Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പ്രിയദർശിനി പദ്ധതി വിവേചനപരമെന്ന് ആരോപണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പദ്ധതി ഏകപക്ഷീയവും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹർജിക്കാരൻ. സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭരണഘടനയുടെ 14-ാം, 15-ാം അനുച്ഛേദങ്ങളുടെ ലംഘനമാണ് ഈ നടപടിയെന്നും ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി സബ്‌സിഡി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. […]
Read more

കശുവണ്ടി വികസന കോർപറേഷൻ അഴിമതി; കോടതി അലക്ഷ്യ നടപടിക്കെതിരെ നൽകിയ അപ്പീൽ തള്ളി

തിരുവനന്തപുരം: വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് വീണ്ടും തിരിച്ചടി. കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കൂടാതെ, സിംഗിൾ ബെഞ്ചിന് മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി ഉണ്ടായത്.
Read more

RSS ചിന്താഗതിയുള്ളവർ വിദ്യാഭ്യാസ തലവന്മാരാകാൻ യോഗ്യരല്ല; KC വേണുഗോപാൽ

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ എം.പി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് മതനിരപേക്ഷ ബോധവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് വേണ്ടതെന്നും ആർഎസ്എസ് ആശയങ്ങൾ പിന്തുടരുന്നവർ ആ സ്ഥാനങ്ങൾക്ക് യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടും മതനിരപേക്ഷതയോടും ആർഎസ്എസ് സ്വീകരിച്ച നിലപാടുകളെ ചൂണ്ടിക്കാട്ടിയ വേണുഗോപാൽ, ചടങ്ങിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും വിമർശിച്ചു. ഗവർണറുടെ സംരക്ഷണത്തിൽ […]
Read more

ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ ‘അംബാനി ലഡ്ഡു’

പല നിറങ്ങളിൽ കടകളിൽ നിരന്നിരിക്കുന്ന ലഡ്ഡു കാണുമ്പോൾ മധുരപ്രിയർക്ക് ഒരൽപം കൊതിയൊക്കെ തോന്നും. സാമൂഹികമാധ്യമങ്ങളിൽ പലവിധത്തിലുള്ള ലഡ്ഡു റെസിപ്പികളും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത് വീടുകളിൽ പരീക്ഷിച്ചുനോക്കുന്നവരും നിരവധിയാണ്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരം​ഗമാകുന്നത് ഒരു വൈറൽ ലഡ്ഡു റെസിപ്പിയാണ്. സംഭവം കുറച്ച് ലക്ഷ്വറിയാണ്. പേരിലും ഉണ്ട് ആ ധനാഢ്യത. അംബാനി ലഡ്ഡു. ഇഷിക സാഹു എന്ന ഇൻസ്റ്റ​ഗ്രാം വീഡിയോ കണ്ടന്റ് ക്രിയേറ്ററാണ് തന്റെ ടേസ്റ്റി ബൈ ഇഷിക എന്ന പേജിൽ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. […]
Read more

11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം […]
Read more

സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ പ്രക്ഷോഭം: എൽഡിഎഫ്

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും. നഗരസഭ ഭരണാധികാരികൾക്ക് ഒരാഴ്ച സമയം നൽകുമെന്നും നേതാക്കൾ അറിയിച്ചു. ഈ മാസം 23-നകം സുഗതനെ പുറത്താക്കിയില്ലെങ്കിൽ എൽഡിഎഫ് കൗൺസിലർമാർ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പ്രഖ്യാപിച്ചു. ഒരു മാസത്തിൽ കുറഞ്ഞത് ഒരു കൗൺസിൽ യോഗമെങ്കിലും ചേരണമെന്നതാണ് പതിവ്. എന്നാൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് […]
Read more

മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാകില്ലെന്ന് കെഎം ഷാജി

കാസർകോട്: മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ വലുതാണെന്നും ഉടൻ പരിഹരിക്കാനാവില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഉടൻ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തത്കാലം സഹിക്കുകമാത്രമേ പരിഹാരമുള്ളൂവെന്നുമാണ് ഷാജി പറയുന്നത്. കാസർകോട് ജില്ലയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് കർണാടകയിൽ പോയാണ് പരിഹാരം കാണുന്നത്. കാസർകോടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സർക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാൻ ശ്രമിക്കും. പക്ഷെ അത് ഉടൻ […]
Read more

പട്ടത്തെ സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് 23 ലക്ഷം കവർന്ന രണ്ട് പേർ പിടിയിൽ

കൊല്ലം: പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ സ്വദേശികളായ സജിൽ എസ് (30), അനന്തു രവി (22) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 26-ന് രാത്രി കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും […]
Read more

ബജറ്റ് തിരക്കിൽ മുഖ്യമന്ത്രി; ജൂൺ 19 വരെ സന്ദർശകരെ നേരിൽ കാണില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള തിരക്കുകൾ കാരണം ജൂൺ 19 വരെ സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചു. ഈ താൽക്കാലിക അസൗകര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കായുള്ള ദൗത്യത്തിൽ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഈ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതികൾ നടപ്പാക്കുന്നതിനായി എത്ര […]
Read more

വിജയ്- സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ചെങ്കൽപ്പെട്ട് കുടുംബ കോടതി ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ ഇരുവരും അപേക്ഷിച്ചിരുന്നെങ്കിലും കോടതി അതിന് അനുമതി നൽകിയില്ല. കൂടാതെ, ഇരുവരുടെയും ഇ-മെയിൽ ഐഡി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. നിശ്ചിത രീതിയിൽ വക്കാലത്ത് സമർപ്പിക്കാത്തതിനെക്കുറിച്ച് സംഗീതയുടെ അഭിഭാഷകനോട് കോടതി വിശദീകരണം തേടി. വിജയും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചുവെന്ന തരത്തിൽ […]
Read more
Advertisement
WhiteswanTV Footer