Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രാഹുൽ മാങ്കൂട്ടത്തലിനെതിരെ പരാതിക്കാരി കോടതിയിൽ രേഖകൾ സമർപ്പിച്ചു

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയതിനെ തുടർന്ന് ഹർജി പരിഗണന പട്ടികയിൽ ഉൾപ്പെടുത്തി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ […]
Read more

ചെറിയ പെരുന്നാൾ; ഒമാനിൽ 350 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു

മസ്‌കറ്റ്: പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ തീരുമാനം. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിച്ചു വരുന്ന ഒമാനി പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന തടവുകാർക്കാണ് മാപ്പ് ലഭിക്കുന്നത്. വർഷം തോറും ഈദ് പോലുള്ള വിശുദ്ധ ആഘോഷങ്ങളെ മുൻനിർത്തി നടപ്പാക്കുന്ന പതിവ് മാനുഷിക പരിഗണനയുടെ ഭാഗമായാണ് ഇത്തവണയും ഈ തീരുമാനം. സമൂഹത്തിലേക്ക് തിരിച്ചെത്താൻ പുതിയ അവസരം ഒരുക്കുന്നതോടൊപ്പം, […]
Read more

ഫേസ്ബുക്കിൽ നിന്ന് ലക്ഷങ്ങൾ നേടാം; എങ്ങനെ എന്ന് നോക്കാം

കാലിഫോര്‍ണിയ: മെറ്റ പ്ലാറ്റ്‌ഫോംസ് കോണ്ടന്റ് ക്രിയേറ്റർമാരെ ഫേസ്ബുക്കിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്. മാർക്ക് സക്കർബർഗിന്‍റെ പ്രഖ്യാപിച്ചതനുസരിച്ച്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ സജീവമായ ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനായി പ്രതിമാസം 2.7 ലക്ഷം രൂപവരെ നേടാം. ‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പേരിലാണ് പദ്ധതി. നിലവിൽ പലരും ഫേസ്ബുക്കിനേക്കാൾ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക് അല്ലെങ്കിൽ യൂട്യൂബിൽ കുറഞ്ഞത് 20,000 ഫോളോവേഴ്‌സുള്ളവർക്ക് പദ്ധതിയിൽ ചേരാം. ആരംഭ വരുമാനം […]
Read more

പുതുചരിത്രം കുറിച്ച് ‘സ്‌പൈഡർമാൻ; ബ്രാൻഡ് ന്യൂ ഡേ’ ട്രെയിലർ

ആഗോളതലത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിന്റെ ട്രെയിലർ. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ട്രെയിലർ കണ്ടത് 71.8 കോടി കാഴ്ച്ചക്കാർ . സോണി പിക്ചേഴ്സാണ് ട്രെയിലർ പുറത്തിറക്കിയത്. ഇതോടു കൂടി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിലർ ലോഞ്ച് എന്ന ബഹുമതിയും ഈ ചിത്രത്തിൻറെ പേരിലായി .പല വമ്പൻ ചിത്രങ്ങളും നേടിയ റെക്കോർഡുകളെ തകർത്തുകൊണ്ടാണ് സ്പൈഡർമാന്റെ ഈ കുതിപ്പ്. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന ചിത്രം ഒരു ദിവസം കൊണ്ട് നേടിയ […]
Read more

ആലിന്‍റെ ഇരുവൃക്കകളും സ്വീകരിച്ച പെൺകുട്ടി ആശുപത്രി വിട്ടു; പത്തുവയസ്സുകാരിയ്ക്ക് പുതുജീവിതം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിൽ നിന്നുള്ള വൃക്ക മാറ്റിവെപ്പിലൂടെ ജീവൻ തിരികെ നേടിയ 10 വയസ്സുകാരിയായ ശ്രേയ ആശുപത്രി വിട്ടു. അപകടത്തിൽ മരിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ടു വൃക്കകളാണ് ശ്രേയയ്ക്ക് മാറ്റിവെച്ചത്. വൃക്ക പ്രവർത്തനം നിലച്ചതിനെ തുടർന്ന് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ശ്രേയ ഹീമോഡയാലിസിസ് ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ, ഡോ. ടോണി, പീഡിയാട്രിക് നെഫ്രോളജി […]
Read more

കണ്ണൂരിൽ സസ്പെൻസ് തുടരുന്നു; സുധാകരന്റെ മടക്കം മാറ്റി

ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ കെ. സുധാകരൻ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് സംബന്ധിച്ച തർക്കം മുറുകിയതോടെ അദ്ദേഹം ഡൽഹിയിൽ തുടരുകയായിരുന്നു. ​നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിന്റെ രണ്ടാം പട്ടിക വൈകുന്നത് അഞ്ചിലേറെ സീറ്റുകളിലെ ഭിന്നത കാരണമാണ്. കണ്ണൂരിൽ മത്സരിക്കണമെന്ന സുധാകരന്റെ കടുത്ത നിലപാട് […]
Read more

പാൻ കാർഡ് അപേക്ഷാ നിയമങ്ങൾ മാറുന്നു; ആധാർ ഉപയോഗിച്ചുള്ള അപേക്ഷ മാർച്ച് 31 വരെ മാത്രം

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ് . പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ, ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല . പാൻ കാർഡ് ഇല്ലാത്തവർ മാർച്ച് 31 നു മുൻപ് ആധാർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം .നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകിക്കൊണ്ട് പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ […]
Read more

കേന്ദ്ര സർക്കാർ സേവനങ്ങളിലെ പരാതികൾക്ക് ഇനി വിരൽത്തുമ്പിൽ പരിഹാരം : പിജി പോർട്ടൽ സജ്ജം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, റെയിൽവേ, ടെലികോം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഇനി ഓഫീസുകൾ കയറിയിറങ്ങി അലയേണ്ടതില്ല. പരാതികൾക്ക് കൃത്യമായ മറുപടിയും വേഗത്തിലുള്ള പരിഹാരവും ഉറപ്പാക്കാൻ സജ്ജമാക്കിയിട്ടുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക സംവിധാനമാണ് പബ്ലിക് ഗ്രീവൻസ് പോർട്ടൽ (PG Portal). ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും സേവനങ്ങളിലെ അനാവശ്യമായ കാലതാമസവും ഈ പോർട്ടൽ വഴി നേരിട്ട് അധികൃതരെ അറിയിക്കാം. കേന്ദ്ര ഗവൺമെന്റ് വകുപ്പുകൾക്കെതിരെയുള്ള പരാതികൾ സമയബന്ധിതമായും സുതാര്യമായും പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന […]
Read more

ഡീപ് ഫെയ്ക്ക് വീഡിയോകൾക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ

ന്യൂഡൽഹി: തന്റെ പേരും രൂപവും ശബ്ദവും അനുമതിയില്ലാതെ നിർമിത ബുദ്ധി ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡീപ്ഫേക്ക് വീഡിയോകൾക്കും ആൾമാറാട്ടത്തിനുമെതിരേ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗംഭീർ കേസ് ഫയൽചെയ്തത്. തന്റെ അനുമതിയില്ലാതെ ഇത്തരത്തിൽ ഉള്ളടക്കം നിർമിക്കുന്നവർക്കെതിരെ 2.5 കോടി രൂപ നഷ്ടപരിഹാരവും ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. തന്റെ പേരും മുഖവും ശബ്ദവും ആയുധമാക്കി അജ്ഞാതരായ വ്യക്തികൾ വ്യാജവാർത്തകൾ […]
Read more

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ ഫെബ്രുവരി 17ന് വാട്‌സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix