കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവസാനനിമിഷം പ്രഖ്യാപനം മാറ്റിയത്. മലയാളത്തില്‍ പുരസ്‌കാരത്തിനായി ഇത്തവണ എന്‍ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മായാ മനുഷ്യര്‍ എന്ന നോവലിനെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 24 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഇന്ന് വൈകിട്ട് 3:00 മണിക്ക് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. കേന്ദ്ര സാഹിത്യ അക്കാദമി അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നതാണ്. കൃത്യം 3 മണിയ്ക്ക് തന്നെ പ്രഖ്യാപനം മാറ്റിവെച്ചതായി […]
Read more

