Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഇരുട്ടിൽ തപ്പിതടഞ്ഞ് വൈദ്യുതി മന്ത്രിയും; പ്രസംഗത്തിനിടെ കറണ്ട് പോയി

കൊച്ചി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി നിലച്ചത്. തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല വൈദ്യുതി മുടങ്ങിയതെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാവിലെ മുതൽ പല സമയങ്ങളിലായി ഉണ്ടാകുന്ന അപ്രതീക്ഷിത പവർകട്ടിൽ ഉപജീവന മാർഗങ്ങൾ പോലും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഇതോടെ കെഎസ്ഇബിക്കും സർക്കാരിനുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്. […]
Read more

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

മുംബൈ: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്കിയ വിസ്‌ ഫിനാൻഷ്യൽ ആപ്പ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ പുറത്തിറക്കി. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 360-ലധികം ശാഖകളും 50 ലക്ഷത്തിലധികം ഉപഭോക്താക്കളുമുള്ള വിസ്‌ മണിയുടെ സേവനശൃംഖലയും വിശ്വാസ്യതയും വിസ്‌ ഫിനാൻഷ്യലിന്റെ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തേക്കും പണമയക്കൽ, വിദേശനാണ്യ വിനിമയം, മൾട്ടി-കറൻസി പ്രീപെയ്ഡ് കാർഡുകൾ. വായ്പാ സൗകര്യങ്ങൾ, ആഗോള ഉപയോക്താക്കൾക്കായി ഇന്ത്യയിലേക്കുള്ള യുപിഐ സേവനങ്ങൾ. ബിൽ […]
Read more

പുടിൻ-മോദി കൂടിക്കാഴ്ച ആരംഭിച്ചു; വ്യാപാരം മുതൽ പ്രതിരോധം വരെ ചർച്ചയിൽ

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പുടിനെ ഭാരത് മണ്ഡപത്തിൽ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പുടിന് നരേന്ദ്ര മോദി തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു. 2030ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കുക, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, റെയിൽവേ, തുരങ്കനിർമാണ മേഖലകളിൽ സഹകരണം വർധിപ്പിക്കുക, ഉരുക്ക് […]
Read more

യാത്രയ്ക്കിടെ തലകറക്കവും ഛർദിയും; മോഷൻ സിക്ക്നസ് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം

യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്നാൽ കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ ബോട്ടിലോ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലകറക്കം, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഒരു യാത്ര മൊത്തത്തിൽ കുളമാക്കാൻ ഇത് മതി, മോഷൻ സിക്ക്നസ് എന്നാണ് ഇതിനെ പറയുക. കണ്ണുകൾ കാണുന്ന ചലനവും അകത്തെ ചെവി തിരിച്ചറിയുന്ന ചലനവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോഴാണ് സാധാരണയായി മോഷൻ സിക്ക്നസ് ഉണ്ടാകുന്നത്. കാര്യമായ മരുന്നൊന്നും ഇതിനില്ല, മോഷൻ സിക്ക്നസിന് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. […]
Read more

പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആയുധവുമായി കടന്നത്; വധുവിനെ മതിപ്പുണ്ടാക്കാനെന്ന് പ്രതി

മുംബൈ: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി കടന്ന യുവാവ് പ്രതിശ്രുത വധുവിനെ മതിപ്പുണ്ടാക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാ വലയം മറികടന്ന് പരിപാടിയിൽ പ്രവേശിച്ചത്. പി.എം.ഒയിലെ ഗ്രേഡ് സി ജീവനക്കാരനാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വ്യാജ ഐഡി കാർഡ് തയ്യാറാക്കിയതെന്ന് ചോദ്യം ചെയ്യലിൽ രോഹൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിശ്രുത വധുവിന് […]
Read more

ഡിക്കിയിൽ 16.895 കിലോ കഞ്ചാവ്; യുവാക്കളെ പൊക്കി ഹിൽപാലസ് പൊലീസ്

തൃപ്പൂണിത്തുറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന 16.895 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോണേക്കര പറമ്പാത്ത് പറമ്പിൽ ഷഹീർ പി.വൈ (23), പശ്ചിമ ബംഗാൾ സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് അറസ്റ്റിലായത്. ഹിൽപാലസ് എസ്.എച്ച്.ഒ വി.ആർ. രേഷ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read more

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് ഗ്യാസ് കുറ്റിക്ക് സമീപത്തുവെച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് […]
Read more

ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി യുവാവ്; പ്രതി ഒളിവിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയതായി യുവാവിനെതിരെ പരാതി. കർദാനി മേഖലയിലാണ് സംഭവം. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെയും മക്കളെയും രാഹുൽ ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 10 മണി കഴിഞ്ഞിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് […]
Read more

യുഎഇയിൽ വാരാന്ത്യത്തിൽ കടുത്ത ചൂടും കനത്ത മഞ്ഞുവീഴ്ചയും

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാത്രിയിലും പുലർച്ചെയുമായി ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. ഇതുമൂലം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ലിവയിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഫുജൈറയിൽ താരതമ്യേന കുറഞ്ഞ താപനിലയായ 35 ഡിഗ്ര തെക്ക്-കിഴക്ക് ദിശയിൽ നിന്ന് […]
Read more

പ്രവാസ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; സ്പോൺസറില്ലാതെ ഇനി UAEയിൽ ജോലി അന്വേഷിക്കാം

ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ പ്രവാസികൾക്ക് അവസരം. സന്ദർശക വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വീസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വീസ ലഭിക്കുക. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix