Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പാകിസ്താൻ വ്യോമാക്രമണം; 11 കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ

കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ. 14 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. ഖോസ്ത്, കുനാർ, പക്തിക പ്രവിശ്യകളിലായിരുന്നു ആക്രമണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചാണ് പാകിസ്താൻ ബോംബാക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതികരിച്ചു. മരിച്ചവരിൽ 11 കുട്ടികളുണ്ടെന്നാണ് അഫ്ഗാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഉറക്കത്തിലായിരുന്നവർക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും രക്ഷപ്പെടാൻ അവസരം ലഭിക്കാതെയാണ് പലരും കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്‌പേര ജില്ലയിൽ […]
Read more

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. നടി ലക്ഷ്മിപ്രിയക്കും വനിതാ എസ്‌ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ പരാതിയിലാണ് പൊലീസിന്റെ കണ്ടെത്തൽ. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപിക്ക് റിപ്പോർട്ട് കൈമാറി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും എസ്‌ഐ രേഷ്മയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ […]
Read more

മമതയുടെ വസതിയിൽ സിഐഡി; വ്യാജ ഒപ്പ് ആരോപണത്തിൽ പരിശോധന

കൊൽക്കത്ത: പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സിഐഡി സംഘം മമത ബാനർജിയുടെ വസതിയിൽ പരിശോധന നടത്തി. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ വസതിയിലായിരുന്നു പരിശോധന. സിഐഡി ഉദ്യോഗസ്ഥർ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മമതാ ബാനർജിയോ അഭിഷേക് ബാനര്‍ജിയോ സ്ഥലത്ത് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷമാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. ബംഗാളിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച കത്തിൽ എംഎൽഎമാരുടെ […]
Read more

ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു. 18കാരനായ കേതൻ ലാൽ എന്ന ദളിത് യുവാവിനെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. തെഹ്‌രി ഗാർഹ്വെൽ ജില്ലയിലെ ഖോൽഗാർഹ് ഗ്രാമത്തിലാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കേതൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവ് യശ്വീർ സിംഗ്, മുത്തശ്ശൻ വിദ്യ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കേതന്റെ കുടുംബവും നാട്ടുകാരും ആക്രമണത്തിൽ ഏർപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രതികളെയും […]
Read more

12 വർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി പ്രധാനമന്ത്രിപദം വഹിച്ച നേതാവെന്ന നേട്ടം സ്വന്തമാക്കിയ വേളയിൽ, കഴിഞ്ഞ 12 വർഷത്തെ തന്റെ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, നികുതി ഇളവുകൾ, ദേശീയ സുരക്ഷ എന്നിവയിൽ സർക്കാർ കൈവരിച്ച പുരോഗതിയാണ് മോദി എടുത്തുപറഞ്ഞത്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘സേവനം, സദ്ഭരണം, സമൃദ്ധി’ എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി സർക്കാർ മുന്നോട്ടുപോകുമെന്നും […]
Read more

സിഎംആർഎൽ- എക്‌സാലോജിക് കേസ്; വീണയ്ക്ക് കുരുക്കായി SFIO കണ്ടെത്തല്‍

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണക്ക് കുരുക്കായി സിഎഫ്‌ഐഒ കണ്ടെത്തൽ. റിപ്പോർട്ട് അനുസരിച്ച്, ഇല്ലാത്ത സേവനത്തിന് വീണ കൈപ്പറ്റിയത് വന്‍ തുകയാണെന്നാണ്. ഐ.ടി. കൺസൾട്ടന്റ് എന്ന പേരിൽ വീണയും എക്‌സാലോജിക് കമ്പനിയുമായി പ്രതിമാസം 8 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കണ്ടെത്തൽ. പ്രധാന കരാറായ അറ്റ്‌നാ ടെക്‌നോളജീസുമായുള്ള സിഎംആര്‍എല്‍ കരാറാണ് കേസിലെ നിർണായക ഘടകം. എക്‌സാലോജിക്കുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിഎംആര്‍എല്‍ അറ്റ്‌നാ ടെക്‌നോളജീസുമായി പുതിയ കരാറിൽ പങ്കെടുത്തത്.
Read more

സ്‌കൂട്ടറില്‍ എത്തി പെണ്‍കുട്ടികളെ ആക്രമിക്കുന്ന അജ്ഞാതന്‍; കൊല്ലത്ത് ആശങ്ക

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനെതിരെ വ്യാപക പരാതി. കൊല്ലം റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് സമാനരീതിയിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കുവള്ളി-മലനട റോഡില്‍ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ കടന്നുപിടിച്ചു. ആളൊഴിഞ്ഞ വഴിയില്‍ സ്‌കൂട്ടര്‍ ഓടിച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തിയായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അതേ ദിവസം തന്നെ കിഴക്കേ കല്ലടയിലും മറ്റൊരു […]
Read more

രാസലഹരി കേസ്; സാക്ഷിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പ്രചരിപ്പിച്ചു

കൊച്ചി: രാസലഹരി കേസിൽ സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പുറത്തുവിട്ട എക്സൈസ് നടപടിക്കെതിരെ വിവാദം ശക്തമാകുന്നു. സംഭവത്തിൽ യുവതി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. ഇതോടെ വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് അധികൃതർ. ഈ മാസം 5-ന് നടത്തിയ ലഹരി പരിശോധനയ്ക്ക് പിന്നാലെ പുറത്തുവന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടത്. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടലിന്റെ മാനേജരായ യുവതിയുടെ ചിത്രമാണ് പിന്നീട് പ്രതിയുടേതെന്ന രീതിയിൽ പ്രചരിച്ചത്. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ […]
Read more

കരിപ്പൂർ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. കണ്ണൂര്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെടുത്തതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്. കരിപ്പൂരില്‍ അറസ്റ്റിലായ […]
Read more

ഭക്ഷണം എത്തിക്കാൻ വൈകി; ഡെലിവറി ജീവനക്കാരന്റെ തലയടിച്ച് പൊട്ടിച്ചു

തിരുവനന്തപുരം: ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. അമ്പൂരി സ്വദേശിയായ ജിതിനാണ് മർദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് ജിതിൻ പറഞ്ഞു. പണം നൽകില്ലെന്നും വൈകിയ സമയം കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ അയൺ ബോക്സ് ഉപയോഗിച്ച് തലയിൽ അടിച്ചതായും ജിതിൻ വ്യക്തമാക്കി. ആക്രമണത്തിൽ ജിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഏഴ് സ്റ്റിച്ചുകൾ ഉണ്ട്. പരിക്കേറ്റ ജിതിന്റെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. ഷഹീം എന്നയാൾക്കെതിരെയാണ് കേസ് […]
Read more
Advertisement
WhiteswanTV Footer