സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 1, 2025

Year : 2026

രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു, സഹായിച്ചത് കെയര്‍ ടെയ്ക്കറോ?; ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍.കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച്‌ ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും.അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം […]
Read more

സർവീസ് റോഡ് മാലിന്യകേന്ദ്രമാക്കി

പാലക്കാട്‌: വടക്കഞ്ചേരി റോയൽ കവലയിലേക്കുള്ള സർവീസ് റോഡിന്റെ വശങ്ങളിൽ വ്യാപകമായി മാലിന്യചാക്കുകൾ തള്ളിക്കൊണ്ടിരിക്കുന്നു. തങ്കം ജംഗ്ഷനിൽ നിന്ന് റോയൽ കവലയിലേക്ക് നീളുന്ന ആറുവരിപ്പാതയുടെ സർവീസ് റോഡ് പൂർണ്ണമായും മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. വലിയ അണ്ടർപാസ് ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യവും പ്ലാസ്റ്റിക് കവറുകളും നിരന്തരം കൂമ്പാരം തീരുകയാണ്. മഴയും കാറ്റും ഇവയെ വടക്കഞ്ചേരി പാടശേഖരത്തിലെ നെൽപ്പാടങ്ങളിലേക്ക് പറത്തുകയും, അത് ജൈവരേഖയിലുള്ള കൃഷിപ്പണികൾ തടസപ്പെടുത്തുന്നുവെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കഞ്ചേരി റോഡിൽ, പാളയം-ചേരത്തോട് പാടത്തും സംസ്ഥാനപാതയിൽ പ്രവേശിക്കുന്ന […]
Read more

വഖഫ് ഉമീദ് പോർട്ടൽ തകരാർ; സമയപരിധി ഒരു വർഷം നീട്ടണമെന്ന് പ്രധനമന്ത്രിക്ക് കത്ത്

കോഴിക്കോട് : കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിലെ (UMEED) സാങ്കേതികപരമായ അപാകതകൾ കാരണം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഈ സാഹചര്യത്തിൽ പോർട്ടലിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു. വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5-ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ, […]
Read more

തോമസ് ഐസക് കേരളത്തെ വില്പനചരക്കാക്കി: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വിദേശനാണ്യ വിനിമയ നിയമവും നിയമസഭാ ചട്ടവും മറി കടന്ന് ലോക ഓഹരി കമ്പോളത്തിൽ കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി തോമസ് ഐസക്കിൻ്റെ വികലമായ ധനകാര്യ മാനേജ്മെൻ്റാണ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത ഭീകരമായ കടക്കെണിയിലാഴ്ത്തിയത് എന്ന് ചെറിയാൻ ഫിലിപ്പ്. മസാല ബോണ്ട് ഉൾപ്പെടെ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണ്. വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും പറഞ്ഞു. 90,562 […]
Read more

പോളത്തിരയിൽ മുങ്ങി വി.എം. കനാൽ; നെൽകർഷകർക്ക് വളവും നെല്ലും ചുമലിൽ, ദുരിതം പേറി എം.എൻ. ബ്ലോക്ക്

കോട്ടയം : കോട്ടയം ജില്ലയിലെ വിസ്തീർണ്ണമേറിയ പാടശേഖരങ്ങളിലൊന്നായ എം.എൻ. ബ്ലോക്കിലെ നെൽകർഷകർ, വി.എം. കനാലിൽ പോള തിങ്ങിനിറഞ്ഞതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. 1200 ഏക്കറിൽ പരന്നുകിടക്കുന്ന ഈ പാടശേഖരത്തിന്റെ മധ്യഭാഗത്തുകൂടി നിർമ്മിച്ച വി.എം. കനാൽ, വിത്തും വളവും എത്തിക്കുന്നതിനും കൊയ്തെടുത്ത നെല്ല് നീക്കം ചെയ്യുന്നതിനും നെൽകർഷകർക്ക് സൗകര്യപ്രദമായിരുന്നു. എന്നാൽ, കനാൽ പൂർണ്ണമായും പോള കൈയടക്കിയതോടെ കർഷകർ ദുരിതത്തിലായി. നിലവിൽ പുഞ്ചകൃഷിയിറക്കിയ കർഷകർക്ക്, വളവും നീറ്റുകക്കായും ഉൾപ്പെടെയുള്ള സാധനങ്ങൾ ഒന്നര കിലോമീറ്ററിലധികം ദൂരം തലച്ചുമടായി പാടത്തേക്ക് എത്തിക്കേണ്ട ഗതികേടിലാണ്. കൊയ്ത്ത് […]
Read more

ഡല്‍ഹിയിലെ വായുമലിനീകരണം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊടി നിയന്ത്രിക്കുന്നതിനായി റോഡ് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനോടൊപ്പം സമയബന്ധിതമായ കര്‍മ്മ പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എട്ട് പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡല്‍ഹിയിലെയും […]
Read more

ഡിറ്റ് വാ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ശ്രീലങ്ക: ഡിറ്റ് വാ ചുഴലിക്കാറ്റിൽ നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ട്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. സ്കൂളുകൾ ഡിസംബർ 16 വരെ അടച്ചിടും. കൊളംബോ തുറമുഖവും താത്കാലികമായി പ്രവർത്തനം നിർത്തി. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. ഇതിനിടെ, രക്ഷാപ്രവർത്തനങ്ങളിൽ ലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകൻ അസലങ്കയും സംഘത്തിലെ താരങ്ങളും സജീവമായി പങ്കെടുത്തു. രക്ഷാദൗത്യത്തിന് പിന്തുണ നൽകിയതിനാൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് […]
Read more

ഗാസയിലെ മരണം 70,000 കവിഞ്ഞു

ഗാസാ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കവിഞ്ഞു. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതലുള്ള കണക്കാണ് ഇത്. വെടിനിർത്തലിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 300-ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേൽ വാദം. ഇസ്രയേലിനോട് വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ ഹമാസ് മധ്യസ്ഥരെ സമീപിച്ചതായാണ് വിവരം. അതേസമയം, സിറിയയിലും ഇസ്രയേൽ സൈന്യം ആക്രമണം […]
Read more

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’; വമ്പന്‍ സംഘട്ടനമൊരുക്കി ബോളിവുഡ് സംഘട്ടന സംവിധായകന്‍ ശ്യാം കൗശല്‍

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ വമ്പന്‍ സംഘട്ടന രംഗം ഒരുങ്ങുന്നു. ബോളിവുഡ് സംഘട്ടന സംവിധായകന്‍ ശ്യാം കൗശല്‍ ആണ് ഈ സംഘട്ടന രംഗത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ […]
Read more

ജയിലുകളിൽ തടവുകാരുടെ മുടിയും താടിയും അനുവദനീയ രീതിയിലാണോ

കോട്ടയം: വിവിധ ജയിലുകളിലെ തടവുകാരുടെ തലമുടിയും താടിയും അനുവദനീയമായ രീതിയിൽ മാത്രമാണോ വളർത്തുന്നതെന്നു പരിശോധിക്കാൻ  ജയിൽവകുപ്പ്. താടിയും മുടിയും അലക്ഷ്യമായി വളർത്തുന്നവരെ കണ്ടെത്താൻ സെപ്റ്റംബർ ഇരുപത്തിയറ് മുതൽ ഒക്ടോബർ രണ്ട് വരെയാണ് പരിശോധന നടത്തിയത്. കൂടാതെ എല്ലാ മാസവും കൃത്യമായി മുടിവെട്ടുന്നതും ആഴ്ചയിലൊന്നു താടിയെടുക്കുന്നതും കർശനമായി നടപ്പാക്കാനും തീരുമാനം.  ജയിലിലെ തടവുകാരുടെ വ്യക്തി ശുചിത്വവും ജയിലിനുള്ളിൽ വൃത്തിയും ഉറപ്പാക്കാനാണ് ജയിൽ അധികൃതരുടെ നടപടി. ജയിൽചാട്ടവും ജയിൽ വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ജയിൽ മതിലിനോടു ചേർന്നുള്ള വാഴകളും മരങ്ങളും […]
Read more

Recent News

Advertisement