സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 15, 2025

Year : 2026

പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം; രണ്ടാനച്ഛന് 19 വർഷം കഠിന തടവും 50,000 രൂപ പിഴയും

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് 19 വർഷം കഠിന തടവും 50,000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ കുന്നേൽ വീട്ടിൽ 41 വയസ്സുള്ള സുനിൽകുമാർ കെ.കെ. എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് ശ്രീമതി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ, 40,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം, എസ്.സി/എസ്.ടി. ആക്ട് എന്നിവയിലെ വിവിധ […]
Read more

എൽഡിഎഫ് നേതാവിന്റെ വിദ്വേഷ പ്രസംഗം; സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ

മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവുംഅങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ. പെൻഷൻ വാങ്ങുന്നവരെ അപമാനിച്ചുള്ള  എം.എം. മണിയുടെ വാക്കുകൾ കേരളം കേട്ടതാണ്. മുഖ്യമന്ത്രിയുടെ നാട്ടിലെ അക്രമം കേരളം കണ്ടതാണ്.ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത പരാജയം സി പി എമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്നാഴികയ്ക്ക് നൂറു വട്ടം സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന സി പി എം ന്റെ […]
Read more

കുമരകം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കോട്ട തകർത്ത് യുവ അഭിഭാഷകർ; പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യതയേറി

കോട്ടയം: കുമരകം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന്റെ കുത്തകയായിരുന്ന കുമരകം, കവണാറ്റിൻകര ഡിവിഷനുകൾ തിരിച്ചുപിടിച്ച് യുവ അഭിഭാഷകരായ അഡ്വ. അലൻ കുര്യാക്കോസും അഡ്വ. വിഷ്ണു മണിയും മിന്നും വിജയം കരസ്ഥമാക്കി. രാഷ്ട്രീയത്തിൽ യുവത്വത്തിന്റെ പ്രാതിനിധ്യം ഉറപ്പിച്ച ഈ നേട്ടം ഇരുവർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. കവണാറ്റിൻകര ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. വിഷ്ണു മണി 3522 വോട്ടുകൾ നേടി സിപിഎം സ്ഥാനാർത്ഥിയായ പ്രേംജി എസ്.ഡി. (2662) യെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ആര്യ സനീഷിന് […]
Read more

തൃശ്ശൂർ -എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്: കേന്ദ്ര ടൂറിസം മന്ത്രിക്ക് ബെന്നി ബഹനാന്റെ നിവേദനം

തൃശ്ശൂർ: കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–അഴീക്കോട്–മുസരിസ്–തിരുമൂഴിക്കുളം എന്നിവയെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത സാംസ്കാരിക–തീർത്ഥാടന–പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ ടൂറിസം സർക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് നെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം ,അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ക്ഷേത്രം, അഴീക്കോട് തീരം, ചരിത്രപ്രാധാന്യമുള്ള മുസ രിസ്, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ സർക്യൂട്ട് ആത്മീയ–സാംസ്കാരിക–പ്രകൃതി ടൂറിസത്തിന്റെ സമന്വയം […]
Read more

കുമരകം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടാൻ സാധ്യത; നിർണ്ണായകമായി ബിജെപി പിന്തുണയും സ്വതന്ത്രനും

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ കേവല ഭൂരിപക്ഷം ഇല്ലാത്ത ഇടതുമുന്നണിക്ക് (എൽഡിഎഫ്) ഭരണം നഷ്ടമാകാനുള്ള സാധ്യതയേറുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗത്തെയും ഒപ്പം കൂട്ടിയാൽ യുഡിഎഫിന് ഭരണം പിടിച്ചെടുക്കാൻ സാധിക്കും. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് 8 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. യുഡിഎഫിന് 4 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വതന്ത്രനായി വിജയിച്ച എ.പി. ഗോപിയുടെ നിലപാട് നിർണ്ണായകമാകും. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും മുൻ […]
Read more

യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി

തൃശ്ശൂർ: കാല്‍ നൂറ്റാണ്ടിന് ശേഷം തുടര്‍ഭരണം ലഭിച്ച യുഡിഎഫ് ചാലക്കുടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. സൗത്ത് ജംഗ്ഷനില്‍ നിന്നാംരിഭിച്ച പ്രകടനം മാര്‍ക്കറ്റ് റോഡ് വഴി ആനമല ജംഗ്ഷഷന്‍ നിന്ന് മെയിന്‍ റോഡ് വഴി സൗത്തം ജഗ്ഷനില്‍ തന്നെ സമാപിച്ചു. ആഹ്‌ളാദ പ്രകടനത്തിന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മുന്‍ ചെയര്‍മാന്‍മാരായ വി.ഒ.പൈലപ്പന്‍.എബി ജോര്‍ജ്ജ്. ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി.ജെയിംസ്, നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, മണ്ഡലം പ്രസിഡന്റ് ജോണി പുല്ലന്‍, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ ജിതി […]
Read more

സംവിധായകനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയില്‍ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ചോദ്യം ചെയ്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് സ്ത്രീ പരാതി നല്‍കിയത്. ഐഎഫ്എഫ്‌കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി […]
Read more

‘ഡോസു’മായി സിജു വില്‍സണ്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ ഡോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്‌സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്.ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
Read more

പറയഞ്ചേരി അയ്യപ്പൻ വിളക്ക്; ആഘോഷമാക്കി ഭക്തർ

കോഴിക്കോട് : കോഴിക്കോട് പറയഞ്ചേരി അയ്യപ്പൻ വിളക്ക് ആഘോഷമാക്കി ഭക്തർ. മൂന്ന് ഗജവിരരെ അണിനിരത്തി അതിവിപുലമായി നടന്ന അയ്യപ്പൻ വിളക്ക് ഭക്തരുടെ മനം കവർന്നു. പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങിയ ചടങ്ങുകൾ അർദ്ധരാത്രി വരെ നീണ്ടു. ഗണപതിഹോമത്തിന് ശേഷം അയ്യപ്പ നാമജപവും തുടർന്ന് ഭജനയും നടന്നു. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരത്തോടെ അതിവിപുലമായ താലപ്പൊലി, ചെണ്ടമേള- വാദ്യഘോഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ദേവനൃത്തം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് നടന്നു. അകമ്പടിയായി മൂന്ന് ഗജവീരന്മാരും ഉണ്ടായിരുന്നു. മുൻ വർഷങ്ങളിലേതിന് സമാനമായി അതിഗംഭീരമായി […]
Read more

കോഴിക്കോട് ഹോളിക്രോസ് കോളേജ് മതിലുകളിൽ പരിസ്ഥിതി സൗഹൃദ ചിത്രങ്ങൾ

​കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കോഴിക്കോട് ഹോളിക്രോസ് കോളേജിലെ വിദ്യാർഥികൾ കോളേജ് മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കി. കോളേജ് പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലുമുള്ള ചുറ്റുമതിലിലാണ് വിദ്യാർഥികൾ പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും വിളിച്ചോതുന്ന ദൃശ്യങ്ങൾ വരച്ചത്.​മരങ്ങളും, പക്ഷികളും, നദികളും, പച്ചപ്പും ഉൾപ്പെടുന്ന സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.​ വിദ്യാർഥികൾ ശക്തമായ ഒരു ദൃശ്യപാഠമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്ജ് അഭിപ്രായപ്പെട്ടു. ഈ ചിത്രരചനയിലൂടെ പരിസ്ഥിതി […]
Read more

Recent News

Advertisement