സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുമരകം ആശുപത്രിയിൽ ഇനി രാത്രിയിലും ഡോക്ടർ; ഫാർമസി ഇല്ലാത്തത് തിരിച്ചടിയാകുന്നു

കോട്ടയം: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല ഡോക്ടറുടെ സേവനം പുനരാരംഭിക്കുന്നു. ആറ് മാസത്തേക്കാണ് പുതിയ ഡോക്ടറെ നിയമിച്ചിരിക്കുന്നത്. സേവനം തുടരുന്നതിനായി നിലവിലെ ഡോക്ടർക്ക് കാലാവധി നീട്ടി നൽകുകയോ അല്ലെങ്കിൽ പുതിയ ഇൻ്റർവ്യൂ വഴി നിയമനം നടത്തുകയോ ചെയ്യുമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നേരത്തെ രാത്രികാല സേവനം നിലച്ചിരുന്നത്. ഡോക്ടറുടെ നിയമനം നടന്നുവെങ്കിലും […]
Read more

കുടുക്കയിലെ സമ്പാദ്യം ചികിത്സാ സഹായത്തിന്; നന്മയുടെ കൊച്ചുമാതൃകയായ അഡോണിനെ അഭിനന്ദിച്ച് പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ചികിത്സാ സഹായനിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവൻ കൈമാറി ഏഴുവയസ്സുകാരൻ അഡോൺ മാതൃകയായി. കുമരകം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചികിത്സയിൽ കഴിയുന്ന കുന്നത്തുകളത്തിൽ അരുൺ ഷാജിക്ക് (36) വേണ്ടിയുള്ള ധനസമാഹരണത്തിനിടെയാണ് ഇഴാംകാട് സ്വദേശി അഡോൺ പി. അനീഷ് തന്റെ കുടുക്കയുമായി മുന്നോട്ട് വന്നത്. കുമരകം സെന്റ് ജോൺസ് യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഡോൺ, താൻ സ്വരുക്കൂട്ടിയ കുടുക്ക പൊട്ടിച്ച് പോലും നോക്കാതെയാണ് സഹായനിധി പ്രവർത്തകർക്ക് കൈമാറിയത്. തുടർന്ന് കുടുക്ക തുറന്ന് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 1260 […]
Read more

കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നു; മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

കോട്ടയം: വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ തടസ്സപ്പെട്ടിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 17 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്ത സന്ദർശനത്തെയും തുടർന്ന് നടന്ന ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.20 കോടി രൂപയുടെ നിർമ്മാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങിയിരുന്നത്. പ്രശ്നപരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ നിർമ്മിതി […]
Read more

25 കോടി ചെലവിൽ നിർമിച്ച ഗുരുവായൂർ സർക്കാർ ഗസ്റ്റ് ഹൗസ് 19ന് ഉദ്ഘാടനം

തൃശ്ശൂർ: ജില്ലയിൽ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടി 25 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർക്കാർ അതിഥി മന്ദിരം ഫെബ്രുവരി 19ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന് സമീപം നിർമിച്ച ഗസ്റ്റ് ഹൗസ് ഭൂഗർഭ പാർക്കിങ് സൗകര്യമുൾപ്പെടെ എട്ട് നിലകളിലായി 60,000 ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്. ആകെ 55 മുറികളാണ് അതിഥി […]
Read more

പോർക്കുളം എംകെഎം യു.പി. സ്കൂളിൽ നൂറ്റി ഇരുപത്തിയൊന്നാം വാർഷികാഘോഷം ഇന്ന്

തൃശ്ശൂർ: പോർക്കുളം എം.കെ.എം. യു.പി. സ്കൂളിൽ നൂറ്റി ഇരുപത്തിയൊന്നാം സ്കൂൾ വാർഷികവും അധ്യാപക– രക്ഷാകർതൃദിനവും യാത്രയയപ്പും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കോർപ്പറേറ്റ് മാനേജർ ഫാ. വർഗ്ഗീസ് വാഴപ്പിള്ളി അധ്യക്ഷനായുള്ള യോഗം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഘുനാഥൻ സി.ജി ഉദ്ഘാടനം നിർവഹിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബേബി ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും. ഫോട്ടോ അനാച്ഛാദനം പോർക്കുളം ഗ്രാമപഞ്ചായത്ത് […]
Read more

മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ; കാർഷിക-വിനോദ വിസ്മയങ്ങളുമായി ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ‘സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ’ എന്ന ആപ്തവാക്യവുമായി മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോൺ, ഇൻഫാം, വിവിധ ഭക്തസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് രാവിലെ പ്രദർശനങ്ങൾ ആരംഭിക്കുമെന്നും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. […]
Read more

അൻസാർ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ സന്ദർശിച്ച് എസി മൊയ്തീൻ എംഎൽഎ

തൃശ്ശൂർ: കുന്നംകുളം നിയോജകമണ്ഡലത്തിലെ എ സി മൊയ്തീൻ എംഎൽഎ അൻസാർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു.അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് ചികിത്സ തേടിയിട്ടുള്ളത്. സംഭവത്തിൽ ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലും പരിസര പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി. കുട്ടികൾ ഉപയോഗിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംഎൽഎ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ തുടർനടപടികൾ […]
Read more

ഗ്രാമീണ റോഡുകൾ നാടിന് കരുത്തായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ നമ്പ്യാർ റോഡിന്റെയും വലപ്പാട് ഗ്രാമപഞ്ചായത്തിലെ ചൂലൂർ മുറിയംതോട് റോഡിന്റെയും ഉദ്ഘാടനം ഇന്നലെ നടന്നു. ഉദ്ഘാടനം നിർവഹിച്ചത് സുരേഷ് ഗോപി എംപി ആയിരുന്നു.ദേശീയ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ഈ റോഡുകൾ പ്രദേശത്തെ യാത്രാസൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും, ഗ്രാമീണ മേഖലയിലെ വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യും. ജനങ്ങളുടെ ദൈനംദിന യാത്രാദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ഗുണമേന്മയുള്ള റോഡുകൾ ഓരോ ഗ്രാമത്തിന്റെയും അവകാശമാണെന്ന് ഉദ്ഘാടന ചടങ്ങിൽ എംപി വ്യക്തമാക്കി. പദ്ധതികൾ […]
Read more

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

പാലക്കാട്: കിഴക്കഞ്ചേരി പുന്നപ്പാടം സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മംഗലംഡാം ഒടുകൂരിൽ ചായക്കട നടത്തിവരുന്ന നാരായണൻ (ബാബു-50) ആണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സ്കൂളിന് സമീപം വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഇരട്ടക്കുളത്തെ സ്വകാര്യ […]
Read more

വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം; 4 പേർക്ക് പരുക്ക്, 5 പേർക്കെതിരെ കേസടുത്തു

കോഴിക്കോട്: വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന 42 പേർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാടിനു സമീപം കാർ മുന്നിലിട്ട് തടഞ്ഞു നിർത്തി ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു […]
Read more

Recent News

Advertisement