Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കൂടുതൽ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി ബസുകളിലായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ടിക്കറ്റ് നൽകുമെങ്കിലും യാത്രാ നിരക്ക് ഈടാക്കില്ല. ഇതിനായി ‘സീറോ ടിക്കറ്റ്’ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗജന്യ യാത്ര പ്രാബല്യത്തിൽ വന്നതിന് ശേഷം സ്വകാര്യ ബസ് ഉടമകളുമായി […]
Read more

കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ തീപിടിത്തം; 4.5 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 4.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെങ്കിലും സ്റ്റോറിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗ്രേഡ് അസിസ്റ്റന്റ് […]
Read more

റിയാദിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളി യുവാവിനെ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും താമസസ്ഥലത്ത് തിരിച്ചെത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. […]
Read more

സംശയത്തെ തുടർന്ന് രണ്ടാംഭാര്യയെ വെടിവെച്ച് കൊന്നു; പ്രതി അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ സംശയത്തെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി രണ്ടാംഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. മാരുതിനഗർ സ്വദേശിയായ ഡി. അരുൺ കുമാർ (48) ആണ് രണ്ടാംഭാര്യ നിഷ റാണിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ അരുൺകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വേർപിരിഞ്ഞ് താമസിച്ചിരുന്ന ഇരുവരും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന പേരിൽ ചൊവ്വാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസാരത്തിനിടെയാണ് അരുൺകുമാർ നിഷ റാണിക്കുനേരെ വെടിയുതിർത്തത്. സംഭവസമയത്ത് മറ്റൊരാളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് […]
Read more

തൃണമൂലിൽ വിമതക്കൊടുങ്കാറ്റ്; സയോണി ഘോഷും വിമതർക്കൊപ്പമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാർട്ടിയുടെയും മമത ബാനർജിയുടെയും ശക്തമായ വക്താവായി അറിയപ്പെടുന്ന ജാദവ്പുര്‍ എംപിയും നടിയുമായ സയോണി ഘോഷ് വിമതപക്ഷത്തിനൊപ്പമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിമതപക്ഷത്തോടൊപ്പം ചേർന്നതായി സയോണി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പാർട്ടിയിലെ അസംതൃപ്തരായ എംപിമാരുമായി അവർ ബന്ധപ്പെട്ടതായും വിമതരെ പിന്തുണയ്ക്കുന്ന രേഖകളിൽ ഒപ്പുവെച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമതനീക്കത്തിന് നേതൃത്വം നൽകുന്ന നേതാക്കളുമായി സയോണി ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട അതൃപ്തിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് […]
Read more

വിദ്യാർത്ഥികളുടെ കൺസഷൻ ഫീസ് വർധിപ്പിച്ചിട്ടില്ല; പ്രചാരണം വ്യാജമെന്ന് KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇത്തരം പ്രചാരണങ്ങളെന്ന് അധികൃതർ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും ആകെ 110 രൂപ ഈടാക്കിയിരുന്നതായി കെഎസ്ആർടിസി വ്യക്തമാക്കി. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസും 10 രൂപ […]
Read more

വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല; രോഗബാധിതർ എട്ടായി

ബത്തേരി: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ജൂൺ 7-ന് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ് പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധസംഘം കോളിയാടിയും സമീപ പ്രദേശങ്ങളും […]
Read more

ജോലി കഴിഞ്ഞ് മടങ്ങവേ ഗുഡ്സ് ട്രെയിൻ ഇടിച്ചു; മഞ്ചേശ്വരത്ത് രണ്ട് മരണം

കാസർകോട്: മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടു സ്പൂർത്തി നഗറിൽ താമസിക്കുന്ന ഉമേശൻ (40), കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഉമേശൻ ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപം മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, കീർത്തേശ്വരത്തെ ദാമോദരൻ-ലീലാവതി ദമ്പതികളുടെ ഏകമകനും ഫാബ്രിക്കേഷൻ തൊഴിലാളിയുമായ മനീഷ് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. […]
Read more

വ്യാജ ലൈസന്‍സില്‍ 17 വര്‍ഷം വിമാനം പറത്തി; മുന്‍ എയര്‍ കാനഡ പൈലറ്റ് അറസ്റ്റില്‍

വ്യാജ പൈലറ്റ് ലൈസന്‍സ് ഉപയോഗിച്ച് 17 വര്‍ഷത്തോളം വിമാനം പറത്തിയ മുന്‍ എയര്‍ കാനഡ പൈലറ്റ് ജെഫ്രി വാള്‍ അറസ്റ്റിലായി. കാനഡയില്‍ ആവശ്യമായ ലൈസന്‍സുകളോ നിര്‍ബന്ധിത യോഗ്യതാ പരിശോധനകളോ പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ വര്‍ഷങ്ങളോളം വിമാന സര്‍വീസുകള്‍ നടത്തിയതെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചു. തട്ടിപ്പ്, വ്യാജരേഖ നിര്‍മാണം, വ്യാജ മുദ്ര കൈവശം വെയ്ക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് ജെഫ്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2009 മുതല്‍ 2025 വരെ ഏകദേശം ആയിരത്തോളം ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകളില്‍ പൈലറ്റായി ജോലി ചെയ്ത ഇയാള്‍ […]
Read more

നാഗ്പൂരിൽ വൻ കഞ്ചാവ് വേട്ട; 1.49 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

നാ​ഗ്പൂർ: നാഗ്പൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് 1.49 കോടി രൂപ വിലമതിക്കുന്ന 150 കിലോയിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കിൽ സ്റ്റീൽ കോയിലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ജോഗേഷ് ധർമ്മോധർ ദേവൂരി (30), മഹേന്ദ്ര ഇർദ ദേവൂരി (40) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാഗ്പൂർ നഗരത്തിലെ ഔട്ടർ റിംഗ് റോഡിലുള്ള ഒരു ഭക്ഷണശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ സോഷ്യൽ സെക്യൂരിറ്റി ബ്രാഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix