Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ബേക്കലിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ബേക്കൽ പള്ളിക്കര ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം […]
Read more

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ഭർത്താവ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷ് ആയിരുന്നു. മകൾ പ്രശസ്ത മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് ആണ്.
Read more

പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: യുഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ വനിതകൾക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദർശിനി’ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിർദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് […]
Read more

ഡോ. KJ റീനയെ മാറ്റിയത് സ്വാഗതാർഹം; ഗണേഷ് കുമാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ഡോ. റീന ഉത്തരവാദിത്വബോധമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭാ സമിതിയുടെ നിർദേശങ്ങൾ പോലും അവഗണിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഡോ. റീന മന്ത്രിയെ ബഹുമാനിച്ചില്ലെന്ന ആരോഗ്യമന്ത്രിയുടെ വിമർശനം ശരിയായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, […]
Read more

മുംബൈയിൽ നടി സഞ്ജിത ഉഗാലെയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവം നടന്നത്. ജൂൺ 14-നാണ് സംഭവം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. മുംബൈ അച്ചോലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സഞ്ജിത, ‘കുങ്കും ഭാഗ്യ’ എന്ന സീരിയലിലൂടെയാണ് കൂടുതൽ പ്രശസ്തി നേടിയത്. ‘സജൻ ഘർ’, ‘ഡിൽവാലി ദുൽഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ […]
Read more

തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി മരിച്ചു; ബിഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും പ്രതിയുടെയും കുടുംബങ്ങൾ ബിഹാറിൽ നിന്നുള്ളവരും പ്രദേശത്ത് താമസമാക്കിയവരുമാണെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്‌കറ്റ് നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കുകളോടെ രക്തസ്രാവം സംഭവിച്ച നിലയിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി ഭാരം അളന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് പരിശോധന നടത്തി. ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ ഭാഗവും അഴിച്ച് ഭാരം അളന്നാണ് പരിശോധന നടത്തിയത്. സംസ്ഥാന അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം കൃത്യമായി രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് മിഥുനമാസ പൂജയ്ക്ക് ശേഷം സോപാനത്താണ് പരിശോധന നടന്നത്. ശ്രീകോവിലിന്റെ മുകളിൽ ഉള്ള ചിത്രപ്പണിയുള്ള ഭാഗമാണ് പ്രഭാമണ്ഡലം. ഇത് മൂന്ന് ഭാഗങ്ങളായി വേർതിരിച്ച് ദേവസ്വം ഓഫീസിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റിയാണ് തൂക്കമെടുത്തത്. […]
Read more

നോർവേ കിരീടാവകാശിയുടെ മകൻ ബലാത്സംഗക്കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവ്

ഓസ്‌ലോ: നോർവേയിലെ കിരീടാവകാശി രാജകുമാരി മെയ്റ്റ് മാരിറ്റിന്റെ മകൻ മാരിയസ് ബോർഗ് ഹൊയ്ബിയെ രണ്ട് ബലാത്സംഗക്കേസുകളിൽ കുറ്റക്കാരനായി കണ്ടെത്തി. ഓസ്ലോ ജില്ലാ കോടതിയാണ് 29-കാരനായ ഹൊയ്ബിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചത്. ഹൊയ്ബിക്കെതിരെ ആകെ നാല് ബലാത്സംഗക്കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് കേസുകളിൽ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, 2018-ൽ സ്‌കൗഗത്തിലെ കിരീടാവകാശിയുടെ വസതിയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും 2024-ൽ ഓസ്ലോയിൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൂടാതെ, മുൻ കാമുകിയായ നോറ […]
Read more

ഡിജിറ്റൽ സെൻസസ് ജൂലൈ 1 മുതൽ; കേരളത്തിൽ വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കും

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് പൊതുഭരണ സെക്രട്ടറി കെ. ബിജു അറിയിച്ചു. ആദ്യ ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുമായി ബന്ധപ്പെട്ട വിവരശേഖരണവും നടക്കും. കേരളത്തിൽ ജൂലൈ 1 മുതൽ 30 വരെയാണ് വീടുകളുടെ കണക്കെടുപ്പ്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്തും. സെൻസസിനായി ആകെ 33 ചോദ്യങ്ങളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകുന്നതിനായി ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ 15 […]
Read more

ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക്; ‘ദൃശ്യം 3’ ഡിജിറ്റൽ സ്ട്രീമിങ് തീയതി വന്നു, എവിടെ കാണാം?

തിരുവനന്തപുരം: ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയ ‘ദൃശ്യം 3’, വെറും ഏഴ് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് […]
Read more
Advertisement
WhiteswanTV Footer