Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്; വിധി നിർണ്ണയിക്കാൻ തെക്കൻ ബംഗാൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തിലെ രാഷ്ട്രീയമായി നിർണായകമായ 142 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച പോളിങ് നടക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 6.30 വരെ തുടരും. കൊൽക്കത്ത, ഹൗറ, നോർത്ത്-സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പുർബ ബർധമാൻ എന്നീ ജില്ലകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ കോട്ടയായി പരിഗണിക്കപ്പെടുന്ന ഈ മേഖലയിൽ 2021ലെ തിരഞ്ഞെടുപ്പിൽ 142 സീറ്റുകളിൽ 123 എണ്ണം നേടി പാർട്ടി […]
Read more

കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു. കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിലാണ് മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നായിരുന്നു അന്ത്യം. ഇതോടെ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളും മരണപ്പെട്ടു. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളായ മലപ്പുറം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവർ ഇന്നലെ തന്നെ മുങ്ങിമരിച്ചിരുന്നു. എറണാകുളം പെരുമ്പാവൂരിലെ ചെറുകുന്നം കെ.എം.പി കോളേജിലെ വിദ്യാർത്ഥികളാണ് മൂവരും. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതിനിടെയാണ് […]
Read more

നെടുങ്കണ്ടം ഇരട്ടകൊലപാതക കേസ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ രജിയെയും അതിക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പ്രതി സജി പോലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഏപ്രിൽ നാലിന് നടന്ന സംഭവത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെ പ്രതി നാട്ടിൽ സ്വതന്ത്രമായി കഴിഞ്ഞതും അന്വേഷണ സംഘത്തെ അതിശയിപ്പിച്ചു. സഹോദരൻ രജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിന് വഴിവെച്ചത്. മദ്യപിച്ചെത്തിയ രജിയുമായി ഭക്ഷണത്തിനിടെ വാക്കുതർക്കം ഉണ്ടായപ്പോൾ സജി പ്രകോപിതനായി. മർദ്ദനമേറ്റ് അവശനായ രജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് […]
Read more

സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചു. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ ശക്തമായ വേനൽമഴ ലഭിച്ചു. എന്നാൽ ഇടിമിന്നലും ശക്തമായ കാറ്റും കാരണം മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിലും അപകടങ്ങൾ ഉണ്ടായി. നിരവധി ജില്ലകളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു
Read more

ഇൻഡോറിൽ നടുറോഡിൽ ദമ്പതികളെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഭീഷണിപ്പെടുത്തുന്നു; വ്യാപക പ്രതിഷേധം

ഇൻഡോറിൽ നടുറോഡിൽ ദമ്പതികളെയും അവരുടെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കാറിന് നേരിയ കേടുപാടുണ്ടായെന്ന് ആരോപിച്ച് ഒരാൾ വാഹനം തടഞ്ഞുനിർത്തി ഏകദേശം പത്ത് മിനിറ്റോളം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് കാറിൽ അടിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ഭയന്ന കുടുംബം കാറിന്റെ വാതിലുകൾ അടച്ച് അകത്ത് തന്നെ തുടരുകയായിരുന്നു. പിന്നീട് നാട്ടുകാർ ശ്രദ്ധിച്ചുതുടങ്ങിയതോടെയാണ് അക്രമി പിന്മാറിയത്. “ഇൻഡോറിൽ തുറന്ന ഗുണ്ടാവിളയാട്ടം; ഭർത്താവിനെയും ഭാര്യയെയും […]
Read more

വനഭൂമി വിട്ടുനൽകൽ; വനവത്‌കരണമുറപ്പാക്കുന്നതിൽ ഉത്തരമില്ലാതെ പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി: വികസനപദ്ധതികൾക്കായി സംരക്ഷിത വനഭൂമി വ്യാപകമായി വിട്ടുനൽകുന്ന സാഹചര്യത്തിൽ, പകരം വനവത്‌കരണ നടപടികളിൽ വ്യക്തതയില്ലെന്ന ഗുരുതര ആശങ്ക ഉയർന്ന് വരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യമായ കണക്കുകൾ വ്യക്തമാക്കാനാകാത്തതായി അറിയിച്ചതാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ 3457 ഹെക്ടറിലധികം വനഭൂമിയാണ് വിവിധ വികസനപദ്ധതികൾക്കായി അനുവദിച്ചത്. എന്നാൽ ഇതിന് പകരമായി വനവത്‌കരണത്തിനായി ഭൂമിയും ഫണ്ടും ഉറപ്പാക്കിയോയെന്നതിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. രാജ്യത്തിന്റെ മൊത്തം ഭൂമിയിലെ ഏകദേശം 5.4 ശതമാനമാണ് […]
Read more

കാസർകോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ പുരോഗമിക്കുന്നു.
Read more

വിവാഹസംഘത്തിന്റെ അപകടകരമായ ‘റോഡ് ഷോ’; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ പേരിൽ അപകടകരമായ ‘റോഡ് ഷോ’ സംഘടിപ്പിച്ചതായി പരാതി. ആഡംബര വാഹനങ്ങളിൽ നിരയായി സഞ്ചരിച്ച സംഘത്തിലെ യുവാക്കൾ വാഹനങ്ങളുടെ വിൻഡോകൾ തുറന്ന് ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് യാത്ര ചെയ്ത് പൊതുനിരത്തിൽ ആഘോഷം നടത്തി. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടുത്തി നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിച്ചും പൊതുസുരക്ഷയെ അവഗണിച്ചും നടത്തിയ ഈ അതിരുകടന്ന ആഘോഷമാണ് അന്വേഷണവിധേയമാകുന്നത്. അഞ്ചോളം ആഡംബര വാഹനങ്ങളിലായിരുന്നു അപകടകരമായ യാത്ര. ഇതിന് പിന്നാലെ മറ്റൊരു […]
Read more

കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് നഗരസഭയുടെ ഓടയിലേക്ക്; 50000 രൂപ പിഴയിട്ടു

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എംആർഎ ഹോട്ടലിൽ നിന്ന് ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ള മലിനജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര നിയമലംഘനം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 48 മണിക്കൂറിനകം സ്ഥലത്തെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ കർശന നിർദേശവും നൽകി. മുന്‍പ് പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നിന്നുള്ള മലിനജല […]
Read more

ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; എസ്‌സിഒ യോഗത്തിൽ രാജ്‌നാഥ് സിങ്

ബിഷ്‌കെക്: ഭീകരവാദത്തെ ചെറുക്കുന്നതിൽ ലോക രാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഭീകരർക്കു അഭയം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആഹ്വാനം ചെയ്തു. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ.) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം രാജ്യങ്ങളുടെ പരമാധികാരത്തിന് ഗുരുതര ഭീഷണിയാണെന്നും, അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷയിൽനിന്ന് രക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക സമാധാനത്തിനായി സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും, അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും സമത്വവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix