മൂന്ന് ക്വിന്‍റൽ കുരുമുളക് മോഷ്ടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
വയനാട്: ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുല്‍പ്പള്ളി വാക്കയിൽ വീട്ടിൽ അനറ്റ് സെബാസ്റ്റ്യൻ (19)നെ എറണാകുളം കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ സി.എസ്. അനൂപ് (22), നൗഫൽ നൗഷാദ് (22), മുഹമ്മദ് സിനാൻ (18) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 27ന് പുലർച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഷെഡിൽ മോഷണം നടന്നത്. വാതിലിന്റെ […]
Read more