിരില്ലാത്ത നാല് ഗോൾ വിജയം

മെക്‌സിക്കോ സിറ്റി: ലോകകപ്പിൽ ട്യുണീഷ്യക്കെതിരെ ജപ്പാന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ട്യുണീഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ പന്തടക്കത്തിലും ആക്രമണ മികവിലും വ്യക്തമായ ആധിപത്യം പുലർത്തിയ ജപ്പാൻ, ഇരുപകുതികളിലുമായി രണ്ട് വീതം ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ നകാമുറ നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച ഡെയ്ച്ചി കാമഡ പന്ത് വലയിലെത്തിച്ചതോടെയാണ് സ്കോറിംഗ് ആരംഭിച്ചത്. തുടർന്ന് നിരവധി അവസരങ്ങൾ ജപ്പാന് […]
Read more

വീര്യം കുറഞ്ഞ മദ്യം; ചർച്ചയില്ലാതെ തീരുമാനം ഉണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചകളും പരിശോധനകളും കൂടാതെയുള്ള തീരുമാനമുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. വിഷയത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ വിവിധ തലങ്ങളിൽ സമഗ്രമായ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എൽ.ഡി.എഫ്. മുന്നോട്ടുവെച്ച മദ്യനയ ശുപാർശകൾ ഉടൻ നടപ്പാക്കില്ലെന്നും ആവശ്യമായ പഠനങ്ങളും ചർച്ചകളും പൂർത്തിയാക്കിയ ശേഷമേ തീരുമാനമെടുക്കൂ എന്നും എക്സൈസ് വകുപ്പ് സൂചിപ്പിക്കുന്നു. ഇതിനിടെ, […]
Read more

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ; ഹെറോയിനുമായി മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞുകിടന്നിരുന്ന ഷെഡിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ആസാം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19), തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയ്ക്കിടെ ഇവരിൽ നിന്ന് ഹെറോയിനും പൊലീസ് കണ്ടെടുത്തു. പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു […]
Read more

അയോധ്യ രാമക്ഷേത്രത്തിൽ 60 കിലോ വെള്ളിക്കട്ടികൾ കാണാനില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തൽ. ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാനില്ലെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിന്റെ ഔദ്യോഗിക രേഖകളിൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രാമലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജ്വല്ലേഴ്സ് അസോസിയേഷൻ സംഭാവനയായി നൽകിയ വെള്ളിക്കട്ടികളാണിവ. വെള്ളിക്കട്ടികൾ ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ആറു ദിവസമായി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ പരിശോധനകളിൽ വെള്ളിക്കട്ടികളെയോ […]
Read more

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; അൽ ജസീറ ക്യാമറാമാൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാനായ അഹമ്മദ് വിഷാ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികളും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം അൽ ജസീറ മാധ്യമസംഘത്തിൽ നിന്ന് കൊല്ലപ്പെടുന്ന ഏറ്റവും പുതിയ അംഗമാണ് അഹമ്മദ് വിഷായെന്ന് ചാനൽ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ അഹമ്മദ് വിഷാ ഹമാസ് പ്രവർത്തകനായിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം. അൽ […]
Read more

CMRL–എക്സാലോജിക് കേസ്; വീണ വിജയന് വീണ്ടും ഇഡി സമൻസ്

തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും സമൻസ്. ഈ മാസം 29ന് ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണം തുടരുന്നുണ്ടെങ്കിലും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്എഫ്ഐഒ) നിന്ന് ആവശ്യപ്പെട്ട രേഖകൾ ഇതുവരെ ഇഡിക്ക് ലഭിച്ചിട്ടില്ല. രേഖകൾ കൈമാറാൻ കോടതി അനുവദിച്ചിരുന്ന 10 ദിവസത്തെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. 134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix