സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 28, 2025

Year : 2026

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്  ഡ്രൈവറെ മർദ്ദിച്ച 3 പേർ പിടിയിൽ

തൃശ്ശൂർ: റോഡിൽ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ കാർ വട്ടംവെച്ച് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കൊണ്ടുപോവുകയും ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബസ് ട്രിപ്പ് മുടക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ചാലക്കുടി ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. തുറവൂർ കിടങ്ങൂർ കവരപറമ്പിൽ എബിൻ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടിൽ ഷിൻ്റോ വർഗീസ് (39), കറുകുറ്റി കരയാംപറമ്പ് പുളിയനം വീട്ടിൽ ബെൽജോ (39) എന്നിവരെയാണ് […]
Read more

ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍. കോണ്‍ഗ്രസ് 140ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു എകെ ആന്റണിയും വിഎം സുധീരനും ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ ഏറ്റുചൊല്ലവെ ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ..’ എന്നു തുടങ്ങുന്ന വരികള്‍ക്ക് പകരം ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. തെറ്റ് തിരുത്താതെ തന്നെ നേതാക്കള്‍ തുടര്‍ന്ന് ദേശീയഗാനം പാടി മുഴിവിപ്പിച്ചു. ജനഗണമംഗള എന്ന് വനിതാ […]
Read more

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി: നരേന്ദ്ര മോദി

ന്യൂഡൽഹി: ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് ലോകം കണ്ടത് ഓപ്പറേഷൻ സിന്ദൂറിലൂടെയായിരുന്നു. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തെക്കുറിച്ചും, വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെക്കുറിച്ചും മോദി മൻകി ബാത്തിൽ പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ […]
Read more

ക്രിസ്‌തുജയന്തി മഹാ ജൂബിലി; നിറപ്പകിട്ട് പകർന്നു ചാലക്കുടിയിൽ കാരൾ ഘോഷയാത്ര

തൃശ്ശൂർ: ക്രിസ്‌തുജയന്തി മഹാ ജൂബിലിയുടെ ഭാഗമായി ചാലക്കുടിയിൽ നടത്തിയ കാരൾ ഘോഷയാത്ര ടൗണിനു നിറച്ചാർത്തായി. വിശ്വാസത്തിൻ്റെ നിറവുമായി ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കാളികളായി. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, കുറ്റിക്കാട് ഫൊറോന വികാരി ഫാ.ലിജോ പോൾ പറമ്പേത്ത്, കൊടകര ഫൊറോന വികാരി ഫാ.ജെയ്‌സൺ കരിപ്പായി എന്നിവർ പേപ്പൽ പതാക കൈമാറി. വടക്കേ ബസ് സ്‌റ്റാൻഡിനു സമീപം ആരംഭിച്ച ഘോഷയാത്ര ബെന്നി ബഹനാൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷ […]
Read more

പക്ഷിപ്പനി; 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ. ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രം​ഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകൾ പറഞ്ഞു. പക്ഷിപ്പനി മൂർച്ഛിച്ച സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പക്ഷിപ്പനി […]
Read more

വയനാട്ടിൽ സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എംഡിഎംഎ പിടികൂടി

മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് വന്‍ എംഡിഎംഎ വേട്ട. സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളിയാല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (31) വില്‍പ്പനക്കായി കൊമേഴ്ഷ്യല്‍ അളവില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബെംഗളുരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ […]
Read more

യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ 28മത് കലാ സാഹിത്യമേള തൗര്യത്രികത്തിന് തുടക്കം

തൃശ്ശൂർ: യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28 മത് കലാ സാഹിത്യമേള തൗര്യത്രികം  ചാലക്കുടി സികെഎംഎൻഎസ് സ്ക്കൂളിൽ ആരംഭിച്ചു. യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി  പി.എൻ ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ മേലേടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ സെക്രട്ടറി വത്സലാ പണിക്കം, സംസ്ഥാന കമ്മറ്റി അംഗം   ഇ. പി ശ്രീരാമൻ, സംസ്ഥാന വനിതാ ട്രഷറർ  അഞ്ജലി വേണാട്, വനിതാ മേഖല സെക്രട്ടറി ശ്രീകല അകഴി എന്നിവർ സംസാരിച്ചു […]
Read more

കക്കാടംപൊയിലിൽ ആസാം സ്വദേശിനിയായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കക്കാടംപൊയിലിൽ 16 കാരിമരിച്ച നിലയിൽ. ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർ കണ്ടത്. കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. മൃതദേഹത്തിന് അരികിൽ വിഷക്കുപ്പിയുണ്ടായിരുന്നു. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് വീട്ടിൽ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയിൽ കണ്ടതെന്നും കുടുംബാംഗങ്ങള്‍ മൊഴി […]
Read more

സ്ത്രീസുരക്ഷ ലക്ഷ്യം; തൃശ്ശൂർ ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം  സംഘടിപ്പിച്ചു

തൃശ്ശൂർ: കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പോലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ചാണ് പന്ത്രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളിലായി പരിീശീലന പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി വിദ്യാർത്ഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടികൾ  സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഈ പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് സ്വയം പ്രതിരോധ പരിശീലനം […]
Read more

അനുഗ്രഹം തേടി കൊച്ചി ഡെപ്യൂട്ടി മേയർ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ

കോട്ടയം: പുതുതായി ചുമതല ഏറ്റ കൊച്ചി ഡെപ്യുട്ടി മേയർ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം നേരെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ദീപക് ജോയിയെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. ഇതേ തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയിയും ചാണ്ടി ഉമ്മനും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് […]
Read more

Recent News

Advertisement