ബേബി മിയയ്ക്ക് കൈത്താങ്ങായി ജനഹൃദയങ്ങൾ; ചികിത്സയ്ക്കായി വേണ്ട 16.5 കോടി രൂപ സമാഹരിച്ചു
സ്പൈനൽ മസ്കുലർ അട്രോഫി (SMA) ടൈപ്പ് 1 എന്ന അപൂർവ രോഗം ബാധിച്ച ഏഴ് മാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ൻ വിജയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ചതായി ‘സേവ് ബേബി മിയ’ ക്യാംപെയ്ൻ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ക്യാംപെയ്‌നിനെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംഭാവനകൾ, പ്രാർത്ഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവയിലൂടെ ലക്ഷ്യം കൈവരിക്കാനായെന്നും ഈ വിജയം മിയയ്ക്കൊപ്പം നിന്ന ഓരോരുത്തരുടേയും ആണെന്നും കുറിപ്പിൽ […]
Read more