പറവൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം പറവൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ പാരിപ്പള്ളി–പറവൂർ റോഡിലെ പുത്തൻകുളത്ത് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ റെജി മോൻ ചികിത്സയിലാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് റിപ്പോർട്ടുണ്ട്.
Read more