കരുവാരക്കുണ്ടിൽ മുന്നണി പ്രവർത്തകർ നേർക്കുനേർ
മലപ്പുറം : കരുവാരക്കുണ്ട് മലയോരത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും കരുവാരക്കുണ്ടിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ കളത്തിലിറങ്ങി. കിഴക്കേത്തലയിൽ വിവിധ വാർഡുകളിൽ നിന്നുള്ള എൽഡിഎഫ് യുഡിഎഫ്, എൻഡിഎ പ്രവർത്തകർ അണിനിരന്നത്. നേർക്കുനേർ അണിനിരന്ന പ്രവർത്തകർ കരുത്ത് തെളിയിക്കാൻ വാഹനപ്പുറത്തും കെട്ടിടങ്ങൾക്ക് മുകളിലും കയറി. മുന്നണികളുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കിഴക്കേത്തലയിലെത്തി. പ്രചാരണരംഗത്ത് കാണാത്ത ആവേശമാണ് കലാശക്കൊട്ടിൽ പ്രകടമായത്. നാലരയോടെത്തന്നെ അനൗൺസ്മെന്റ് വാഹനങ്ങൾ സ്ഥാനംപിടിച്ചു. പരസ്പരം വെല്ലുവിളിച്ചും കൊടിവീശിയും നൃത്തംവെച്ചും അണികൾ നിറഞ്ഞാടി.
Read more

