തദ്ദേശ സ്ഥാപനങ്ങളിലെ 122 താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി
തിരുവനന്തപുരം: വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ലൈബ്രേറിയന്‍,നഴ്‌സറി ടീച്ചര്‍ തുടങ്ങിയ തസ്തികകളില്‍ 122 പേരെയാണ് സ്ഥിരപ്പെടുത്തി ഉത്തരവ് ഇറങ്ങിയത്. ലൈബ്രേറിയന്‍- 86, നഴ്‌സറി ടീച്ചര്‍- 22, ആയ-14, എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പത്തുവര്‍ഷമോ അതിലധികമോ താല്‍ക്കാലിക ജോലിയില്‍ തുടരുന്നവര്‍ക്കാണ് സ്ഥിര നിയമനം. സ്ഥിരപ്പെടുത്തിയതില്‍ ഒരു വര്‍ഷം സര്‍ക്കാരിന് 1.08 കോടി രൂപയുടെ അധിക ബാധ്യത വരും. ശമ്പള വര്‍ധനയടക്കം പരിഗണിക്കുമ്പോള്‍ ബാധ്യതയുടെ കണക്ക് വര്‍ധിക്കും. സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. മറ്റ് വകുപ്പുകളിലും താത്കാലിക ജീവനക്കാരായവരെ […]
Read more

