ഗവർണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന 356 എന്ന വകുപ്പും പാഠപുസ്തകത്തിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ പുസ്തകങ്ങളും […]
Read more

