Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മലയാളി ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു

റിയാദ്: ഹജ്ജ് കർമങ്ങൾക്കായി മദീനയിലെത്തിയ മലയാളി തീർഥാടക മരിച്ചു. മലപ്പുറം പറമ്പിൽപീടിക മേലേകോടശ്ശേരി ‘ലവ് ഡെയ്‌ലി’യിൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് നിര്യാതയായത്. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഇവർ ഹജ്ജ് തീർഥാടനത്തിനായി പുണ്യഭൂമിയിലെത്തിയത്. മദീന സന്ദർശനത്തിനിടെയായിരുന്നു അന്ത്യം. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ് പാത്തുമ്മയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ ഖബറടക്കി.
Read more

ഉത്തർപ്രദേശിൽ ചുഴലിക്കാറ്റും മഴയും; കാറ്റിൽ പറന്ന് യുവാവ്, 70-ലേറെ മരണവും സ്ഥിരീകരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ശക്തമായ ചുഴലിക്കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. ബറേലി ജില്ലയിൽ കല്യാണ മണ്ഡപത്തിനരികെ നിൽക്കുകയായിരുന്ന ഒരു യുവാവ് കാറ്റിൽ പറന്ന ടിൻ ഷീറ്റിനൊപ്പം വായുവിലേക്ക് ഉയർന്നത് ആശങ്ക പരത്തി. ശക്തമായ കാറ്റിൽ മണ്ഡപത്തിന്റെ മേൽക്കൂര തകർന്നപ്പോൾ അതിൽ പിടിച്ചുനിന്ന യുവാവിനെ ഷീറ്റോടൊപ്പം കാറ്റ് ഉയർത്തിക്കൊണ്ടുപോകുകയായിരുന്നു. അൽപദൂരം വായുവിലൂടെ സഞ്ചരിച്ച ശേഷം യുവാവ് സമീപത്തെ വയലിലേക്ക് വീണു. വീഴ്ചയിൽ ഇരു കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റതായും ഒടിവുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

വ്യാപാര സ്ഥാപനത്തിൽ മോഷണം; പണവും സാധനങ്ങളും കവർന്നു

ഇടുക്കി: അടിമാലിയിൽ പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും ഏകദേശം 4,000 രൂപ വിലവരുന്ന സാധനങ്ങളുമാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടിമാലി ശാന്തഗിരി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന വി.വി.എസ് കട്ട്ലറീസ് എന്ന ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. സംഭവസമയത്ത് കടയിൽ ഒരു വനിതാ ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്. ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കൾ […]
Read more

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പരീക്ഷ നടത്തുക. മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ഫീസ് അടച്ച് ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു.
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വ്യാജരേഖ ഉപയോഗിച്ച് വോട്ടുചെയ്ത 4 സ്ത്രീകളുൾപ്പെടെ 10 വിദേശപൗരർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്നാരോപിച്ച് 10 വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതായി വ്യക്തമായത്. ഇന്ത്യൻ പൗരത്വമില്ലാത്ത പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ […]
Read more

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റം; നടപടി കർശനമാക്കും

തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെടുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും പിഴ ഈടാക്കുന്നതും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, വൈദ്യുതി മോഷണം നടത്തിയവർ തെറ്റ് സമ്മതിച്ച് സ്വമേധയാ കെഎസ്ഇബിയെ സമീപിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ് തിരുത്താൻ ഒരാൾക്ക് […]
Read more

കുടുംബകലഹത്തെ തുടർന്ന് അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊന്നു

പൂനെ: കുടുംബ തർക്കത്തെ തുടർന്ന് 80കാരിയായ അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെ അംബേഗാവ് ബുദ്രുകിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സുമൻ അണ്ണാസാഹേബ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ അനുപമ സഞ്ജയ് ഷിൻഡെയെ ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കും വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതയായ അനുപമ അടുക്കളയിൽ നിന്നുള്ള കത്തിയുമായി അമ്മായിയമ്മയുടെ മുറിയിലെത്തി ആക്രമണം നടത്തുകയായിരുന്നു. […]
Read more

വിവാഹ ദിവസം വരൻ മുങ്ങി; വധുവിന്റെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: വിവാഹദിനത്തിൽ മുങ്ങിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വധു നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കാസർകോട് ജില്ലയിലെ ബളാൽ സ്വദേശി വിഷ്ണു നാരായണൻ (24) നെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഷ്ണുവും യുവതിയും പ്രണയത്തിലായിരുന്നു. മേയ് 10ന് ബളാലിലെ ക്ഷേത്രത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും, മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല. തുടർന്ന് വരന്റെ […]
Read more

‘ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം’; പ്രഖ്യാപനവുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്നാലെ ഡൽഹിയിൽ സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം അനുവദിച്ചു. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോള ഇന്ധനവിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധിയും ഇന്ധനവില വർധനവും കണക്കിലെടുത്ത് പൗരന്മാർ ചെലവുകൾ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിദേശയാത്രകളും ആഡംബര വിവാഹാഘോഷങ്ങളും ഒരു വർഷത്തേക്ക് ഒഴിവാക്കുക, പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതുഗതാഗതത്തിലേക്കും […]
Read more

നേര്യമംഗലത്ത് ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: നേര്യമംഗലത്തിന് സമീപം കരിമണലിൽ സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കൊച്ചിൻ’ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും അത്ഭുതകരമായി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന ലോറിക്ക് പിന്നിലിടിച്ച ശേഷം നേര്യമംഗലം വനമേഖലയോടു ചേർന്ന കുഴിയിലേക്കാണ് മറിഞ്ഞത്. അപകടസമയം സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ബസിന്റെ ചില്ലുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ആർ സന്തോഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix