സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 12, 2026

Year : 2026

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പുസ്തക സമാഹരണത്തിനു തുടക്കമായി

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പുസ്തക സമാഹരണത്തിനു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി കാലായില്‍ ജില്ലാ പഞ്ചായത്ത് അംഗം വിനു ജോബിന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കെ. പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.സി. മനീഷ് കുമാര്‍, ബ്ലോക്ക് മെംബര്‍ അഖില്‍ പി. തോമസ്, അച്ചാമ്മ […]
Read more

ഹരിദ്വാറിലെ നിരഞ്ജനീയ ആശ്രമ മഠാധിപതി കൈലാസാനന്ദ ഗിരിജി മഹാരാജ് ചങ്ങനാശേരി പെരുന്തുരുത്തിയിൽ

കോട്ടയം: ചങ്ങനാശേരി പെരുന്തുരുത്തിയിലെ അശോക റീലൈഫ് സെന്‍ററില്‍ ഹരിദ്വാറിലെ  നിരഞ്ജനീയ ആശ്രമ മഠാധിപതി കൈലാസാനന്ദ ഗിരിജി മഹാരാജ് ചികിത്സയ്ക്കായി എത്തി. ഇദ്ദേഹത്തിനു വിട്ടുമാറാത്ത നടുവുവേദനയും മറ്റു ശാരീരിക  ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഇവിടെയുള്ള അശോകന്‍ വൈദ്യരുടെ ചികിത്സയെപ്പറ്റി കേട്ടറിഞ്ഞ് വൈദ്യരുമായി ബന്ധപ്പെടുകയും ഹരിദ്വാറിൽ എത്തി ചികിത്സിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വൈദ്യശാലയിലെ തിരക്കുമൂലം വൈദ്യര്‍ക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ ശിഷ്യനായ പുത്രന്‍ ബിബിന്‍ വൈദ്യരെ ഹരിദ്വാറിലേക്ക് വിടുകയും ബിബിന്‍ വൈദ്യന്‍ ഹരിദ്വാറില്‍ പതിനഞ്ചു ദിവസത്തോളം താമസിച്ച് ചികിത്സിക്കുകയുമായിരുന്നു. തുടര്‍ചികിത്സയ്ക്കായി പെരുന്തുരുത്തിയിലെ […]
Read more

കണ്ണംമ്പുഴ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി അവലോകന യോഗം നടത്തി

തൃശ്ശൂർ: ചാലക്കുടിയുടെ ദേശീയോത്സവമായ കണ്ണംമ്പുഴ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി അവലോകന യോഗം നടത്തി.എംഎല്‍എ സനീഷ് കൂമാര്‍ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ടി.പി.ശങ്കരന്‍ നമ്പൂതിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ വി പോള്‍,വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.ഉണ്ണികൃഷ്ണന്‍,. പാർലിമെൻ്ററി പാർട്ടി ലീഡർ ജിൽ ആൻ്റണി, കൊരട്ടി എസ്എച്ച്ഒ അമൃതരംഗന്‍.ജനറല്‍ കണ്‍വീനര്‍ എം.സി.ഗോപീകൃഷ്ണന്‍, കെ.എം. ഹരിനാരായണന്‍, രവി രാമചന്ദ്രന്‍,രാകേഷ് വി,.മേനോന്‍, കൗണ്‍സിലര്‍ വത്സന്‍ ചമ്പക്കര, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, വനം […]
Read more

കാനഡയിലെ വെടിവെപ്പ്; പ്രതി 18 വയസ്സുള്ള ട്രാൻസ്ജെൻഡർ

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ മരിച്ചു. 18 വയസ്സുള്ള ട്രാൻസ് വുമൺ ജെസ്സി വാൻ റൂട്ട്‌സെലാർ ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സ്കൂളിലെത്തുന്നതിനുമുമ്പ് സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിൽ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് പ്രതി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഒരു അധ്യാപികയും നിരവധി വിദ്യാർത്ഥികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെടുകയും 24 […]
Read more

സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിങ്ങിൽ ദീപം തെളിയിക്കൽ

തൃശ്ശൂർ: സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിങ്ങിലെ മുപ്പത്തിമൂന്നാം ബാച്ച് വിദ്യാർത്ഥിനികളുടെ ദീപം തെളിയിക്കൽ ചടങ്ങും, ഇരുപത്തിയൊമ്പതാം ബാച്ച് നഴ്സിങ് വിദ്യാർത്ഥിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും  നടന്നു. ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസിഡന്റ് ഫാദർ’ ജോസ് മാളിയേക്കൽ അദ്ധ്യക്ഷപ്രസംഗം നടത്തി. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ അക്കാഡമി ഡയറക്ടർ റവ.ഡോ.ആന്റു ആലപ്പാടൻ വിദ്യാർത്ഥിനികൾക്ക് സന്ദേശം നൽകി. നഴ്സിങ് സ്കൂൾ […]
Read more

മതവികാരം വ്രണപ്പെടുത്തുന്നു; ടോക്സിക്കിനെതിരെ പരാതി നൽകി ക്രിസ്‌ത്യൻ സംഘടന

മുംബൈ: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടോക്‌സിക്കിനെതിരെ പരാതി നൽകി ക്രിസ്ത്യൻ സംഘടനയായ ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടന ആരോപിക്കുന്നത്. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കും സംഘടന പരാതി നൽകിയിട്ടുണ്ട്. ടീസറിന്റെ ഉള്ളടക്കത്തിനെതിരെ നേരത്തേയും പരാതി ഉയർന്നിരുന്നു. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് […]
Read more

ആഗോള അയ്യപ്പ സംഗമം; നടത്തിപ്പിൽ ഗുരുതര ക്രമക്കേട്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യൽ കമ്മീഷണർ ഹെെക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃത്യമായ കണക്ക് ബില്ലുകളിൽ ഇല്ല. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തുശതമാനം അധിക തുകയ്ക്ക് കരാർ നൽകിയത്. കണക്കുകളിൽ ജിഎസ്ടി ബില്ലുകൾ അടക്കം ഇല്ലാത്തത് ദേവസ്വം ബോർഡിന് വലിയ […]
Read more

എല്ലാ ചടങ്ങുകളിലും മുൻപ് വന്ദേ മാതരം ആലപിക്കണമെന്ന മാർഗരേഖ ഇറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വീണ്ടും കേന്ദ്ര സർക്കാരിന്റെ വന്ദേ മാതാരത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ചയാകുകയാണ്. ഇന്ത്യയിൽ ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും മുൻപ് വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്ന് മാർഗരേഖ ഇറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈർഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് […]
Read more

ഏറ്റുമാനൂരിൽ പണിമുടക്ക് പൂർണ്ണം; ടൗണിൽ പ്രതിഷേധ പ്രകടനം

കോട്ടയം: കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഏറ്റുമാനൂർ മേഖലയിൽ പൂർണ്ണമായിരുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. എന്നാൽ പണിമുടക്ക് ദിനത്തിലും തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച ചില സ്ഥാപനങ്ങൾ സമരാനുകൂലികൾ എത്തി അടപ്പിച്ചു. മെഡിക്കൽ ഷോപ്പുകളും മെഡിക്കൽ ലാബുകളും മാത്രമാണ് മേഖലയിൽ തടസ്സമില്ലാതെ പ്രവർത്തിച്ചത്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ സർവീസിൽ നിന്നും വിട്ടുനിന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും […]
Read more

ചൂരമീനാണെങ്കിൽ എഴുന്നേറ്റ് പോകുന്ന ആളല്ല പിണറായി: കെ ഇ ഇസ്‌മായിൽ

പാലക്കാട്: തുടർഭരണത്തെക്കുറിച്ചുള്ള കവി സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണ അറിയിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്‌മായിൽ. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധിവരെ എൽഡിഎഫിന് അതിന് സാധിച്ചെന്നും ഇസ്‌മായിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോകുന്നയാളല്ല പിണറായി. സി ദിവാകരന്റെ പരാമർശം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കെ ഇ ഇസ്‌മായിൽ […]
Read more

Recent News

Advertisement