Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വത്തുതർക്കം; 82-കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു

മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് 82-കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയും ജലവിഭവ വകുപ്പിലെ വിരമിച്ച ജീവനക്കാരനുമായ ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. മകനായ അബ്ദുൾ റഹ്‌മാൻ അബ്ദുൾ ജാഫറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിതാവും മകനും തമ്മിൽ വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടര വർഷമായി തർക്കവും നിയമപോരാട്ടവും നിലനിന്നിരുന്നു. മകൻ കുടുംബാംഗങ്ങളെ നിരന്തരം മർദിച്ചിരുന്നതായും ഇതേ തുടർന്നാണ് ജാഫർ പട്ടേൽ കോടതിയെ സമീപിച്ചതെന്നും […]
Read more

മൂന്നുവർഷമായി നികുതി അടച്ചില്ല; സിപിഎം ഓഫീസുകൾക്കെതിരെ റവന്യൂ റിക്കവറി

പാലക്കാട്: മൂന്നുവർഷത്തിലേറെയായി കെട്ടിട നികുതി അടയ്ക്കാത്തതിനെ തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ് നൽകി ഷൊർണൂർ നഗരസഭ. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെയാണ് നഗരസഭ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചത്. കുളപ്പുള്ളിയിലെ പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഏകദേശം 75,000 രൂപയും ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് 25,000 രൂപയുമാണ് നികുതിക്കുടിശ്ശികയുള്ളത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക അടച്ചില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന ഷൊർണൂർ നഗരസഭ കഴിഞ്ഞ വർഷം സംസ്ഥാനത്തെ […]
Read more

വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കും പോലീസിനും മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. കൊറ്റാമത്ത് കോടതിയുടെ ഉത്തരവിനെ തുടർന്ന് അഞ്ച് സെന്റ് സ്ഥലവും വീടും ഒഴിപ്പിക്കാൻ എത്തിയ സംഘത്തിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 65-കാരിയായ ഫ്ലോറൻസും മക്കളും ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് വീട്ടിൽ താമസിക്കുന്നത്. ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ കുടുംബാംഗങ്ങൾ വീടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതോടെ പാറശ്ശാല സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും […]
Read more

തൃണമൂലിൽ കടുത്ത പ്രതിസന്ധി; മുതിർന്ന നേതാക്കൾ തുറന്നുസമ്മതിക്കുന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ തുറന്നുസമ്മതിക്കുന്നു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അധികാര പോരാട്ടവും ഭിന്നതയും രൂക്ഷമായതോടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ രാജി, എംപിമാരുടെ വിമതനീക്കങ്ങൾ, കോൺഗ്രസുമായുള്ള സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. പാർട്ടി അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന വിലയിരുത്തലുകളും ശക്തമാകുന്നു. മമത ബാനർജിയുടെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ സൗഗത […]
Read more

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ജീവപര്യന്തം ശിക്ഷയിൽ നിന്ന് യുവതി കുറ്റവിമുക്തയായി

കൊച്ചി: 15 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ കേരള ഹൈക്കോടതി കുറ്റവിമുക്തയാക്കി. 2023 നവംബറിൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നിലെ കടുത്ത മാനസിക സമ്മർദ്ദവും മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും പരിഗണിച്ചാണ് കോടതി യുവതിക്ക് അനുകൂലമായി വിധി പറഞ്ഞത്. 2016 […]
Read more

ആറുവയസ്സുകാരിയുടെ കൊലപാതകം; ഒളിവിലായിരുന്ന അമ്മയും പിടിയിൽ

ബെംഗളൂരു: ആറുവയസ്സുകാരിയായ വെണ്ണിലയുടെ മരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ ഒളിവിലായിരുന്ന അമ്മയും അഭിഭാഷകയുമായ പ്രിയങ്ക (44) അറസ്റ്റിലായി. ഹാസൻ ജില്ലയിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസിൽ നിന്നാണ് ബെംഗളൂരു പോലീസ് പ്രിയങ്കയെ പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രിയങ്ക വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിയങ്കയുടെ സുഹൃത്തും സഹവാസിയുമായ ജി.എൻ. മോഹനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടിയെ മർദിക്കുകയും കരച്ചിൽ നിർത്താൻ വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതായി […]
Read more

ഒരേ മോഡൽ ബസുകൾക്ക് പല വില; KSRTC പർച്ചേസിൽ ദുരൂഹത

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ കോടികളുടെ വമ്പൻ തട്ടിപ്പ് നടന്നെന്ന ആരോപണം ഉയരുന്നു. ഒരേ ദിവസം, ഒരേ മോഡൽ ബസുകൾ ഒരേ ഡീലറിൽ നിന്ന് വ്യത്യസ്ത വിലകളിൽ വാങ്ങിയതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. പർച്ചേസ് വിവരങ്ങൾ പരിശോധിക്കുമ്പോൾ കോടികളുടെ ക്രമക്കേടാണ് നടന്നതെന്നാണ് ആരോപണം. ടാറ്റയുടെ 181 ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിലാണ് പ്രധാന പൊരുത്തക്കേടുകൾ കണ്ടെത്തിയത്. 2025 നവംബർ 21-ന് എട്ട് ബസുകൾ വീതം 29,82,015 രൂപ നിരക്കിൽ വാങ്ങിയപ്പോൾ, അതേ ദിവസം തന്നെയാണ് ഇതേ […]
Read more

RSS മേധാവി മോഹൻ ഭഗവത് യാത്ര ചെയ്ത ട്രെയിനിന് നേരെ കല്ലേറ്

പട്ന: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജിപൂർ റെയിൽവേ സ്റ്റേഷനു സമീപം നടന്ന സംഭവത്തിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. ദില്ലിയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് സർവീസ് നടത്തുന്ന ശതാബ്ദി എക്‌സ്‌പ്രസിലായിരുന്നു മോഹൻ ഭഗവത് യാത്ര ചെയ്തിരുന്നത്. ട്രെയിൻ ഹാജിപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതർ കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്. മോഹൻ ഭഗവത് യാത്ര ചെയ്തിരുന്നത് ഇ-1 കോച്ചിലാണെങ്കിലും തകർന്ന ജനൽച്ചില്ല് ആ കോച്ചിലേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; നിർണായക വഴിത്തിരിവ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കാരിയറായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സൽമാൻ സാലിഹിനെയും പരപ്പനങ്ങാടി സ്വദേശി സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ സ്വർണം പൊട്ടിക്കൽ സംഘങ്ങളിലെ 13 പേർ അറസ്റ്റിലായ ദിവസം വിദേശത്ത് നിന്ന് എത്തിയ സൽമാനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന വിവിധ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ വെട്ടിച്ചാണ് […]
Read more

ഭാര്യയെ ക്രൂരമായി മർദിച്ചു; തൃശൂരിലെ ബിജെപി നേതാവിനെതിരെ കേസ്

തൃശൂർ: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ തൃശൂരിലെ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെയാണ് ഗാർഹിക പീഡനത്തിനും വധശ്രമത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. ഭാര്യ വൈകി വീട്ടിലെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ ശ്രീകുമാർ ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. മർദനത്തിൽ പരിക്കേറ്റ ഭാര്യ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix