അന്താരാഷ്ട്ര ശിശുദിനം; മലപ്പുറത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു
മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തിന്റെ ഭാഗമായി ബാലസംരക്ഷണ സംവിധാനങ്ങളുടെ റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു. ജില്ലാകളക്ടറുടെ വസതി മുതല്‍ മലപ്പുറം കുന്നുമ്മല്‍ കെ. എസ്. ആര്‍.ടി.സി. ഡിപ്പോ വരെയാണ് റെയിന്‍ബോ വാക് സംഘടിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം റെയിന്‍ബോ വാക്കിന്റെ ഫ്ളാഗ് ഓഫ് ചെയ്തു. നവംബര്‍ 14 മുതല്‍ നടത്തിവരുന്ന അന്താരാഷ്ട്ര ബാലവകാശ പരിപാടികളുടെ ഭാഗമായാണ് ”റെയിന്‍ബോ വാക്” സംഘടിപ്പിച്ചത്. […]
Read more

