Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

റഷ്യയിൽ വാഹന സ്ഫോടനം; ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ പീരങ്കി-മിസൈൽ ആയുധശേഖര വിതരണ വിഭാഗം മേധാവിയായ കേണൽ ദമീർ ദവിദോവാണ് മരിച്ചത്. മോസ്കോയ്ക്ക് സമീപമുള്ള ബാലാഷിഖ നഗരത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ ദവിദോവ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ കീഴിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് വാഹനം പൂർണമായും കത്തിനശിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുകയറുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ കത്തുന്ന വാഹനത്തിൽ നിന്ന് ദവിദോവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും […]
Read more

ഇന്ത്യയിൽ നിർമിച്ച ആദ്യ സി-295 സൈനിക വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി

വഡോദര: ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി-295 സൈനിക ചരക്ക് വിമാനം ഗുജറാത്തിലെ വഡോദരയിൽ വിജയകരമായി ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. രാജ്യത്തിന്റെ വ്യോമയാന-പ്രതിരോധ നിർമാണ രംഗത്തെ സുപ്രധാന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. വഡോദരയിലെ അന്തിമ സംയോജന ശൃംഖലയിൽ നിന്ന് ബുധനാഴ്ചയാണ് വിമാനത്തിന്റെ കന്നി പരീക്ഷണ പറക്കൽ നടന്നത്. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കായി രാജ്യത്ത് നിർമിക്കുന്ന 40 സി-295 […]
Read more

മണിപ്പുരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷം; ആറു നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇംഫാൽ: മണിപ്പുരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒരു മാസത്തിലേറെയായി കാണാതായിരുന്ന ആറു നാഗാ വംശജരുടെ മൃതദേഹാവശിഷ്ടങ്ങൾ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാഗാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നാഗാ ഭൂരിപക്ഷ മേഖലകളിൽ 24 മണിക്കൂർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ് 9-ന് മൂന്ന് കുക്കി വൈദികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നിലവിലെ സംഘർഷങ്ങൾ കൂടുതൽ ശക്തമായത്. തുടർന്ന് ഇരുവിഭാഗങ്ങളും പരസ്പരം എതിർവിഭാഗത്തിൽപ്പെട്ടവരെ […]
Read more

മലബാര്‍ ഗ്രൂപ്പ് ഐ പി എമ്മുമായി സഹകരിച്ച് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് മലബാര്‍ കെയര്‍ കണക്ട് പദ്ധതി നടപ്പാക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

കോഴിക്കോട്: സാമൂഹിക ഉന്നമനവും അത് വഴി രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന മലബാര്‍ ഗ്രൂപ്പ് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. സാന്ത്വന പരിചരണ ചികിത്സാ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി (കജങ) കൈകോര്‍ത്ത് കൊണ്ട് څമലബാര്‍ കെയര്‍ കണക്ട്چ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ […]
Read more

എട്ടുമാസം ഗർഭിണിയെ ഭർത്താവ് മർദിച്ചു; ഗർഭസ്ഥ ശിശു മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ ഭർത്താവ് ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിന് സമീപത്തെ വികാസ് നഗർ സ്വദേശിനിയായ സീമയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുക്കേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ ബബ്ലു സീമയുടെ വയറ്റിൽ ചവിട്ടുകയും മരത്തടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. […]
Read more

വയനാട്ടിൽ അഞ്ചുകുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു; വയനാട്ടിലെ 12 വിദ്യാലയങ്ങൾക്ക് അവധി

സുൽത്താൻബത്തേരി: വയനാട്ടിൽ ഷിഗെല്ല രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടരുന്നതിനിടെ അഞ്ചു കുട്ടികൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ് പ്രായമുള്ള പെൺകുട്ടികളിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ജൂൺ ഏഴിന് പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 502 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച നാലുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ 44 പേർ വിവിധ ആശുപത്രികളിൽ […]
Read more

KSRTC സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിഷേധത്തിന്

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രാ പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു. കൂടാതെ, ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. “പുരുഷനായി ജനിച്ചതിനാൽ നീതി ലഭിക്കുന്നില്ല” എന്നും “പുരുഷന്മാരും വോട്ട് ബാങ്കാണ്” എന്നും സംഘടനയുടെ പ്രസിഡൻറ് വട്ടിയൂർക്കാവ് അജിത് കുമാർ ആരോപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് […]
Read more

ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽ ഹെറോയിനുമായി യുവതി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിലായി. അസം നാഗോൺ സ്വദേശിനിയായ 25 വയസ്സുള്ള ഷാഹിദ ഖാത്തൂൺ ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചെറിയ കുപ്പികളിലും സിപ് ലോക്ക് കവറുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പെരുമ്പാവൂർ ടൗണിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. അസമിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ ബോട്ടിലുകൾക്ക് ഏകദേശം 1000 രൂപ നിരക്കിൽ വിൽപ്പന […]
Read more

പ്രു സിഗ്നേച്ചര്‍ സെക്യൂര്‍ അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

കൊച്ചി: പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ ആദ്യമായി ഇന്‍-ബില്‍റ്റ് ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള യുലിപ് പദ്ധതിയായ ഐസിഐസിഐ പ്രു സിഗ്നേച്ചര്‍ സെക്യൂര്‍ പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടച്ച് ചേരാവുന്ന ഈ പദ്ധതി നിശ്ചിത മെച്യൂരിറ്റി ആനുകൂല്യം, ലൈഫ് കവര്‍, നികുതി ലാഭത്തോടെയുള്ള സമ്പത്ത് വളര്‍ച്ച എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നു. അഞ്ച് വര്‍ഷത്തെ പോളിസി കാലാവധിയുള്ള ഈ നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ലിങ്ക്ഡ് വ്യക്തിഗത സേവിംഗ്‌സ് ഇന്‍ഷുറന്‍സ് പ്ലാന്‍ സുരക്ഷിതവും നികുതി […]
Read more

വടക്കൻ അയർലൻഡിൽ സംഘർഷം രൂക്ഷം; കുടിയേറ്റവിരുദ്ധ അക്രമങ്ങൾ വ്യാപകം

ലണ്ടൻ: വടക്കൻ അയർലൻഡിൽ സുഡാൻ സ്വദേശിയായ ഒരാളെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക സംഘർഷം. സംഭവത്തെ തുടർന്ന് ബെൽഫാസ്റ്റ് ഉൾപ്പെടെ പല പ്രദേശങ്ങളിലും കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറി. മുഖംമൂടി ധരിച്ച സംഘങ്ങൾ വീടുകൾക്ക് തീയിടുകയും വാഹനങ്ങൾ കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കറുത്ത വർഗക്കാരെയും കുടിയേറ്റ സമൂഹങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് പ്രധാനമായും നടന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ സുഡാൻ സ്വദേശിയെ റോഡിൽ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix