Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

കന്നുകാലികള്‍ കേരളത്തിലേക്ക് എത്തുന്നില്ല; ബീഫ് ക്ഷാമം രൂക്ഷം

കോഴിക്കോട്: കേരളത്തിലെ ബീഫ് വിപണി പ്രതിസന്ധിയിൽ. തമിഴ്‌നാട്ടിലെ കന്നുകാലി ക്ഷാമവും ആന്ധ്രപ്രദേശ്, കര്‍ണാടകയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ കന്നുകാലികളെ തടയലുമാണ് പ്രധാന കാരണം. ഒന്നരലക്ഷം കന്നുകള്‍ എത്തിയ കേരളത്തില്‍ ഇപ്പോള്‍ ആറായിരത്തിന് താഴെയുള്ള കന്നുകള്‍ മാത്രമാണ് എത്തുന്നത്. ക്ഷാമത്തെ തുടര്‍ന്ന് ഇടുക്കിയിലെ വ്യാപാരികള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് ഇറച്ചിക്കടകള്‍ അടയ്ക്കാനാണ് തീരുമാനം. കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ വെറ്ററിനറി ഡോക്ടറുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ ആന്ധ്ര സര്‍ക്കാര്‍ ഇത് ആവശ്യമായില്ലെന്ന് ഉത്തരവിട്ടിട്ടുണ്ട്. ചില ബീഫ് എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ ഇതില്‍ […]
Read more

കെ.എഫ്.സിയിലെ കൂട്ടസ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നടപ്പാക്കിയ കൂട്ടസ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലേക്ക്. പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന സ്ഥലംമാറ്റങ്ങൾ രാഷ്ട്രീയ പ്രേരിതവും പ്രതികാര നടപടിയുമാണെന്ന് കെ.എഫ്.സി എംപ്ലോയീസ് അസോസിയേഷനും (കെ.എഫ്.സി.ഇ.എ) കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷനും (കെ.എഫ്.സി.ഒ.എ) ആരോപിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം ചെയ്യരുതെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് നടപടിയെന്നാണ് സംഘടനകളുടെ ആരോപണം. വനിതാ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് യാതൊരു വ്യക്തമായ കാരണവും ചൂണ്ടിക്കാട്ടാതെയാണ് സ്ഥലംമാറ്റം നൽകിയതെന്നും സംഘടനകൾ […]
Read more

സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. വരുമാനമോ പ്രായമോ പരിഗണിക്കാതെയായിരിക്കും ആനുകൂല്യം ലഭ്യമാകുക. ‘പ്രിയദർശിനി’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ നികത്തുമെന്നും അദ്ദേഹം അറിയിച്ചു. പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ […]
Read more

സൈബര്‍ ആക്രമണം, വ്യാജ പ്രചരണം; പരാതിയുമായി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴ: സൈബര്‍ ആക്രമണവും വ്യാജ പ്രചരണവും നടക്കുന്നതിനെതിരെ എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ് ഡിജിപിക്കും സംസ്ഥാന സൈബര്‍ പോലീസ് സംഘത്തിനും പരാതി നല്‍കി. ശിവപ്രസാദ് പരാതിയില്‍ തന്റെ പേരും ചിത്രവും വീഡിയോയും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും മാനഹാനിയും ഉണ്ടാകുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു. വ്യക്തിപരമായ സല്‍പ്പേരിനും സാമൂഹ്യപ്രതിച്ഛായയ്ക്കും ഗുരുതരമായ ദോഷം സംഭവിച്ചതാണ്. ‘ഓപ്പറേഷന്‍ തൂഫാനിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ തയ്യാറാക്കി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചു. പിഎസ്‌സി […]
Read more

ഉറി സെക്ടറിൽ സ്ഫോടനം; രണ്ട് സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണയും അർജുൻ ജാദവ് രാജീന്ദ്രയുമാണ് മരിച്ചത്. ബാരാമുള്ള ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് (എൽ.ഒ.സി.) സമീപത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ഉറിയിലെ കമൽകോട്ട് മേഖലയിലെ സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വ്യോമമാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അബദ്ധത്തിൽ ഉണ്ടായ സ്ഫോടനമാണെന്നാണ് […]
Read more

ഹാര്‍ദിക്കും പുറത്ത്; പരിക്ക് മൂലം അഫ്ഗാനെതിരെ ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന് ബിസിസിഐ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. കാലിലെ മസിൽ പരിക്കാണ് താരത്തെ പരമ്പരയിൽ നിന്ന് മാറ്റിനിർത്താൻ കാരണമായതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പരിക്ക് പൂർണമായി ഭേദമാകാൻ ഏകദേശം മൂന്ന് ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനുമുമ്പ് തന്നെ പാണ്ഡ്യ തന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് സെന്റർ ഓഫ് എക്‌സലൻസിനെ അറിയിച്ചിരുന്നുവെന്നും, രണ്ട് ദിവസം മുൻപ് ബിസിസിഐയ്ക്ക് ഫിറ്റ്നസ് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂൺ 13ന് […]
Read more

തിരുവനന്തപുരം CPM ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ്; വി. ശിവന്‍കുട്ടിക്ക് അതൃപ്തി

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം. ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മുതിര്‍ന്ന നേതാവ് വി ശിവൻകുട്ടി അതൃപ്തി പ്രകടിപ്പിച്ചു. എംഎല്‍എ ആയ വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സംസ്ഥാന സമിതിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ എംഎല്‍എ ആയ വ്യക്തി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് ശിവന്‍കുട്ടിയുടെ നിലപാട്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പുതിയ സെക്രട്ടറിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. എന്നാല്‍ യോഗത്തില്‍ ശിവന്‍കുട്ടി പങ്കെടുക്കില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. […]
Read more

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി തുടരും

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എംഎൽഎ വി ജോയി വീണ്ടും തുടരും. ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണ ലഭിച്ചത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെന്റർ വി ജോയിയുടെ പേരിന് ഔദ്യോഗിക അംഗീകാരം നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വർക്കല മണ്ഡലത്തിൽ മത്സരിച്ച സാഹചര്യത്തിൽ വി ജോയി ജില്ലാ സെക്രട്ടറിയുടെ പദവിയിൽ നിന്ന് മാറിനിന്നിരുന്നു. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല […]
Read more

‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 14കാരൻ

ആലപ്പുഴ: ഹരിപ്പാട് പ്രദേശത്തെ ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപെട്ട 14കാരൻ നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇതേ തുടർന്ന് ശിശുക്ഷേമസമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന വിവരങ്ങൾ അത്യന്തം ഞെട്ടിക്കുന്നതാണെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ ഗീത പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയുടെ മൊഴി ശിശുക്ഷേമസമിതി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം, ഈ ഭിക്ഷാടന സംഘം തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തിൽ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലി അല്ലെങ്കിൽ വിദ്യാഭ്യാസം നൽകുമെന്നും അവകാശപ്പെടിയാണ് ഇവരെ കൈമാറുന്നത്. ഹരിപ്പാട് മേഖലയിലേയുള്ളതു മാത്രം […]
Read more

സുഹൃത്തുക്കളുമായി സംസാരിക്കവെ തെങ്ങ് ദേഹത്ത് വീണു; 65 കാരന് ദാരുണാന്ത്യം

കാസർകോട്: സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് വീണ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മരിച്ചു. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. പെർവാഡ് പി.എസ്. ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഒപ്പമിരുന്ന് സംസാരിക്കുകയായിരുന്നു അബ്ദുല്ല. ഇതിനിടെ സമീപത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അബ്ദുല്ലയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ […]
Read more
Advertisement
WhiteswanTV Footer