കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിതീകരിച്ചു
കണ്ണൂർ: ജില്ലയിൽ മൊകേരി പഞ്ചായത്തിലെ 4 വയസ്സും 8 വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന് ചേരും. പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ പനി ബാധിച്ച് മരിച്ച 43 കാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. […]
Read more







