ടിസിഎസ് നാസിക് ഓഫീസിൽ ലൈംഗിക പീഡന ആരോപണം; ഏഴ് പേർ അറസ്റ്റിൽ
മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിൽ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വനിതാ ജീവനക്കാരി ഒളിവിലാണെന്നും രാജ്യം വിട്ടിരിക്കാമെന്നുമാണ് സൂചന. ഒമ്പത് പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഹിന്ദു യുവതികളെ പ്രണയത്തിലാക്കി വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചതും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതുമാണ് പ്രധാന ആരോപണങ്ങൾ. 2021 മുതൽ ഇത്തരം […]
Read more