കുട്ടികൾക്ക് നേരെ ക്രൂര മർദനമെന്ന് പരാതി; ഓമല്ലൂരിലെ പ്രാർത്ഥനാ കേന്ദ്രത്തിൽ സംഘർഷം
പത്തനംതിട്ട: കുട്ടികൾക്ക് നേരെ ക്രൂര മർദനം നടന്നെന്ന പരാതിയെ തുടർന്ന് പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ സംഘർഷാവസ്ഥ. സ്ഥാപനത്തിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ മാനേജരും ജീവനക്കാരും മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ നടന്ന പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. കുട്ടികളെ പീഡിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ചും കേന്ദ്രം ഉപരോധിക്കലും. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. പ്രതിഷേധക്കാർ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ […]
Read more