രാസലഹരി കേസ്; സാക്ഷിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പ്രചരിപ്പിച്ചു
കൊച്ചി: രാസലഹരി കേസിൽ സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പുറത്തുവിട്ട എക്സൈസ് നടപടിക്കെതിരെ വിവാദം ശക്തമാകുന്നു. സംഭവത്തിൽ യുവതി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. ഇതോടെ വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് അധികൃതർ. ഈ മാസം 5-ന് നടത്തിയ ലഹരി പരിശോധനയ്ക്ക് പിന്നാലെ പുറത്തുവന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടത്. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടലിന്റെ മാനേജരായ യുവതിയുടെ ചിത്രമാണ് പിന്നീട് പ്രതിയുടേതെന്ന രീതിയിൽ പ്രചരിച്ചത്. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ […]
Read more