Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊച്ചി വൈറ്റിലയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലെ തർക്കം; മരട് പൊലീസ് കേസെടുത്തു

കൊച്ചി: കൊച്ചി വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃപ്പൂണിത്തുറ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘അതുല്യ’ ബസിലെയും ചേർത്തല–കലൂർ റൂട്ടിലെ ‘സുൽത്താൻ’ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. പാർക്കിങ്ങിനെയും സർവീസ് സമയക്രമത്തെയും ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തേ തന്നെ തർക്കം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ അതുല്യ ബസിലെ ഒരു ജീവനക്കാരൻ […]
Read more

പേഴ്‌സണൽ സ്റ്റാഫിന്റെ രാജി; വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിലെ ചിലർ രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ രാത്രി 12 മണിവരെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ആളാണെന്നും, അത്രയും സമയം ജോലിയിൽ തുടരേണ്ടിവരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് ചില ജീവനക്കാർ സ്വമേധയാ രാജിവെച്ചതെന്നും മന്ത്രി പറഞ്ഞു. ജോലിഭാരം ഏറ്റെടുക്കാൻ പ്രയാസമുള്ളവർ ഒഴിഞ്ഞുപോകുമ്പോൾ പകരം പുതിയവരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവെച്ചവർ തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണം എന്ന് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആശയദാരിദ്ര്യമാണ് ഇത്തരം […]
Read more

റാന്നിയിൽ സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി; കടയുടമയ്ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി ആക്രമണം. കടയുടമയായ മന്ദിരംപടി സ്വദേശിനി ബീനയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടയുടെ മുൻവശത്തെ ചില്ല് തകർത്താണ് കാട്ടുപന്നി സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കയറിയത്. അന്ന് കടയ്ക്കുള്ളിലുണ്ടായിരുന്ന ബീനയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളിലൂടെ ഓടിയെത്തിയ കാട്ടുപന്നി കുത്താൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റതെന്ന് ബീന പറഞ്ഞു. പരിക്കേറ്റ ബീനയ്ക്ക് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് പഞ്ചായത്തിന്റെ അനുമതിയോടെ വന്യജീവി അധികൃതരും ബന്ധപ്പെട്ട സംഘവും ചേർന്ന് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. […]
Read more

വയറിളക്കവും പനിയും; ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശി ഷൈജുവിന് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ സ്വദേശിയായ ഷൈജു കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഷൈജുവിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ മരിച്ച ഇയാളുടെ പരിശോധനാഫലത്തിലാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

USD FCNR(ബി) നിക്ഷേപ പലിശ നിരക്ക് 7.50 ശതമാനമായി ഉയർത്തി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ യുഎസ്‌ഡി എഫ് സിഎൻആർ(ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. 3 മുതൽ 5 വർഷം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പ്രതിവർഷം 7.50 ശതമാനമായി ഉയർത്തിയത്. പ്രവാസികൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങളും ഉയർന്ന ലാഭവും ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ബാങ്കിംഗ് വ്യവസ്ഥയിലേക്ക് സുസ്ഥിരമായ വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രവാസികൾക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആർബിഐയുടെ നയം ഒരു സുപ്രധാന […]
Read more

ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം; സി.ഐയെ ഇരുമ്പ് കസേരകൊണ്ട് ആക്രമിച്ചു

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ യുവാവ് സി.ഐയെ ഇരുമ്പ് കസേരകൊണ്ട് ആക്രമിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ പ്രതി പൊലീസുകാരോട് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി നിലത്തടിച്ച് പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. പ്രതിയെ പിന്തുടർന്ന് ആശുപത്രിയിലെത്തിയ സി.ഐയെ ഇരുമ്പ് കസേര ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ സി.ഐയ്ക്ക് ഗുരുതര പരിക്കേറ്റു. […]
Read more

‘ആക്രമണ ഫുട്ബോൾ മാത്രം ഞങ്ങൾക്ക് അറിയില്ല’; എംബാപ്പെയുടെ മുന്നറിയിപ്പ്

ഫിലാഡെൽഫിയ: ഫ്രാൻസ് ആക്രമണ ഫുട്ബോൾ മാത്രം കളിക്കുന്ന ടീമല്ലെന്നും, ആവശ്യമായാൽ കടുത്ത ശാരീരിക പോരാട്ടവും പരുക്കൻ മത്സരശൈലിയും നേരിടാൻ തങ്ങൾക്കറിയാമെന്നും ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. പാരഗ്വായെ ഏകപക്ഷീയമായ ഒരു പെനാൽറ്റി ഗോളിന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് ശേഷമാണ് എംബാപ്പെയുടെ പ്രതികരണം. മത്സരത്തിലെ ഏക ഗോൾ പെനാൽറ്റിയിലൂടെ നേടിയതും എംബാപ്പെ തന്നെയായിരുന്നു. മത്സരത്തിനിടെ പരുക്കൻ ടാക്കിളുകളും പ്രകോപന ശ്രമങ്ങളുമായി ഫ്രാൻസിന്റെ താളം തെറ്റിക്കാനായിരുന്നു പാരഗ്വായുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. “മനോഹരമായ പാസുകളും ആക്രമണ ഫുട്ബോളും മാത്രമാണ് ഞങ്ങൾ […]
Read more

അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് കോടതി നിർദേശം. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹിൽ പാലസ് പോലീസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടത്. വ്യാജപരാതിയുടെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻപ് അൻസിബയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും, ആ […]
Read more

ഭാര്യയെ ബാറ്ററിയാൽ അടിച്ചു കൊലപ്പെടുത്തി; പിന്നാലെ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി

ന്യൂഡൽഹി: ഭാര്യ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് യുവാവ് ഭാര്യയെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിലാണ് ദാരുണസംഭവം. വിനയ് (28) ആണ് ഭാര്യ നിഷയെ (24) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ജൂലൈ 2-നാണ് സംഭവം. അഞ്ച് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ ഏഴ് മാസമായി തിലംഗ്പുർ കോട്‌ലയിൽ വാടകവീട്ടിലായിരുന്നു താമസം. തർക്കത്തിനിടെ വിനയ് ഒരു വലിയ ബാറ്ററി ഉപയോഗിച്ച് നിഷയുടെ തലയ്ക്ക് ഗുരുതരമായി […]
Read more

റിംപാക് 2026; ലോകത്തിലെ ഏറ്റവും വലിയ നാവികാഭ്യാസത്തിൽ ഇന്ത്യയും

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവികാഭ്യാസമായ റിം ഓഫ് പസഫിക് എക്സർസൈസ് (റിംപാക്) 2026-ൽ പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ പി-8ഐ സമുദ്ര നിരീക്ഷണ വിമാനം ഹവായിയിലെത്തി. യു.എസ്. പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിൽ ജൂൺ 24 മുതൽ ആരംഭിച്ച അഭ്യാസത്തിൽ പങ്കെടുക്കുന്ന 30 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ജൂലൈ 31 വരെ ഹവായ് ദ്വീപും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുന്നത്. സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് റിംപാക്കിലെ പങ്കാളിത്തമെന്ന് യു.എസിലെ ഇന്ത്യൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix