Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കരിപ്പൂരിൽ 10 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപ്പനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽപറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷയിൽ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് […]
Read more

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം പാട്ടുപ്പാറയിൽ തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളിയായ കണ്ണനാണ് മരിച്ചത്. രാവിലെ 11 മണിയോടെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തിൽ കാൽവഴുതി വീണതാണോ മരണകാരണമെന്നും അതല്ലെങ്കിൽ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത […]
Read more

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് മോദിയുടെ ആശംസ; കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറി പദവി

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയതായി പാർട്ടി ചുമതലകൾ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സംഘടനാ മികവും അനുഭവസമ്പത്തും യുവത്വവും ജനകീയ അടിത്തറയും ഒത്തുചേരുന്ന മികച്ച നേതൃത്വനിരയാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃനിര സമർപ്പണത്തോടെ നേതൃത്വം […]
Read more

നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമം; വിദ്യാർഥിയെ വനിതാ എസ്‌ഐ മർദിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരു കൃഷ്ണരാജപുരത്ത് നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച വിദ്യാർഥിയെ വനിതാ ട്രാഫിക് എസ്‌ഐ മർദിച്ചതായി പരാതി. കെആർ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്‌ഐ നയനയാണ് നാട്ടുകാർ നോക്കിനിൽക്കെ രാഹുൽ എന്ന വിദ്യാർഥിയുടെ മുഖത്തടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ രാഹുലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായും റിപ്പോർട്ടുണ്ട്. ഈ മാസം 12ന് രാവിലെ 8.20ഓടെയാണ് സംഭവം. കെആർ പുരത്തെ ബട്ടരഹള്ളി റോഡിലെ സിഗ്നലിൽ രണ്ട് കാറുടമകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുവഴി കടന്നുപോകുകയായിരുന്ന […]
Read more

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകും; എം.ടി. അബ്ദുള്ള മുസ്‌ലിയാർക്ക് ചുമതല

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കുന്നത് വൈകും. നിലവിൽ ജോയിന്റ് സെക്രട്ടറിയായ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. പുതിയ മുശാവറ അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടില്ല. ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് പിന്നീട് നടത്താനാണ് തീരുമാനം. ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നാണ് വിവരം. സമവായത്തിലെത്തിയ ശേഷം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. അതേസമയം, വാഫി വിഷയത്തിൽ സമസ്തയുടെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് […]
Read more

കേരളത്തോട് വീണ്ടും റെയിൽവേ അവഗണന; 30 പുതിയ മെമുവിൽ ഒന്നുപോലും സംസ്ഥാനത്തിന് ഇല്ല

കൊച്ചി: കേരളത്തിന് വീണ്ടും റെയിൽവേയുടെ അവഗണന. ഈ സാമ്പത്തിക വർഷം പുറത്തിറക്കുന്ന 30 പുതിയ മെമു ട്രെയിനുകളിൽ ഒരെണ്ണം പോലും കേരളത്തിന് അനുവദിച്ചില്ല. 12 കോച്ചുകൾ വീതമുള്ള മെമു ട്രെയിനുകളാണ് വിവിധ ഉത്തരേന്ത്യൻ സോണുകൾക്ക് അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്കും പുതിയ മെമു റേക്കുകൾ ലഭിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ നിലവിൽ സർവീസ് നടത്തുന്ന എട്ട് മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്താൻ മാത്രം 50 അധിക കോച്ചുകൾ ആവശ്യമാണ്. 16 കോച്ച് മെമു റേക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി […]
Read more

അനധികൃത മദ്യവിൽപ്പന; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഗുജറാത്ത്: മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതിയായ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷമായി ഒളിവിലായിരുന്ന മുകേഷ് എന്ന ടീന പർഗിയാണ് സന്താംപുർ പൊലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ മദ്യനിരോധന നിയമങ്ങൾ ലംഘിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. ബിജെപി ജില്ലാ പഞ്ചായത്ത് അംഗം ശാന്താബെൻ പർഗിയുടെ ഭർത്താവാണ് മുകേഷ്. സൽറ സീറ്റിൽ നിന്നുള്ള ജനപ്രതിനിധിയാണ് ശാന്താബെൻ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സന്താംപുർ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് മുകേഷ് […]
Read more

മദ്യം കൈവശം വെച്ചതിന് ബിഹാറിൽ അറസ്റ്റിലായത് നോയിഡ കൊലക്കേസ് പ്രതി

പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ നോയിഡയിലെ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തി. കതിഹാറിൽ അറസ്റ്റിലായ രാമൻ രാജാണ് നോയിഡയിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. നോയിഡയിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രാമൻ രാജ് സ്വന്തം നാടായ കതിഹാറിലെത്തി ഒളിച്ചുകഴിയുകയായിരുന്നു. ഇതിനിടെയാണ് മദ്യം കൈവശംവെച്ചതിന് കതിഹാർ ടൗൺ പൊലീസ് ഇയാളെ പിടികൂടിയത്. നോയിഡയിലെ ‘ബറൗള നെസ്റ്റ് റെന്റൽ പനോരമ’ കെട്ടിടത്തിലെ […]
Read more

അനുമതി നിഷേധിച്ചിട്ടും ‘ഷീ ഫെസ്റ്റ്’; കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുത്തു

കണ്ണൂർ: എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന ‘ഷീ ഫെസ്റ്റിന്’ കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി സംഘടിപ്പിച്ച് ക്യാമ്പസ് യൂണിയൻ. പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽ തന്നെയാണ് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ പരിപാടി നടത്തിയത്. ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. സെമിനാർ ഹാൾ അനുവദിക്കാനാകില്ലെന്നും പരിപാടിക്ക് വൈസ് ചാൻസലറുടെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി ക്യാമ്പസ് ഡയറക്ടർ ഞായറാഴ്ച യൂണിയൻ ഭാരവാഹികൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ എന്ത് വിലകൊടുത്തും പരിപാടി […]
Read more

പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു; മകൻ പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പാവറട്ടിയിൽ മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് വീട്ടിൽനിന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. വീട്ടിലെ തോട്ടത്തിൽ ദൈനംദിന ജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തിയുമായി വീട്ടിൽനിന്ന് എത്തിയ ബെൻഹർ പിന്നിലൂടെ ചെന്ന് ഡോളിയെ പിടിച്ചുനിർത്തി കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് അകത്തുപോയി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix