Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

നാഗ്പൂരിൽ വൻ കഞ്ചാവ് വേട്ട; 1.49 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

നാ​ഗ്പൂർ: നാഗ്പൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് 1.49 കോടി രൂപ വിലമതിക്കുന്ന 150 കിലോയിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കിൽ സ്റ്റീൽ കോയിലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ജോഗേഷ് ധർമ്മോധർ ദേവൂരി (30), മഹേന്ദ്ര ഇർദ ദേവൂരി (40) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാഗ്പൂർ നഗരത്തിലെ ഔട്ടർ റിംഗ് റോഡിലുള്ള ഒരു ഭക്ഷണശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ സോഷ്യൽ സെക്യൂരിറ്റി ബ്രാഞ്ച് […]
Read more

കോളിയാടിയിൽ ഷിഗെല്ല രണ്ടാംഘട്ടത്തിലേക്ക്? ബന്ധുക്കളിലും രോഗലക്ഷണങ്ങൾ

കൽപ്പറ്റ: വയനാട് കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന ആശങ്ക ശക്തമാകുന്നു. ഇതുവരെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 18 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയ 18 കുട്ടികളുടെ ഫലവും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. […]
Read more

41 വർഷം നീണ്ട അപ്പീൽ; അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊലക്കേസ് പ്രതിയുടെ അപ്പീൽ നാല് പതിറ്റാണ്ടിലേറെ നീണ്ട ശേഷം മാത്രമാണ് തീർപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും എ.എസ്. ചന്ദ്രുകറും അടങ്ങുന്ന ബെഞ്ചാണ് കോടതിയുടെ പ്രവർത്തനരീതിയിൽ ആശങ്ക രേഖപ്പെടുത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും, ഇത് പരിഹരിക്കാൻ എന്തുതരത്തിലുള്ള നൂതന നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആലോചിക്കേണ്ട സമയമായെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അഭിപ്രായപ്പെട്ടു. 1983-ൽ സ്വന്തം സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന കേസിൽ […]
Read more

ഹരിപ്പാട്ടെ ഫുട്ബോൾ ജാഥ; 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ഹരിപ്പാട്ടിൽ ഫുട്ബോൾ ലോകകപ്പ് വിളംബര ജാഥ നടത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐയുടെ 25 ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം സൃഷ്ടിക്കൽ, ദേശീയപാതയിൽ അനധികൃതമായി സംഘംചേരൽ, വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഹരിപ്പാട് പൊലീസ് ചുമത്തിയിരിക്കുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് ജാഥ സംഘടിപ്പിച്ചതെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് ഹരിപ്പാട് എസ്.ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജാഥ തടഞ്ഞിരുന്നു. ടൗൺഹാളിൽ നിന്ന് ആരംഭിച്ച ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് […]
Read more

പരീക്ഷ മുഴുവനായി എഴുതാത്തവർക്കും മാർക്ക്; NIFT പരീക്ഷയ്ക്കെതിരെയും പരാതി

ന്യൂഡൽഹി: രാജ്യത്തെ പ്രധാന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനു പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) പരീക്ഷയിലും ഗുരുതര ക്രമക്കേടുകളുണ്ടെന്ന് വിദ്യാർത്ഥികൾ. പരീക്ഷാ നടത്തിപ്പിൽ വലിയ അപാകതകളുണ്ടായെന്നും പരീക്ഷ മുഴുവനായി എഴുതാത്തവർക്ക് പോലും മാർക്ക് ലഭിച്ചതാണ് പ്രധാന പരാതിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷ ഫലം വന്നപ്പോഴുണ്ടായ ഇത്തരം പ്രശ്നങ്ങൾ NIFT പരീക്ഷയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതായും അവർ പറയുന്നു. ജൂൺ 3-ന് നടന്ന ഈ പരീക്ഷയെക്കുറിച്ചുള്ള പരാതികൾ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടേതിനോട് സാദൃശ്യപ്പെടുന്ന […]
Read more

പാലായിൽ വാച്ചും ഫയലും കൗണ്‍സിലര്‍ മോഷ്ടിച്ചെന്ന് പരാതി

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫിനുള്ളില്‍ പോര് തുടരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പോലീസ് കേസെടുത്തു. പിന്നാലെ കൗണ്‍സിലര്‍ ബിജു തോമസിന് എതിരെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടം പരാതി നല്‍കി. തന്റെ ചേമ്പറിലെ വിലപിടിപ്പുള്ള വാച്ചും പ്രധാന ഫയലും നഷ്ടമായെന്നാണ് ദിയയുടെ പരാതി. ബിനു പുളുക്കണ്ടത്തിനെതിരെ പരാതി നല്‍കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് പിന്നാലെയാണ് സാധനങ്ങള്‍ കാണാതായതെന്ന് ദിയയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയര്‍പേഴ്‌സണ്‍ ഇല്ലാത്ത […]
Read more

നിലമ്പൂരിൽ ഒമ്പത് വയസ്സുകാരിയെ കിണറ്റിലേക്ക് തള്ളിയെന്ന് പരാതി; അമ്മ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയായ മകളെ അമ്മ കിണറ്റിലേക്ക് തള്ളിയിട്ടതായി പരാതി. ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്ന് പ്രദേശത്താണ് സംഭവം. 35 റിങ്ങുകളുള്ള ആഴമേറിയ കിണറ്റിൽ വീണിട്ടും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മകളെ കിണറ്റിലെ മീനുകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെട്ടെന്ന് കിണറ്റിലേക്ക് തള്ളിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം കണ്ട അയൽവാസികൾ ഉടൻ തന്നെ കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി അതിൽ പിടിച്ചുനിന്നു. […]
Read more

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടൽകയറി; കടലിലിറങ്ങുന്നത് ഭീഷണി

കണ്ണൂർ: ശക്തമായ മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഭാഗികമായി കടൽ കയറി. ബീച്ചിന്റെ ഏകദേശം 4 കിലോമീറ്റർ ഭാഗമായ ധർമടം മേഖലയിലാണ് തിര ശക്തമായി കയറിയത്. മഴ ശക്തമായ സാഹചര്യത്തിൽ ഡ്രൈവ് ഇൻ ബീച്ചും ജില്ലയിലെ മറ്റ് എല്ലാ ബീച്ചുകളും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടർന്നാൽ മുഴപ്പിലങ്ങാട്, എടക്കാട് തുടങ്ങിയ ഭാഗങ്ങളിൽ കടൽ കയറ്റം സാധാരണമാകുന്നതായി അധികൃതർ പറയുന്നു. ഈ പ്രതിഭാസം സാധാരണയായി ഓഗസ്റ്റ് വരെ തുടരുകയും ഓണം സീസണിൽ മാത്രമാണ് ബീച്ചുകൾ […]
Read more

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; സുഷ്മിത ദേവ് രാജ്യസഭാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി രാജ്യസഭാംഗവും പാർട്ടി നേതാവുമായ സുഷ്മിത ദേവ് രാജിവെച്ചു. തൃണമൂൽ നേതാവും രാജ്യസഭാംഗവുമായിരുന്ന സുഖേന്ദു ശേഖർ റോയ് രാജിവെച്ചതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിലാണ് മറ്റൊരു പ്രമുഖ നേതാവിന്റെ പടിയിറക്കം. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് സുഷ്മിത ദേവ് രാജി സമർപ്പിച്ചത്. തന്റെ രാജി ഉടൻ പ്രാബല്യത്തിൽ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിക്കുശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയോടൊപ്പം ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സുഷ്മിത ദേവ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ […]
Read more

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. “അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നുവെന്നും, എന്റെ പ്രതിച്ഛായയും സ്ത്രീത്വവും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും” ലക്ഷ്മിപ്രിയ ആരോപിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേന 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെടുന്ന കേസാണ് ഫയല്‍ ചെയ്യാനിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അന്‍സിബ തന്റെ 10 വയസുള്ള മകളെയും ഭർത്താവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അന്‍സിബ പ്രതികരിച്ചത്, ചാരിറ്റി ട്രസ്റ്റായ അമ്മ ബന്ധപെട്ട വണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് […]
Read more
Advertisement
WhiteswanTV Footer