സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 29, 2025

Year : 2026

യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് ‘ലോക ചാപ്റ്റര്‍ 2’ അനൗണ്‍സ്മെന്റ് വീഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ലോക ചാപ്റ്റര്‍ 2’ പ്രഖ്യാപന വീഡിയോക്ക് യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ […]
Read more

സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ, സെപ്റ്റംബർ 30, ബിവറേജസ് ഔട്ട്ലെറ്റുകൾ രാത്രി 7 മണിവരെയാണ് പ്രവർത്തിക്കുന്നത്. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം നേരത്തെ അവസാനിപ്പിക്കുന്നതാണ്. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാൽ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ആയതിനാൽ, അടുത്ത ഓപ്പണിംഗ് ഒക്ടോബർ 3-നാണ്.
Read more

ശബരിമലയിലെ സ്വര്‍ണപാളി കേസ്; ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച, അന്വേഷിക്കാന്‍ റിട്ട. ജഡ്ജി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. സ്വര്‍ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവാഭരണം രജിസ്റ്ററിലാണ് ശബരിമലയിലെ സ്വര്‍ണം സംബന്ധിച്ച […]
Read more

ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: നിയമസഭയിൽ നടന്ന സാമ്പത്തിക അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ധനകാര്യ മന്ത്രിയായതിന്റെ പശ്ചാത്തലത്തിലാണ് തന്‍റെ പ്രതികരണം തുടങ്ങിയത്. “തറവാട്ടിലെ കാര്യങ്ങളല്ല, രാജ്യത്തിന്റെ ധനകാര്യ ഘടനയാണ് ഞാൻ കാണുന്നത്. നികുതിയേതര വരുമാനങ്ങൾ വർധിച്ചതിനാൽ ട്രഷറി അടച്ചുപൂട്ടാതെ ഇപ്പോൾ നിൽക്കാൻ സാധിക്കുകയാണ്. ധന വിനിയോഗ മാനേജ്മെൻറ് ഇതിന്റെ ഭാഗമാണ്,” അദ്ദേഹം പറഞ്ഞു. ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ “ഇതൊരു ചരിത്രത്തിലിരുന്നില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്, ചെക്ക് പോലും മാറാൻ കഴിയുന്നില്ല” […]
Read more

ചിക്കന്‍ കറിക്കായി വാശിപിടിച്ച മകനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്നു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഖറിയിൽ ഏഴു വയസ്സുള്ള മകനെ അമ്മ ചപ്പാത്തി കോല കൊണ്ട് അടിച്ച് കൊന്നു . സംഭവത്തിനിടെ, മകളെയും ആക്രമിച്ചതായി പൊലീസ് അറിയിച്ചു. സഹോദരനെ ക്രൂരമായി തല്ലുന്നതിന്റെ സാക്ഷിയായ പെൺകുട്ടിയുടെ നിലവിളി കേട്ട അയൽവാസികൾ സംഭവ സ്ഥലത്തെത്തി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആശുപത്രിയിലെത്തുന്നതിനു മുൻപ് ജീവൻ നഷ്ടപ്പെട്ടു. ബന്ധുക്കളും അയൽവാസികളും നൽകിയ വിവരങ്ങൾ പ്രകാരം, പല്ലവി മുൻപും കുട്ടികളെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും, അപകടത്തിൽ മാനസിക പ്രശ്‌നങ്ങളുടെ പങ്ക് അന്വേഷിക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണെന്നും അറിയിച്ചു.
Read more

രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന പരാമര്‍ശം; പ്രിന്റു മഹാദേവിനെതിരെ കേസ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പരാമർശത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂർ പേരാമംഗലം പൊലീസാണ് കേസെടുത്തത്. ചാനല്‍ ചർച്ചക്കിടെയാണ് പ്രിന്റു വിവാദ പരാമർശം നടത്തിയത്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടെലിവിഷൻ ചാനല്‍ ചർച്ചക്കിടെയാണ് പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് കൊലവിളി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം. സംഭവത്തില്‍ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ […]
Read more

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പലസ്തീന്‍ അംബാസിഡര്‍

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം സന്ദര്‍ശിക്കുന്ന പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി കുറിച്ചു. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നത്. . ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള […]
Read more

ഇന്ത്യൻ സൈന്യ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; ഹരിയാന സ്വദേശി പിടിയിൽ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ കൈമാറിയ ഹരിയാനയുടെ മേവാത് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പൽവാൽ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് തൗഫീഖ് എന്ന പ്രതിയെ ഹാത്തിൻ ബ്ലോക്കിലെ അലിമേവ് ഗ്രാമത്തിൽ നിന്നു പിടികൂടിയത്. വിദേശ വിസ സേവനങ്ങൾ ഉപയോഗിച്ച് പ്രതി പാക്കിസ്ഥാൻ അധികൃതർക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതായി പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പ്രതിയുടെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതിയുടെ പാകിസ്ഥാൻ സന്ദർശനം 2022-ൽ ഉണ്ടായിരുന്നുവെന്നും അതിർത്തി […]
Read more

ഗാസ വെടിനിർത്തൽ; ഹമാസ് ട്രംപ് പദ്ധതിയെ അംഗീകരിച്ചില്ല

ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത ഇപ്പോഴും ദൂരെ എന്ന് ഹമാസ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 21-ഇന വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് അവർ അറിയില്ലെന്നും വ്യക്തമാക്കി. ഗാസയിലെ ഇടക്കാല ഭരണസംഘത്തെ നയിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എത്തുന്നത് ഹമാസ് അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. ടോണി ബ്ലെയർ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തതിനാൽ വിചാരണ നേരിടേണ്ട വ്യക്തിയാണെന്നും, പലസ്തീനിയൻ ജനതയ്ക്ക യാതൊരു ഗുണപ്രവൃത്തി നടത്തിയിട്ടില്ലെന്നും ആണ് ഹമാസ് വ്യക്തമാക്കുന്നത്. ഗാസയിലെ ആഭ്യന്തര ഭരണം പലസ്തീനിയൻ ജനത […]
Read more

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്. പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ പെൺകുട്ടിയുടെ ശരീരത്തിൽ തട്ടി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.
Read more

Recent News

Advertisement