Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി; കേരള പൊലീസിന് അഭിനന്ദനം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള പൊലീസിനെ അഭിനന്ദിച്ച് കത്ത് നൽകി. ആലപ്പുഴ എസ്‌പിക്കാണ് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ അഭിനന്ദനക്കത്ത് കൈമാറിയത്. കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിൽ നൽകിയ സഹായത്തിനാണ് ഈ പ്രശംസ. മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ് എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കണ്ടെത്താൻ നിർണായക പങ്കുവഹിച്ചത്. കേരള പൊലീസിനെ അഭിനന്ദിച്ച് ഇഡി ഔദ്യോഗികമായി കത്തയയ്ക്കുന്നത് ഇതാദ്യമായാണ്.
Read more

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഇന്ന് രാത്രി 8:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം വലിയ തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ഭരണത്തിനിടെ മോദി സർക്കാരിന് ആദ്യമായി പ്രധാന ബിൽ പരാജയപ്പെട്ട സംഭവമാണിത്. പ്രതിപക്ഷം സ്ത്രീകളോട് ഉത്തരം പറയേണ്ടിവരുമെന്നും അവരുടെ നിലപാട് രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി കാബിനറ്റ് യോഗത്തിൽ […]
Read more

ഖത്തറിൽ ചികിത്സയ്ക്ക് ഇനി ഹെൽത്ത് കാർഡ് വേണ്ട; ഖത്തർ ഐഡി മതി

ദോഹ: ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഇനി മുതൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുന്നവർ ഹെൽത്ത് കാർഡ് കൈവശം വയ്ക്കേണ്ടതില്ല; പകരം ഖത്തർ ഐഡി (QID) കാണിച്ചാൽ മതിയാകും. ഇതുസംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രകാരം ഹെൽത്ത് കാർഡുകൾ […]
Read more

2% ഡിഎ വർദ്ധന; കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കുന്ന ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകുന്ന ഈ അലവൻസ് വർധനവ്, പ്രതിമാസ വരുമാനത്തിൽ നേരിട്ട് പ്രതിഫലിക്കും. ഒക്ടോബറിൽ നടന്ന അവസാന പരിഷ്‌കരണത്തിൽ ഡിഎ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. 2025 ജൂലൈ 1 മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു. വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ തീരുമാനം പ്രകാരം ഡിഎ 60 […]
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ലോൺ ആപ്പ് ഭീഷണി കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നോയിഡയിൽ വെച്ച് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്. ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. സാഹസികമായ ഓപ്പറേഷനിലൂടെ പിടികൂടിയ ഇവരെ ശനിയാഴ്ച കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത് നിതിൻ രാജിന്റെ മരണവുമായി നേരിട്ട് ബന്ധപ്പെട്ട കേസ് അല്ലെന്ന് പൊലീസ് വ്യക്തമാക്കി. ലോൺ ആപ്പിലൂടെ ഭീഷണിപ്പെടുത്തിയ […]
Read more

നിദ ഖാൻ HR മേധാവിയല്ല; ആഭ്യന്തര പരാതികൾ ലഭിച്ചിട്ടില്ലെന്നും TCS

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ശാഖയിൽ ഉയർന്ന മതപരിവർത്തനവും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ കമ്പനി വിശദീകരണവുമായി രംഗത്ത്. കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്ന നിദ ഖാൻ കമ്പനിയിലെ എച്ച്ആർ മാനേജർ അല്ലെന്നും, ഇത്തരത്തിലുള്ള പരാതികൾ ആഭ്യന്തര സംവിധാനങ്ങൾ വഴി ലഭിച്ചിട്ടില്ലെന്നും ടിസിഎസ് അറിയിച്ചു. നിദ ഖാൻ റിക്രൂട്ട്‌മെന്റ് ചുമതലകളുള്ള എച്ച്ആർ ഉദ്യോഗസ്ഥയല്ല, മറിച്ച് പ്രോസസ് അസോസിയേറ്റായാണ് പ്രവർത്തിച്ചിരുന്നതെന്ന് കമ്പനി വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ടിസിഎസ് […]
Read more

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക് വിഭാഗം ഒന്നടങ്കം രാജിവെച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചു. അധ്യാപകർ ഉൾപ്പെടെ ഏഴ് പേരാണ് തങ്ങളുടെ തസ്തികകളിൽ നിന്ന് പിന്മാറിയിരിക്കുന്നത്. എന്നാൽ ഇവരുടെ രാജിക്കത്തുകൾ ഇതുവരെ കോളേജ് മാനേജ്‌മെന്റ് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ക്യാമ്പസിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചില അധ്യാപകരും ജീവനക്കാരും ഉത്തരവാദികളാണെന്നാരോപിച്ച് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പിലെ ജീവനക്കാർ […]
Read more

കയറ്റുമതിയിൽ നാളികേരത്തെ പിന്നിലാക്കി ചകിരി

കോഴിക്കോട്: രാജ്യത്തിന്റെ കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെ പിന്നിലാക്കി ചകിരി ഉത്പന്നങ്ങൾ മുന്നിലെത്തി. 2025-ൽ 61.2 കോടി ഡോളർ (ഏകദേശം 5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിൽ നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം 4349 കോടി രൂപയായിരുന്നു. ആഗോള വിപണിയിലെ ഉയർന്ന ആവശ്യവും വിലവർധനയും ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പിന് കാരണമായി. ഒരു വർഷത്തിനിടെ മൂല്യത്തിൽ 70 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2024-ൽ 35.8 കോടി ഡോളർ (ഏകദേശം 3300 കോടി […]
Read more

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; പവര്‍കട്ട് വേണ്ടി വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായി ഉയർന്നു. വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡ് തൊട്ട് 6013 മെഗാവാട്ടിലെത്തി. ഈ നില തുടർന്നാൽ ലോഡ് ഷെഡ്ഡിംഗും പവർകട്ടും വേണ്ടിവന്നേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു, ഇത് സാധാരണയെക്കാൾ 3.5 ഡിഗ്രി കൂടുതലാണ്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ […]
Read more

സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്

കൊച്ചി: ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന് നൽകാൻ തീരുമാനിച്ചു. അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യ പ്രവർത്തനം, കവിത എന്നിവയിലെ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ പുരസ്‌കാരം. മെയ് 8-ന് വൈകിട്ട് 4 മണിക്ക് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും അംഗവസ്ത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ചടങ്ങിനിടെ പി.വി. കൃഷ്ണൻ കുറൂർ രചിച്ച ‘കാവ്യപ്രഭാവം’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix