Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്; ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി എ.പി.എം. മുഹമ്മദ് ഹനീഷ്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. കേസുമായി ബന്ധപ്പെട്ട് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ തുടർച്ചയായ കാലതാമസം ഉണ്ടായതിനെ തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത വിമർശനം ഉന്നയിച്ചു. കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ഹനീഷിനോട് കോടതി ചോദിച്ചു. ഉത്തരവ് നിരന്തരം അവഗണിച്ചുവെന്ന വിലയിരുത്തലും സിംഗിൾ […]
Read more

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ പോക്‌സോ കേസ്

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അങ്കണവാടിയിൽ പതിവായി എത്തിയിരുന്ന യുവാവാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടി ശുചിമുറിയിൽ പോകുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് അതിക്രമ വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; എക്‌സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം. ലിജു അതൃപ്തി അറിയിച്ചെന്ന് റിപ്പോർട്ട്. വിഷയത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. നിയമസഭാ മന്ദിരത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച തീരുമാനം വകുപ്പ് മന്ത്രിയുമായി ആലോചിക്കാതെയാണെന്നതാണ് എം. ലിജുവിന്റെ പ്രധാന വിമർശനം. എക്‌സൈസ് വകുപ്പിന്റെ പ്രധാന നയപരമായ വിഷയത്തിൽ മാറ്റം വരുത്തുമ്പോൾ രാഷ്ട്രീയതലത്തിലും പാർട്ടിതലത്തിലും ചർച്ചകൾ […]
Read more

എട്ട് വയസുകാരനെ മർദിച്ചെന്ന പരാതി; നാദാപുരത്ത് അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. വേവം എൽ.പി. സ്‌കൂളിലെ അധ്യാപകനായ ജംഷീറിനെതിരെയാണ് നടപടി. വേവം കരുവാൻ കുന്നുമ്മൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് സിനാൻ (8) ആണ് മർദനത്തിനിരയായതെന്നാണ് പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കാലിൽ വടികൊണ്ട് അടിയേറ്റതിന്റെ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അധ്യാപകനെ […]
Read more

അയോധ്യയ്ക്ക് പിന്നാലെ മഥുരയിലും വിവാദം; ക്ഷേത്ര ഫണ്ടിൽ ക്രമക്കേടെന്ന് ആരോപണം

മഥുര: ഉത്തർപ്രദേശിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വിവാദമാകുന്നു. ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും പരസ്പരം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്. ക്ഷേത്രത്തിന് ലഭിക്കുന്ന ഫണ്ടുകളിൽ വൻതോതിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് പൂജാരി ദിനേഷ് മഹാരാജാണ്. ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് പിന്നാലെ പൂജാരിക്കെതിരെ അന്വേഷണം […]
Read more

യുക്രൈൻ ഡ്രോൺ ഭീഷണി; മോസ്‌കോയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

മോസ്കോ: യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് മോസ്‌കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിൽ, മോസ്‌കോ ലക്ഷ്യമാക്കി എത്തിയ 59 ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി അദ്ദേഹം വ്യക്തമാക്കി. ഡസൻ കണക്കിന് ഡ്രോണുകൾ വിജയകരമായി തടഞ്ഞതായും റഷ്യൻ അധികൃതർ അറിയിച്ചു. അതേസമയം, യുക്രൈനിലെ തെക്കൻ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ […]
Read more

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയുടെ ഭരണഘടനാവിരുദ്ധത തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഇതുവഴി ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശവുമായി ബന്ധപ്പെട്ട 14, 15 അനുച്ഛേദങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിന് മതിയായ അടിസ്ഥാനങ്ങൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാ ലംഘനം സംബന്ധിച്ച വാദങ്ങൾ […]
Read more

അർജുൻ ആയങ്കിക്ക് തിരിച്ചടി; മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ഇതോടെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോതമംഗലം സി.ഐ. പ്രശാന്തിനെതിരെ അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ വിവാദപരമായ കുറിപ്പ് പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് […]
Read more

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതിൽ കാലതാമസമില്ല; മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്ത ക്ഷേമപെൻഷൻ 3000 രൂപയാക്കുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അർഹരായവർക്ക് ക്ഷേമപെൻഷൻ ഉറപ്പാക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനർഹരായ ചിലർ നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളായി തുടരുന്ന സാഹചര്യത്തിൽ, അർഹരെ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്യുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]
Read more

ഗോരഖ്പൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 12 വയസ്സുകാരൻ കസ്റ്റഡിയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബന്ധുവായ 12 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുലാരിഹ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ കാണാതാകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടത്തെ ടിൻഷെഡിന് സമീപം കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ച കുഞ്ഞ് നിലവിൽ ബിആർഡി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix