Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ദേശീയപാതകളിൽ അമിതഭാരം കയറ്റിയാൽ; അധിക ടോൾ നൽകേണ്ടി വരും

ന്യൂഡൽഹി: ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്ന് അധിക ടോൾ ഈടാക്കുന്ന പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ. അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധികമുള്ള വാഹനങ്ങൾക്ക് പിഴ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 മുതൽ 40 ശതമാനം വരെ അധികഭാരം കയറ്റിയാൽ ടോൾ നിരക്കിന്റെ ഇരട്ടി നൽകണം. 40 ശതമാനത്തിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ടോൾ നിരക്കിന്റെ നാലിരട്ടി ഈടാക്കും. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ പോർട്ടലിൽ രേഖപ്പെടുത്തണമെന്നും നിർദേശം. ടോൾ തുക […]
Read more

സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച് ‘പ്ലൂട്ടോ’ ടീസർ റിലീസായി

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് കൊണ്ട് സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമക്ക് അഭിമാനകരമായ നേട്ടമായ് ഒരു ലോഞ്ച് നടന്നു. നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിൻ്റെ ആകാംക്ഷയുണർത്തുന്ന ടീസർ,സിംഗപ്പൂരിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിൽ വെച്ച് സിങ്കപ്പൂർ മന്ത്രി ദിനേഷ് വസു പ്രകാശനം ചെയ്തു. ഓർക്കിഡ് ഫിലിംസ്,പക്കാ ലോക്കൽ,മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ […]
Read more

ലൈംഗിക പീഡന കേസ്; വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരായ ലൈംഗിക പീഡന കേസിൽ മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതിയോടൊപ്പം നിർദേശിക്കുകയും ചെയ്തു. വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള ഇടപെടലുകൾ ഉണ്ടായാൽ മുൻ‌കൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ സ്ത്രീയാണ് ലൈംഗിക പീഡന […]
Read more

പുണെയിൽ മായം കലർന്ന 3800 കിലോ മാമ്പഴ പൾപ്പ് എഫ്ഡിഎ പിടിച്ചെടുത്തു

മഹാരാഷ്ട്ര: പുണെയിൽ മായം കലർന്ന മാമ്പഴ പൾപ്പ് വൻതോതിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിൽ ഏകദേശം 3,800 കിലോ പൾപ്പാണ് പിടിച്ചെടുത്തത്. അംഗീകാരമില്ലാത്ത ഫുഡ് കളറുകൾ ചേർത്താണ് ഇത് നിർമിച്ചതെന്ന് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് എഫ്ഡിഎ സംഘം മാവൽ താലൂക്കിലെ ഊർസെ ഗ്രാമത്തിലെ നിർമാണ യൂണിറ്റിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിറങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് മാമ്പഴ പൾപ്പ് നിർമിക്കുന്നതായി കണ്ടെത്തി. ലാബ് പരിശോധനയ്ക്കായി […]
Read more

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം “അതിമനോഹരം” പോസ്റ്റർ പുറത്ത്

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വിഷു ദിനത്തിൽ പേര് അനൗൺസ് ചെയ്തു.അതിമനോഹരം “ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ “എന്ന് കുറിച്ച് കൊണ്ട് മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവയ്ച്ചു.ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാവുന്നു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നഈ ചിത്രത്തിൽ മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, […]
Read more

ഭർത്താവിന് പിന്നാലെ ചികിത്സയിലിരിക്കെ ഭാര്യയും മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹ ക്ഷണക്കാർഡുകൾ നൽകാൻ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. കഴിഞ്ഞ ഇരുപത്തിയേഴിനാണ് മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ തുളസി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മെയ് 10-ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതിനിടെയാണ് ഈ […]
Read more

ഇറാനിൽ 45ദിവസത്തോളമായി കപ്പലിൽ കുടുങ്ങി ആലപ്പുഴ സ്വദേശി; നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കുടുംബം

ആലപ്പുഴ: പള്ളിപ്പാട് സ്വദേശിയായ ജെറിൻ ജോർജ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി കുടുംബം അറിയിച്ചു. ഇറാനിയൻ ചരക്കുകപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായ ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കഴിഞ്ഞ 45 ദിവസമായി ഇറാനിലെ തുറമുഖങ്ങളിൽ വിവിധ കപ്പലുകളിലായി കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായ സീ സ്റ്റാർ ഷിപ്പിംഗ് കമ്പനിയുടെ ഇറാൻ ചരക്കുകപ്പലിലാണ് ജെറിൻ ജോലി ചെയ്യുന്നത്. എന്നാൽ, തൊഴിലാളികളെ കൊണ്ടുപോയ ഏജൻസിയിലും കപ്പൽ കമ്പനിയിൽ നിന്നുമുള്ള പ്രതികരണം വ്യക്തമായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധപ്പെട്ട […]
Read more

20 വർഷം വയറ്റിൽ തെർമോമീറ്റർ; 32-ാം വയസിൽ ശസ്ത്രക്രിയയിൽ പുറത്തെടുത്തു

കുട്ടിക്കാലത്തെ ഒരു അബദ്ധം വർഷങ്ങൾക്കിപ്പുറം വലിയ ആരോഗ്യപ്രശ്നമായി മാറിയ സംഭവമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ചൈനയിലെ വെൻഷൗവിൽ 32-കാരനായ വാങിന്റെ വയറ്റിൽ നിന്ന് ഏകദേശം 20 വർഷമായി കിടന്നിരുന്ന ഒരു തെർമോമീറ്റർ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. ദീർഘകാലമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാങ് വെൻഷോ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് അഫിലിയേറ്റഡ് ആശുപത്രിയുടെ ലോംഗാങ് ശാഖയിൽ ചികിത്സ തേടുകയായിരുന്നു. നിരവധി പരിശോധനകൾക്കൊടുവിൽ നടത്തിയ സ്കാനിംഗിലാണ് ചെറുകുടലിന്റെ ആരംഭ ഭാഗത്ത് പൊട്ടാത്ത നിലയിൽ ഒരു മെർക്കുറി തെർമോമീറ്റർ കണ്ടെത്തിയത്. […]
Read more

കേരളത്തിൽ കനത്ത ചൂട് തുടരുന്നു; സംസ്ഥാനമൊട്ടാകെ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ താപനില മുന്നറിയിപ്പ് നൽകി അധികൃതർ. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19-ാം തീയതി വരെ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പ് പ്രകാരം കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് […]
Read more

ഇറാനിൽ ഭരണവിരുദ്ധ പ്രതിഷേധം: യുവതിക്ക് വധശിക്ഷ

ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ബിത ഹമേതി എന്ന യുവതിക്ക് ഇറാനിൽ വധശിക്ഷ വിധിച്ചു. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷ ലഭിക്കുന്ന ആദ്യ വനിതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിതയോടൊപ്പം അവരുടെ ഭർത്താവ് ഉൾപ്പെടെ മൂന്ന് പുരുഷന്മാർക്കും സമാന ശിക്ഷയാണ് കോടതി വിധിച്ചത്. പൊതുമുതൽ നശിപ്പിക്കൽ, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, സുരക്ഷാസേനയെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങളിലാണ് ഇവർ പങ്കെടുത്തതെന്ന് ഇറാനിയൻ കോടതി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഒരേ കേസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix