Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കൊലക്കേസ് പ്രതിയായ യുവാവ് മരിച്ചു

കാസർകോട്: കൊലക്കേസ് പ്രതിയായ യുവാവ് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്. എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നതായി […]
Read more

സ്ഥാനാർത്ഥി നിർണയത്തിൽ CPM സംസ്ഥാന നേതൃത്വത്തിനെതിരെ TK ഗോവിന്ദനും V കുഞ്ഞികൃഷ്ണനും

കണ്ണൂർ: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച യഥാർഥ ശക്തികളെ നേതൃത്വം വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കല്ലെന്നും, കീഴ്ഘടകങ്ങളുടെ അഭിപ്രായം അവഗണിച്ച് സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ച സംസ്ഥാന നേതൃത്വത്തിനാണെന്നും നേതാക്കൾ ആരോപിച്ചു. സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ശ്യാമളയുടെയും മധുസൂദനന്റെയും പേരുകളെ എതിർത്തിരുന്നുവെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. […]
Read more

ബംഗളുരുവിൽ വാഹനാപകടം; നാലുവയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച് തെറിച്ചുവീണ നാലുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാതാവ് ഷഹീബ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ സർജാപുരയിൽ, നഴ്സറിയിൽ നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടർന്ന് ഈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹം അത്തിബെലെയിലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ […]
Read more

യുഎസും ഇറാനും തമ്മിൽ വീണ്ടും മിസൈൽ ആക്രമണം

തെഹ്‌റാൻ: ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ ധാരണ ലംഘിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മധ്യപൂർവദേശത്ത് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായി. സ്ഥിരമായ സമാധാന ധാരണയിലേക്കെത്താൻ ഇറാൻ വൈകുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപകമായത്. അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ആളില്ലാ വിമാനം ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെയാണ് പ്രധാന ആക്രമണങ്ങൾ […]
Read more

ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി

ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്. ഭിത്തിയിൽ നിന്ന് കൈവിട്ട കുട്ടി ജസീലിന്റെ കൈകളിലേക്കാണ് വീണത്. ചൊവ്വാഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു കെട്ടിടത്തിലായിരുന്നു സംഭവം. പണയ ഇടപാട് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഭിത്തിയിൽ തൂങ്ങിക്കിടന്ന കുട്ടിയെ കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. ആളുകൾ നിലവിളിച്ച് സഹായം തേടുന്നതിനിടെ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് DYFI

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിന്റെ പേരിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ദിവസേന വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സമൂഹത്തിന് മുന്നിൽ കുറ്റവാളികളായി ചിത്രീകരിക്കുകയുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കുറ്റം സമ്മതിച്ചാൽ വിട്ടയക്കാമെന്ന് […]
Read more

റാഗിങ് നിരോധന നിയമ ഭേദഗതി വൈകിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. റാഗിങ് കേസുകളിൽ കൂടുതൽ കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമഭേദഗതിക്കായുള്ള കരട് കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ സമർപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഭരണമാറ്റത്തെ തുടർന്ന് നിലവിലെ സ്ഥിതി വിശദീകരിക്കാൻ […]
Read more

പ്രവാസി മലയാളിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി പിടിയിൽ

തൃശ്ശൂർ: വ്യാജ സ്വർണക്കട്ടി കാണിച്ച് പണം തട്ടിയ കേസിൽ ‘കെജിഎഫ് സ്വാമി’ എന്നറിയപ്പെടുന്ന പ്രതി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് പൊലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. ഖനിയിൽ നിന്ന് നേരിട്ട് സ്വർണം എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു പ്രവാസി മലയാളിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പ്രവാസി പണം നൽകിയത്. അറസ്റ്റിലായ ഷാജിയിൽ നിന്ന് പൊലീസ് വ്യാജ സ്വർണക്കട്ടിയും കണ്ടെടുത്തു. പരിശോധനയിൽ ഇത് […]
Read more

ഇന്ധനവില പിടിച്ചുനിർത്താൻ എണ്ണക്കമ്പനികൾക്ക് 1.23 ലക്ഷം കോടി രൂപ സർക്കാർ സഹായം

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില നിയന്ത്രിച്ച് നിർത്താൻ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് സർക്കാർ 1.23 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പിന്തുണ നൽകിയതായി റിപ്പോർട്ട്. അതേസമയം, രാസവള സബ്സിഡിക്കായി ബജറ്റിൽ അനുവദിച്ച തുകയേക്കാൾ ഇരട്ടിയോളം തുക കൂടി അനുവദിക്കണമെന്ന ആവശ്യവും വളം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വലിയ സ്വാധീനം ചെലുത്തിയതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്. പെട്രോൾ, ഡീസൽ, […]
Read more

“സത്യത്തിൽ സംഭവിച്ചത്” ജൂൺ 19-ന് പ്രദർശനത്തിനെത്തുന്നു

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സത്യത്തിൽ സംഭവിച്ചത് ” ജൂൺ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. ആകാശ് മേനോൻ, ദിൽഷാന,ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി,ബൈജു എഴുപുന്ന, കലാഭവൻ റഹ്‌മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം,പുളിയനം പൗലോസ്, ജി സുരേഷ് കുമാർ,ഭാസ്‌കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്,കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix