Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

15 വർഷത്തിന് ശേഷം പൈലറ്റ് ലൈസൻസ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

മുംബൈ: കള്ളക്കേസിൽ കുടുങ്ങി പൈലറ്റ് ലൈസൻസ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് 15 വർഷത്തിലേറെയായി നീതിക്കായി പോരാടിയ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ കബീർ കപൂറിന് ഒടുവിൽ ആശ്വാസം. ബോംബെ ഹൈക്കോടതിയുടെ നിർണായക വിധിയിലൂടെ അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് ഉടൻ പുനഃസ്ഥാപിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) കോടതി നിർദേശിച്ചു. “എന്റെ കരിയറും ദാമ്പത്യ ജീവിതവും സാമൂഹിക അന്തസ്സും ഈ 15 വർഷത്തിനിടെ നഷ്ടമായി. എന്നാൽ ഇന്ന് എനിക്ക് നഷ്ടപ്പെട്ട അഭിമാനം തിരിച്ചുകിട്ടിയിരിക്കുന്നു,” വിധിക്ക് പിന്നാലെ വികാരാധീനനായി […]
Read more

പാക് അധീന കാശ്മീരിൽ കലാപം; പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, 19 മരണം

ന്യൂഡൽഹി: പാകിസ്ഥാൻ അധീന കാശ്മീരിലെ റാവൽകോട്ട് നഗരത്തിൽ ജനകീയ പ്രക്ഷോഭത്തിനിടെ വൻ സംഘർഷം. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില, അമിത വൈദ്യുതി ബിൽ, ഉയർന്ന നികുതി ഭാരം എന്നിവയ്‌ക്കെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം പാക് സുരക്ഷാസേനയുടെ വെടിവെപ്പിൽ കലാശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യുടെ നേതൃത്വത്തിൽ നടന്ന സമരത്തിനുനേരെ പാക് റേഞ്ചേഴ്സും പൊലീസും നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും എഴുപതിലധികം […]
Read more

ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആൺസുഹൃത്ത്; അമ്മ ഒളിവിൽ

ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് കണ്ടെത്തിയതായി പോലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തായ ബെംഗളൂരു സ്വദേശിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ജി.എൻ. മോഹനെ അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം കാറിനുള്ളിൽ വീണതിനെ തുടർന്ന് കുട്ടിയെ മർദിക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ദാവണഗെരെ സ്വദേശികളായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില (6) മാർച്ച് 24-നാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഈ വർഷം ആദ്യം […]
Read more

ടോണി തൈപ്പറമ്പിൽ പാലാ ന​ഗരസഭ കോൺ​ഗ്രസ് പാർണമെന്ററി പാർട്ടി ലീഡർ

പാലാ: കോൺഗ്രസ്‌ പാർലമെന്റ് പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ പാലാ നഗര സഭ കോൺഗ്രസ്‌ കൗൺസിലേർസ് പാർലമെന്റ് പാർട്ടി ചേർന്ന് തെരഞ്ഞെടുത്തു. യുഡിഫ് ജില്ല കോൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ സതീഷ് ചോളനി, ഡി സി സി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്തനം, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ്, കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചികാടൻ, പാലാ നഗര സഭ കൌൺസിലേർസ് എന്നിവർ പങ്കെടുത്തു.
Read more

“പ്ലൂട്ടോ” വിതരണാവകാശം സെഞ്ച്വറി ഫിലിംസിന്

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത്, റെജു കുമാർ,രഷ്മി റെജു എന്നിവർ ചേർന്ന് ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ”പ്ലൂട്ടോ “. പ്രഖ്യാപനം മുതൽക്കേ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായ ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ സിനിമാ വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.​മലയാള സിനിമയിൽ ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സെഞ്ച്വറി ഫിലിംസ് ‘പ്ലൂട്ടോ’ തിയേറ്ററുകളിൽ എത്തിക്കാൻ വലിയൊരു റിലീസിനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശത്രുഘ്നൻ സിൻഹ; അഭ്യൂഹങ്ങൾക്ക് മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതിനെ തുടർന്ന് ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപിയും നടനുമായ ശത്രുഘ്നൻ സിൻഹ. താൻ തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗത്തിന്റെ ഭാഗമാണെന്ന വാർത്തകൾ അദ്ദേഹം തള്ളി. പാർട്ടി അധ്യക്ഷ മമത ബാനർജിയോടുള്ള കൂറ് ആവർത്തിച്ചാണ് സിൻഹയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസിലെ ചില നേതാക്കൾ ലോക്‌സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ ശത്രുഘ്നൻ സിൻഹയും ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി […]
Read more

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; നിയന്ത്രിക്കാൻ കാനഡ

ടൊറന്റോ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം പാസാക്കി കാനഡ. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമാണം. തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ മതിയായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കാൻ കഴിയുന്ന കമ്പനികൾക്ക് ചില ഇളവുകൾ അനുവദിക്കാമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. കുട്ടികളെ സ്വയം ഉപദ്രവത്തിലേക്ക് നയിക്കുന്നതോ, അക്രമത്തിനും വിദ്വേഷത്തിനും പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ഉൾപ്പെടെ ഏഴ് തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങളെയാണ് നിയമം പ്രത്യേകമായി ലക്ഷ്യമിടുന്നത്. നിയമം […]
Read more

വനിതാ ഡോക്ടറുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം

ജലന്ധർ: പഞ്ചാബിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഡോക്ടറുമായ പീയുഷ് സൂദിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കപുർത്തല സിവിൽ ആശുപത്രിയിലെ ഡോ. മീനാക്ഷി (37) ബുധനാഴ്ച ജലന്ധറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് മകളുടെ മരണത്തിന് കാരണമായതെന്നാണ് മീനാക്ഷിയുടെ പിതാവിന്റെ പരാതി. പീയുഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പീഡനങ്ങൾ ആരംഭിച്ചതെന്നും, മകളുടെ അറിവില്ലാതെ അവളുടെ പേരിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ […]
Read more

എയർ ഇന്ത്യ AI-171 ദുരന്തം; 96% കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല ധനസഹായം നൽകി

അഹമ്മദാബാദ്: കഴിഞ്ഞ വർഷം ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ AI-171 വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ഇടക്കാല ധനസഹായ വിതരണം ഏറെക്കുറെ പൂർത്തിയായതായി റിപ്പോർട്ട്. അപകടത്തിൽ മരിച്ചവരുടെ 96 ശതമാനം കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല ആശ്വാസധനം കൈമാറിയതായി എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അവശേഷിക്കുന്ന നാല് ശതമാനം കുടുംബങ്ങൾക്ക് അവകാശ തർക്കങ്ങളും രേഖകളിലെ അപാകതകളും കാരണം തുക വിതരണം ചെയ്യാനായിട്ടില്ല. അപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളിൽ 94 ശതമാനം പേർക്കും […]
Read more

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളില്ല; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് സൗമെൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix