മരിയസദനം വോട്ടവകാശ നിഷേധം, യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം; കേരള കോൺഗ്രസ് (ബി)
കോട്ടയം: മരിയസദനം അന്തേവാസികൾക്ക് വോട്ടവകാശം നിഷേധിക്കാൻ ഹൈക്കോടതിയെ സമീപിച്ച നടപടി യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ പ്രസ്താവിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടവർ തന്നെ അവർക്കെതിരായി നിലകൊള്ളുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗമുക്തി നേടി പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാൻ സാധുതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമുള്ളതുകൊണ്ടാണ് അവർക്ക് വോട്ടവകാശം നൽകിയിരിക്കുന്നതെന്ന് പ്രശാന്ത് നന്ദകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു വാർഡ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലം സാധാരണക്കാരിൽ […]
Read more

